Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

HeadlinesHealth
Home›Headlines›മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം:32 രോഗികളെയും 15 മിനിറ്റിനകം സുരക്ഷിതമായി മാറ്റി,പിന്നീടുള്ള മരണത്തിന് തീപിടുത്തവുമായി ബന്ധമില്ലെന്ന് അധികൃതർ

മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം:32 രോഗികളെയും 15 മിനിറ്റിനകം സുരക്ഷിതമായി മാറ്റി,പിന്നീടുള്ള മരണത്തിന് തീപിടുത്തവുമായി ബന്ധമില്ലെന്ന് അധികൃതർ

By Admin
March 21, 2026
187
0

തീപിടുത്തം ഉണ്ടായ ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ അണച്ചു

തിരുവനന്തപുരം:തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വരുന്ന തുടർ വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 17ന് രാവിലെ 8.55ഓടെ സർജിക്കൽ ഐസിയുവിലെ ഒരു വെൻ്റിലേറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു.

സംഭവസമയത്ത് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർ നടത്തിയ അതിവേഗവും ഏകോപിതവുമായ ഇടപെടലിലൂടെ എല്ലാ രോഗികളുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു. തീപിടുത്തം കാരണം രോഗികളെ മാറ്റിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും അത്തരം തെറ്റായ പ്രചാരണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ പുക നിറഞ്ഞതോടെ അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സർജിക്കൽ ഐസിയുവിലും ട്രോമ ഐസിയുവിലുമായി ഉണ്ടായിരുന്ന 32 രോഗികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. വെൻ്റിലേറ്ററിലുണ്ടായിരുന്ന രോഗികളടക്കം ഗുരുതരാവസ്ഥയിലുള്ളവരെ ആംബു ബാഗ് ഉപയോഗിച്ച് ശ്വസനസഹായം നൽകിക്കൊണ്ട് എംഐസിയു-4 ലേക്കും വാർഡ് 7 ലേക്കും മാറ്റി. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതിന് 15 മിനിറ്റിനുള്ളിൽ തന്നെ എല്ലാ ഗുരുതര രോഗികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നു.

സംഭവസമയത്ത് വെൻ്റിലേറ്ററിലെ ഓക്‌സിജൻ സപ്ലൈ സമയോചിതമായി വിച്ഛേദിച്ചതടക്കമുള്ള ജീവനക്കാരുടെയും സഹായത്തിനെത്തിയവരുടെയും ഏകോപിതമായ ഇടപെടലാണ് എല്ലാ രോഗികളുടെയും ജീവൻ രക്ഷിക്കാൻ സഹായിച്ചത്. തീപിടുത്തം ഉണ്ടായ വെൻ്റിലേറ്ററിലുണ്ടായിരുന്ന രോഗി സുഖം പ്രാപിച്ച് വാർഡിലേക്ക് മാറ്റിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.

തീപിടിത്തമുണ്ടായ ദിവസം ചികിത്സയിലുണ്ടായിരുന്ന, പിന്നീട് മരിച്ച 4 രോഗികളുടെ ബന്ധുക്കൾ ആരോപണവുമായി രംഗത്തുവന്നിരുന്നു.തീപിടിത്തമാണ് മരണ കാരണമെന്നായിരുന്നു ആരോപണം.

TagsICU Fire
Previous Article

‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു

Next Article

ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

Related articles More from author

  • GeneralHeadlinesTechnology

    പരീക്ഷാ സമ്മർദമോ?  സൗജന്യമായി വിളിക്കാം  1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

    February 10, 2026
    By Admin
  • HeadlinesTravel

    എട്ടാം ക്ലാസ് പാസ്സായവർക്ക് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

    March 17, 2026
    By Admin
  • CareerHeadlines

    ‘സ്നേഹധാര’ വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് 4ന്,അഡാക്,വന ഗവേഷണ സ്ഥാപനം, സൈനിക ക്ഷേമ ഡയറക്ടറേറ്റ് ഒഴിവുകൾ

    February 27, 2026
    By Admin
  • GeneralHeadlines

     ‘കേരള സവാരി’ ഓടി നേടിയത് 27.58 കോടി

    February 3, 2026
    By Admin
  • HeadlinesHealth

    നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

    May 18, 2026
    By Admin
  • GeneralHeadlines

    വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

    April 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Timeline

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions