Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

‘യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല’: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

By Admin
January 30, 2026
382
0

‘ആക്ടിവിസവും ജേണലിസവും രണ്ടാണെന്ന ബോധ്യമുണ്ടാവണം’

തിരുവനന്തപുരം:യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ.

അഞ്ജന ശങ്കർ

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

അഞ്ജന ശങ്കർ യെമനിലെ യുദ്ധമുഖത്ത് റിപ്പോർട്ടിങ്ങിനിടെ

യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റിപ്പോർട്ടിംഗ് രീതികൾ ഒഴിവാക്കണം. ബ്രേക്കിംഗ് ന്യൂസുകൾ നൽകാനുള്ള തിടുക്കത്തിൽ വാർത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടരുത്. റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിനും അതിലെ മനുഷ്യർക്കുമാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത്.

യുദ്ധസമയത്ത് ലഭിക്കുന്ന വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ചു മാത്രമേ വാർത്തകൾ നൽകാവൂ. ആക്ടിവിസവും ജേണലിസവും രണ്ടാണെന്ന ബോധ്യമുണ്ടാവണം. സംഘർഷ മേഖലയിലെ മാധ്യമ പ്രവർത്തനം സാഹസികതയല്ല മറിച്ച് കൃത്യമായ മുൻകരുതലുകളോടെ ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും അവർ അഭിപ്രായപ്പെട്ടു.


എളിമയും സഹാനുഭൂതിയുമാണ് ഒരു കോൺഫ്‌ലിക്റ്റ് റിപ്പോർട്ടർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ. യെമനിലെ കുഴിബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ കുട്ടിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ നേരിട്ട ധാർമ്മിക പ്രതിസന്ധികൾ അവർ വിവരിച്ചു. വാർത്തകൾക്ക് വേണ്ടി മനുഷ്യത്വവിരുദ്ധമായ ദൃശ്യങ്ങൾ പകർത്താതിരിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം. വാർത്താമുറികളിൽ പെൺകുട്ടികളുടെ സാന്നിധ്യം വർധിച്ചുവരുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അഞ്ജന ശങ്കർ കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് സംസ്ഥാന മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഐ പി ആർ ഡി അഡിഷണൽ ഡയറക്ടർ കെ ജി സന്തോഷ് സ്വാഗതവും അഡിഷണൽ ഡയറക്ടർ വി പി പ്രമോദ് കുമാർ നന്ദിയും അറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ബി അഭിജിത്, ജില്ലാ പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.

TagsAnjana SankarWar Reporting
Previous Article

ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

Next Article

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ ...

Related articles More from author

  • GeneralHeadlines

    മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം

    April 29, 2026
    By Admin
  • GeneralHeadlines

    ശബരിമല സന്നിധാനത്ത് നവ്യാനുഭവമായി ‘അയ്യപ്പ മാഹാത്മ്യം’

    December 12, 2025
    By Admin
  • BusinessGeneralHeadlines

    വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ‘ലുലു’

    September 2, 2026
    By Admin
  • GeneralHeadlines

    വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ ജാഗ്രത,അപകടങ്ങൾ ഒഴിവാക്കണം

    December 18, 2025
    By Admin
  • GeneralHeadlines

    ജൂൺ 9 മുതൽ സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം

    May 30, 2026
    By Admin
  • HeadlinesTravel

    ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്,ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ

    May 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions