Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

GeneralHeadlines
Home›General›രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്,സുഹൃത്തും പ്രതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്,സുഹൃത്തും പ്രതി

By Admin
November 28, 2025
395
0

രാഹുലിൻ്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി
തിരുവനന്തപുരം :പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ രാഹുലടക്കം രണ്ട് പേരെ പ്രതി ചേർത്തു.സുഹൃത്ത് ജോബി ജോസഫ് ആണ് രണ്ടാം പ്രതി.
ഇരുപത് പേജ് വരുന്ന മൊഴിയാണ് റൂറൽ എസ്പിക്ക് യുവതി നൽകിയത്. അ‍ഞ്ചരമണിക്കൂറിലേറെ മൊഴിയെടുക്കൽ നീണ്ടു.യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ,വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്.10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിശ്വാസവഞ്ചനാക്കുക്കുറ്റവും യുവകോൺ​ഗ്രസ് നേതാവിനെതിരെ ചുമത്തി.
അടൂർ സ്വദേശിയാണ് രണ്ടാം പ്രതി ജോബി ജോസഫ്.കേസിൽ ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ എന്നിവയ്ക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ്ഇപ്പോൾ ചുമത്തിയിട്ടുള്ളത്.യുവതിയുടെ മൊഴിയുടെ വിവരങ്ങൾ പുറത്തുവന്നു. രാഹുൽ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും ഇതിനായി ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും രാഹുലിന്‍റെ സുഹൃത്താണ് ഗുളിക എത്തിച്ചു നൽകിയതെന്നും മൊ‍ഴിയിലുണ്ട്. ഗുളിക കഴിച്ചു എന്നത് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയിലുണ്ട്.
2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് തിരുവനന്തപുരം കൈമനത്ത് വച്ച് പെണ്‍കുട്ടിയെ കാറില്‍ കയറ്റി ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കുകയായിരുന്നെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. കാറില്‍ വെച്ച് പെണ്‍കുട്ടിക്ക് മരുന്ന് നല്‍കി. തുടര്‍ന്ന് രാഹുല്‍ വീഡിയോ കോളില്‍ വിളിച്ച് മരുന്ന് കഴിച്ചെന്ന് ഉറപ്പ് വരുത്തുകയായിരുന്നു.
ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി.തടർന്ന് ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെ സമീപിച്ചു.ആശുപത്രിയെയും ഡോക്റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.കുറ്റം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് അങ്ങോട്ട് മാറ്റിയത്.

 

TagsCongressRahul MankoottathilYouth Congress
Previous Article

ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം

Next Article

രാഹുൽ മാങ്കൂട്ടത്തിലിനെ ‘വലിച്ചുകീറി’രാജ്മോഹൻ ഉണ്ണിത്താൻ എംപി

Related articles More from author

  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

    December 4, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

    December 1, 2025
    By Admin
  • Headlines

    നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് പെണ്‍കുട്ടി

    November 24, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറി:എംഎ ഷഹനാസ്

    December 3, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂട്ടത്തോടെ കോൺ​ഗ്രസ് നേതാക്കൾ

    December 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Timeline

  • September 7, 2026

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions