Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Headlinesscience
Home›Headlines›വെള്ളായണിയിൽ  താമരക്കോഴികളുടെ വലിയ കൂട്ടം,നെല്ലിക്കോഴികളും കൂടി 

വെള്ളായണിയിൽ  താമരക്കോഴികളുടെ വലിയ കൂട്ടം,നെല്ലിക്കോഴികളും കൂടി 

By Admin
December 1, 2025
505
0

മലിനീകരണം കാരണം പക്ഷി വൈവിധ്യത്തിൽ  കുറവ്

തിരുവനന്തപുരം :പുഞ്ചക്കരി – വെള്ളായണി തണ്ണീർത്തടത്തിൽ പക്ഷി വൈവിധ്യം കുറയുന്നു.
കഴിഞ്ഞവർഷം തൊണ്ണൂറ്റി അഞ്ചു ജാതികളെ കണ്ടപ്പോൾ ഇത്തവണ തൊണ്ണൂറെണ്ണത്തെ മാത്രമെ കണ്ടുള്ളു.
അടുത്തിടെ കായലിലും കരയിലും നടന്ന നിർമാണ പ്രവർത്തനങ്ങളും ശബ്ദ മലിനീകരണവും കാരണമാവാം പക്ഷികളുടെ ഇനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്.കനാൽ റോഡിനിരുവശവും ഉള്ള മരങ്ങൾ വെട്ടി മാറ്റിയത് പക്ഷികളുടെ ആഹാര സമ്പാദനത്തിനും അവയ്ക്ക് ചേക്കയിരിക്കുവാനുമുള്ള തണലിടങ്ങളാണ് നഷ്ടമാക്കിയത്.അപൂർവ ദേശാടനപക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികൾ വിരുന്നിനെത്തുന്ന ഈ തണ്ണീർതടത്തിനു അനുയോജ്യമായ നിർമ്മാണ പ്രവർത്തനങ്ങളെ നടത്തുവാൻ പാടുള്ളു വെന്ന് കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി പ്രവർത്തകർ ആവശ്യപ്പെട്ടു.പുഞ്ചക്കരി -വെള്ളായണി തണ്ണീർതടങ്ങളിലെ പക്ഷിസമ്പത്ത് എന്നെന്നേക്കുമായി നഷ്ടമാകാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് സർവ്വെയിൽ പങ്കെടുത്ത പക്ഷി പ്രകൃതി ഗവേഷകർ ചൂണ്ടികാട്ടി.


കേരള നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള പുഞ്ചക്കരി വെള്ളായണി ബേർഡ് കൌണ്ട് കഴിഞ്ഞ ദിവസമാണ് നടത്തിയത്.ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 നോടനുബന്ധിച്ചുള്ള ഞായറാഴ്ചകളിൽ 2020 മുതൽ പുഞ്ചക്കരി-വെള്ളായണിയിൽ ബേർഡ് കൌണ്ട് നടത്തിവരുന്നു. 90 ഇനങ്ങളിലായി 1756 പക്ഷികളെയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത കൂടിയ ജീവിയായ കായൽ പുള്ളിനെ (Peregrine falcon) ഇത്തവണയും വെള്ളായണിയിൽ കണ്ടു. വാലൻ താമരക്കോഴികളുടെ (Pheasant-tailed Jacana) വലിയ കൂട്ടവും ദേശാടകരായ ചെറിയ നെല്ലിക്കോഴികളുടെ (Baillon’s crake ) വർധിച്ച എണ്ണവും ഇപ്രാവശ്യം നിരീക്ഷകരെ ആശ്ചര്യപ്പെടുത്തി.
കെ.എൻ.എച്ച്. എസ്. വൈസ് പ്രസിഡൻ്റ് സി സുശാന്ത് ,സെക്രട്ടറി അരുൺ സി.ജി പഠനം ഏകോപിപ്പിച്ചു .സി.റഹിം,ഡോ.ദിലീപ് കെ.ജി, ലിസ ആർ.എസ് ,, ജോസ് കെ എസ് ,ബിജു പി.ബി ,ജയകൃഷ്ണൻ ,ഉഷ , അലീന, അരുൺ എസ് പി, ജോബി , ശാസ്ത്രജ്ഞരായ പ്രവീൺ ജെ ,ഗീത ദയാൽ എന്നിവർ പക്ഷിസർവ്വെയിൽ പങ്കെടുത്തു.
കേരളത്തിലെ പ്രധാനപ്പെട്ട ശുദ്ധജലസ്രോതസ്സുകളിലൊന്നാണ് വെള്ളായണിക്കായൽ. പുഞ്ചക്കരിയിലെ കൃഷിയും പാടങ്ങളും, കായലും, കായലുമായി ചേർന്നുള്ള ആവാസ വ്യവസ്ഥയും ധാരാളം തദ്ദേശീയരായ പക്ഷികളെയും ദേശാടനപ്പക്ഷികളെയും ഒരുപോലെ ആകർഷിക്കുന്നു.

 

TagsBaillon's crakePeregrine falconPheasant-tailed JacanaVelleyani Lake
Previous Article

ഒന്നാം രാഹുൽ ഒളിവിൽ ,രണ്ടാം രാഹുൽ ജയിലിൽ

Next Article

ഡിസംബർ 7 വരെയുള്ള വാരഫലം

Related articles More from author

  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • GeneralHeadlines

    ‘കേരളത്തിന്‍റെ വയനാട് മാതൃക ലോകം ചർച്ച ചെയ്യും’

    March 2, 2026
    By Admin
  • GeneralHeadlinesscience

    ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

    July 11, 2026
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • HeadlinesHealth

    ഐസിഐസിഐ ലംബാർഡ് ഇൻഷ്വറൻസ് തട്ടിപ്പിൻ്റെ അനുഭവം വിശദമാക്കി മുതിർന്ന മാധ്യമ പ്രവർത്തകൻ

    January 23, 2026
    By Admin
  • HeadlinesPolitics

    ഐ.എൻ.ടി.യു.സിയിൽ സർവത്ര അഴിമതി:നേതൃവിഭാഗത്തിനെതിരെ മറുവിഭാഗത്തിൻ്റെ ഐ.എൻ.ടി.യു.സി ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞു

    April 29, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions