Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

  • എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

  • പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

  • അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!

  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

HeadlinesTravel
Home›Headlines›വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

വനിതാ ടൂറിസം സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി വായ്പാ പദ്ധതി പ്രഖ്യാപിച്ച് കേരളം

By Admin
March 13, 2026
152
0

ടൂറിസത്തില്‍ സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുന്ന പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം മേഖലയില്‍ വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നല്‍കുന്ന ഇന്‍ട്രസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ടൂറിസം വകുപ്പിനു കീഴിലുള്ള കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി (കെആര്‍ടിഎംഎസ്) പദ്ധതി നടപ്പാക്കും. കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണവും വിപുലീകരണവുമാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതാ സംരംഭകര്‍ക്കായി ഇത്തരമൊരു പദ്ധതി .

നിലവില്‍ കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് വായ്പ നല്‍കുക. വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയില്‍ പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, ജനറല്‍ വിഭാഗക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും ഈ സബ്സിഡി ലഭിക്കും.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയില്‍ കൂടുതല്‍ വനിതാ സംരംഭകര്‍ക്ക് കടന്നുവരാന്‍ ഈ പദ്ധതി പ്രോത്സാഹനമാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്‍കി നേരത്തെ സര്‍ക്കാര്‍ ഉത്തരവായിരുന്നു.

ലോണ്‍ ലഭിക്കുന്നതിന് ഗുണഭോക്താക്കളായ വനിതകള്‍ ആവശ്യമായ രേഖകളോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് അംഗീകരിക്കുന്നവ കെആര്‍ടിഎംഎസ് വനിതാ വികസന കോര്‍പ്പറേഷന് സമര്‍പ്പിക്കും. വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് മാത്രമാണ് ഈ വായ്പാ പദ്ധതി പ്രകാരം സാമ്പത്തിക ആനുകൂല്യം ലഭ്യമാവുക.

പദ്ധതിക്ക് വേണ്ടി തുക നല്‍കുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സിയും കെആര്‍ടിഎംഎസ് സിഇഒ കെ. രൂപേഷ് കുമാറും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

അപേക്ഷയ്ക്കും വിശദാംശങ്ങള്‍ക്കും: https://www.keralatourism.org/responsible-tourism/uploads/tenders/interest-subvention-scheme-20260312135426628705.pdf.

2025-26 സാമ്പത്തിക വര്‍ഷം കെആര്‍ടിഎംഎസിനായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിരിക്കുന്ന തുകയില്‍ 50 ശതമാനം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടുള്ളതാണ്. കെആര്‍ടിഎംഎസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളില്‍ 70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലോ സ്ത്രീകള്‍ നടത്തുന്നതോ ആണ്.

TagsKerala TourismWomen empowerment
Previous Article

അമ്പലപ്പുഴയിൽ ജി.സുധാകരനെ ജയിപ്പിക്കാൻ’കൊലീബി’വരുമോ?നിർണായകം ബിജെപി വോട്ട്

Next Article

അപൂർവ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താൻ ‘കെയർ’ പോർട്ടൽ

Related articles More from author

  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • HeadlinesTravel

    ‘യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ഡിജിറ്റല്‍ പ്രചാരണവുമായി കേരള ടൂറിസം

    February 14, 2026
    By Admin
  • ArchitectureTravel

    തിരുമുല്ലവാരം ബീച്ചും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്കും നവീകരിക്കുന്നതിന് 5 കോടി

    November 1, 2025
    By Admin
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    December 21, 2025
    By Admin
  • Headlines

    ശംഖുമുഖത്ത് ഫുഡ് സ്ട്രീറ്റ് 

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല
  • എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ
  • പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ
  • അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!
  • ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

Timeline

  • April 28, 2026

    വൈദ്യുതി വാഹന ചാർജിങ് സന്ധ്യക്ക് 6 മുതൽ രാത്രി 12 വരെ  ഒഴിവാക്കണം,എ സി താപനില 24-26ലാക്കണം,വൈദ്യുതിതിന്നുന്ന ഉപകരണങ്ങളുടെ ഉപയോഗം പകലാക്കണം:കെഎസ്ഇബി അഭ്യർഥന പാലിച്ചാൽ രാത്രി കറൻ്റ് കട്ടുണ്ടാവില്ല

  • April 28, 2026

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

  • April 27, 2026

    പാട്ടിന് സർക്കാരിൻ്റെ പത്താം അവാർഡ്:കല്ലറ ഗോപനെ അനുമോദിച്ച് ജി.വേണുഗോപാൽ

  • April 27, 2026

    അച്ഛൻ:സിപി എം സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായിരുന്നു, ബിരുദധാരിയായ മകന് ജോലി:ചായക്കട!

  • April 26, 2026

    ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions