Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

HeadlinesPolitics
Home›Headlines›ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്

ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്

By Admin
March 16, 2026
172
0

പ്രധാനമുന്നണികൾക്ക് പാലായിൽ ജയിക്കേണ്ടത് നിലനിൽപ്പിന് പ്രധാനം

എം.ബി.സന്തോഷ്
കോട്ടയം:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും നിലവിലുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനെത്തിയതോടെ പാലായിലെ പോരാട്ടം കടുക്കും.അതിന് ആക്കം കൂട്ടുന്നതാണ് ബിജെപിക്കുവേണ്ടി മത്സരിക്കുന്ന ഷോൺജോർജ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2021ൽ പാലായിൽ ജോസ് മത്സരത്തിനിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. കെഎം മാണിയുടെ വിയോഗത്തെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കാപ്പൻ  എൽഡിഎഫിനായി ആദ്യമായി മണ്ഡലം പിടിച്ചെടുത്തത്.
കെ.എം.മാണി തുടർച്ചയായി 52 വർഷം പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ 13 തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ജയിച്ചു. അദ്ദേഹത്തിന്‍റെ മരണം വരെ പാലായുടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റമില്ലാതെ തുടർന്നു. ഭൂരിപക്ഷം മാറിമറിഞ്ഞെങ്കിലും വിജയം എന്നും മാണിക്കൊപ്പമായിരുന്നു.
കെ.എം.മാണി അന്തരിച്ചശേഷം നടന്ന 2019-ലെ ഉപതിരഞ്ഞെടുപ്പിൽ മുതൽ ചരിത്രംമാറി.അന്ന് യു.ഡി.എഫ്. പരാജയപ്പെട്ടു. എൽ.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പൻ വിജയിച്ചു. 2020-ൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം)ഇടതു മുന്നണിയിലെത്തിയപ്പോൾ മാണി സി.കാപ്പൻ യു.ഡി.എഫായി.എൽ.ഡി.എഫ്. തരംഗം ആഞ്ഞടിച്ചപ്പോഴും 15,378 വോട്ടിൻ്റെ ഭൂരിപക്ഷവുമായി മാണി സി.കാപ്പൻ നിയമസഭയിലെത്തി.
ഇക്കുറി നടക്കുന്ന പാലായിലെ പോരാട്ടം ജോസ് കെ മാണിക്ക് അഭിമാനപ്രശ്നവും നിർണായകവുമാണ്. മാണി സി കാപ്പൻ വീണ്ടും മണ്ഡലം പിടിച്ചെടുത്താൽ ജോസിൻ്റെ നേതൃത്വം തന്നെ ചോദ്യംചെയ്യപ്പെടാം . അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ ഭരണം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. നഗരസഭയിൽ കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽഡിഎഫിന് മേൽക്കൈ നേടാനായെങ്കിലും യുഡിഎഫ് സ്വതന്ത്രന്മാർക്ക് പിന്തുണ നൽകി ഭരണം പിടിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ  നേരിയ മുൻതൂക്കം കിട്ടിയതിലാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ.മാണി സി കാപ്പനും നിലനിൽപ്പിൻ്റെ പ്രശ്നമാണ് പാലായിലെ വിജയം.ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ കേരള രാഷ്ട്രീയത്തിലോ പാലായിലോ ഒന്നുമല്ലാതെ മാറേണ്ടിവരുമെന്നതാണ് അദ്ദേഹത്തിൻ്റെ അവസ്ഥ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ജെ.പ്രമീളാ ദേവി നേടിയത് 10,869 വോട്ടാണ്.ബാക്കി വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞു എന്ന് അന്നേ ആരോപണമുയർന്നിരുന്നു.അതിനുമുമ്പ് 2019ലെ ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ടാണ് ബി.ജെ.പിയുടെ എൻ.ഹരി നേടിയത്.
2019ൽ 54,137 വോട്ടായിരുന്നു എൽഡിഎഫിന് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് കിട്ടിയത് 54,426.അതായത് എൽഡിഎഫിൻ്റെ വോട്ടിൽ വ്യത്യാസം ഉണ്ടായില്ല.കേരള കോൺഗ്രസ് (എം) മുന്നണി വിട്ടു വന്നെങ്കിലും പാലായിലെ സ്വന്തം പാർട്ടിയുടെ വോട്ട് ജോസ് കെ മാണിക്കൊപ്പം എത്തിയില്ല.ഇത്തവണ ആ സ്ഥിതി മാറുമെന്നും പാലാ വീണ്ടും ജോസ് കെ മാണിയിലൂടെ കേരള കോൺഗ്രസ് (എം) പിടിക്കുമെന്നും എൽഡിഎഫ് ഉറപ്പിക്കുമ്പോൾ മാണി സി കാപ്പൻ ഇത്തവണയും വിജയം ഉറപ്പെന്ന വിധത്തിലാണ് മുന്നോട്ടുപോവുന്നത്.

 

TagsPala
Previous Article

സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ...

Next Article

വേനല്‍ കടുക്കുന്നു, പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി ...

Related articles More from author

  • GeneralHeadlines

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

    May 20, 2026
    By Admin
  • HeadlinesTechnology

    ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം

    November 29, 2025
    By Admin
  • Headlines

    തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 11 നും,ഫലം 13ന്

    November 10, 2025
    By Admin
  • HeadlinesMovies

    വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’,സംവിധാനം: രാജേഷ് ബാബു കെ ശൂരനാട്

    April 16, 2026
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • GeneralHeadlines

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

    September 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions