Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

  • ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

HeadlinesHealthscienceTechnology
Home›Headlines›‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

By Admin
September 1, 2026
43
0

കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെൻ്റാണ് ‘ചിത്ര കോർ’

തിരുവനന്തപുരം:രാജ്യത്ത് 1990-കളിൽ ചെലവ് കുറഞ്ഞതും എന്നാൽ മികച്ചതുമായ ഹൃദ്രോഗ ചികിത്സാ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലെ മാതൃക ആയ ‘ചിത്ര ഹാർട്ട് വാൽവ്’ അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ച ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി “ചിത്ര കോർ” എന്ന ‘കൊറോണറി സ്റ്റെന്റ്’ പുറത്തിറക്കി. ശ്രീ ചിത്രയും ഇൻവേസീവ് ടെക്നോളോജീസും ചേർന്നാണ് “ചിത്ര കോർ” പുറത്തിറക്കിയത്.

കൊബാൾട്ട്-ക്രോമിയം അലോയ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച, പോളിമർ കോട്ടിംഗുള്ളതും മരുന്ന് അടങ്ങിയിട്ടുള്ളതുമായ ഒരു സ്റ്റെൻ്റാണ് ‘ചിത്ര കോർ’. നിലവിൽ വിപണിയിലുള്ള സാധാരണ സ്റ്റെന്റുകളെ അപേക്ഷിച്ച് 30-40% ലോഹം കുറച്ചു മാത്രം ഉപയോഗിക്കുന്നു എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത; ഇതിനായി പേറ്റന്‍റ് നേടിയ രൂപകൽപ്പനയും പ്രത്യേക നിർമ്മാണ രീതിയുമാണ് അവലംബിച്ചിരിക്കുന്നത്. കുറഞ്ഞ അളവിലുള്ള ലോഹത്തിന്‍റെ ഉപയോഗം രക്തധമനികൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുകയും, രക്തധമനി വീണ്ടും ചുരുങ്ങുന്ന അവസ്ഥ , രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണ്ണതകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചിത്ര കോർ

ശ്രീ ചിത്രയുടെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ‘ആർട്ടിഫിഷ്യൽ ഇന്റേണൽ ഓർഗൻസ്’ വിഭാഗമാണ് ഈ സ്റ്റെൻ്റ് രൂപകൽപ്പന ചെയ്തത്. 2024-ൽ ഒപ്പുവെച്ച ധാരണാപത്രപ്രകാരം ഇതിന്‍റെ സാങ്കേതികവിദ്യ ‘ഇൻവേസീവ് ടെക്നോളോജീസ് പ്രൈവറ്റ് ലിമിറ്റഡിന്’ കൈമാറി. 2025 ഡിസംബറിൽ ഇൻവേസീവ് ടെക്നോളോജീസ്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ നിർമ്മാണ ലൈസൻസ് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ 2026-ലെ വാർഷിക സമ്മേളനത്തിലാണ് ഈ ഉൽപ്പന്നത്തിന്റെ ‘സോഫ്റ്റ് ലോഞ്ച്’ നടന്നത്.

“ചിത്ര ടിൻ” എന്ന പുതിയ സ്റ്റെൻ്റ് കൂടി ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോൾ പ്രീ-ക്ലിനിക്കൽ മൂല്യനിർണ്ണയ ഘട്ടത്തിലാണ്. ടൈറ്റാനിയം നൈട്രൈഡ് (ടിൻ ) കോട്ടിംഗുള്ളതും പോളിമർ രഹിതവുമായ ‘ബെയർ മെറ്റൽ’ സ്റ്റെന്റാണിത്. ഇതിലെ ടിൻ കോട്ടിംഗ് ലോഹവും രക്തവും മറ്റു കോശങ്ങളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നു, അതുവഴി രക്തധമനി വീണ്ടും ചുരുങ്ങുന്നതിനും രക്തം കട്ടപിടിക്കുന്നതിനുമുള്ള സാധ്യത കൂടുതൽ കുറയ്ക്കുന്നു. നിലവിൽ ആഗോള വിപണിയിലുള്ള കൊറോണറി സ്റ്റെന്റുകളിലൊന്നും ടിൻ കോട്ടിംഗ് ഉപയോഗിക്കുന്നില്ല എന്നത് ഇതിനെ ഈ വിഭാഗത്തിലെ ആദ്യത്തെ നൂതന ഉൽപ്പന്നമാക്കി മാറ്റുന്നു.

ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലുള്ള ‘ടെക്നിക്കൽ റിസർച്ച് സെന്റർ ഫോർ ബയോമെഡിക്കൽ ഡിവൈസസ്’ ആണ് ഈ പദ്ധതിക്ക് പിന്തുണ നൽകിയത്. 2024-ലെ ഏജിസ് ഗ്രഹാം ബെൽ അവാർഡുകളിൽ മികച്ച മൂന്ന് ആരോഗ്യ-നൂതന ആശയങ്ങളിൽ ഒന്നായും, 2023-ൽ ഐഐടി മദ്രാസ് ഇൻകുബേഷൻ സെല്ലിന്റെ ‘ബിൽഡ്’ (ബോയിംഗ് യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ലീഡർഷിപ്പ് ഡെവലപ്മെന്റ്) പ്രോഗ്രാമിൽ മികച്ച 12 നൂതന ആശയങ്ങളിൽ ഒന്നായും ഇത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

TagsChitra coreSCT BMT
Previous Article

ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

Next Article

38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ ...

Related articles More from author

  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • HeadlinesTechnology

    സംസ്ഥാനത്തെ ആദ്യ ‘വർക്ക് നിയർ ഹോം’ ‘കമ്മ്യൂൺ’ കേന്ദ്രം ഉദ്ഘാടനം 19ന് 

    January 16, 2026
    By Admin
  • HeadlinesMovies

    മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’

    December 8, 2025
    By Admin
  • BeautyHeadlines

    ലുലു ബ്യൂട്ടി ഫെസ്റ്റ്:ആഗ്നസ് മാത്യു ലുലു ബ്യൂട്ടി ക്വീൻ;അബിൻ ജോസഫ് ലുലു മാൻ ഓഫ് ദ ഇയർ

    December 10, 2025
    By Admin
  • BusinessGeneralHeadlines

    വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

    July 2, 2026
    By Admin
  • GeneralHeadlines

    ‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ

    January 2, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്
  • ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’
  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ
  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ
  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

Timeline

  • September 1, 2026

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

  • September 1, 2026

    ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

  • September 1, 2026

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • September 1, 2026

    നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • September 1, 2026

    തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions