Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

  • എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

  • സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ , വയോജന വകുപ്പ് രൂപീകരിക്കും,സ്വപ്ന തുല്യമെന്ന് മുഖ്യമന്ത്രി

  • നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

HeadlinesHealth
Home›Headlines›നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

By Admin
May 18, 2026
79
0

പരീക്ഷാ ഫലം ആഗസ്റ്റ് 10-ന്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡർ പ്ലസ്, രാജ്യത്തെ ആദ്യത്തെ ഏകീകൃത ദേശീയ പരീക്ഷയായ ‘ബ്രിഡ്ജ്’ (ബോർഡർ പ്ലസ് ഇൻ്റര്‍നാഷണല്‍ ഡിപ്ലോയ്‌മെൻ്റ് ആന്‍ഡ് ഗ്ലോബല്‍ മൊബിലിറ്റി എക്‌സാം) പ്രഖ്യാപിച്ചു. ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യത വിലയിരുത്താനും അവര്‍ക്ക് വിദേശത്ത് മികച്ച കരിയര്‍ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്‍പ്പന ചെയ്തതാണ് ഈ പരീക്ഷ.

‘ബ്രിഡ്ജ്’ പരീക്ഷയിലൂടെ 1 കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്‌കോളര്‍ഷിപ്പാണ് ലഭ്യമാക്കുന്നത്. വിദേശ കരിയറിനായി നഴ്‌സുമാരുടെ പ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

‘ഇന്ത്യയില്‍ അസാധാരണമായ നഴ്‌സിംഗ് കഴിവുകളുണ്ട്, ലോകം അവര്‍ക്കായി കാത്തിരിക്കുകയാണ്. ആഗോള ആരോഗ്യസംരക്ഷണ മേഖലകള്‍ക്ക് പൂര്‍ണ്ണമായി വിശ്വസിക്കാനാകുന്ന, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു കവാടമാണ് ഞങ്ങള്‍ ഒരുക്കുന്നത്. നഴ്‌സുമാരുടെ പ്രാവീണ്യം, അന്താരാഷ്ട്ര തലത്തിലുള്ള തയാറെടുപ്പ്, പരിചിതമായ സാഹചര്യങ്ങള്‍ വിട്ട് പുതിയൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മാനസിക കരുത്ത് എന്നിവ കൃത്യമായി വിലയിരുത്തുന്നതിനാണ് ഈ പരീക്ഷ മൂന്ന് വിഭാഗങ്ങളായി തയാറാക്കിയിരിക്കുന്നത്. ഒരു മെട്രോ നഗരത്തിലുള്ള നഴ്‌സിനുള്ള അതേ അവസരങ്ങള്‍ക്ക് ഒരു കൊച്ചു നഗരത്തിലെ മിടുക്കിയായ നഴ്‌സിനും അര്‍ഹതയുണ്ട്. യോഗ്യതയുണ്ടെങ്കില്‍, സാമ്പത്തികം ഒരിക്കലും അവരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകരുത്.’ – ബോർഡർ പ്ലസ് കോ-ഫൗണ്ടറുമായ മായങ്ക് കുമാര്‍ പറഞ്ഞു.

മൂന്ന് വിഭാഗങ്ങളിലായാണ് ഈ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്: രോഗി സുരക്ഷ, വൈറ്റല്‍സ് പരിശോധന, മരുന്ന് കൈകാര്യം ചെയ്യല്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന നഴ്‌സിംഗ് അറിവ് പരിശോധിക്കുന്ന അടിസ്ഥാന ക്ലിനിക്കല്‍ കഴിവുകള്‍; വിവിധ സംസ്‌കാരങ്ങളിലുള്ളവരുമായുള്ള ആശയവിനിമയം, ഭാഷാ വൈദഗ്ധ്യം, ആഗോള ആരോഗ്യസംരക്ഷണ മേഖലയെക്കുറിച്ചുള്ള അറിവ് എന്നിവ വിലയിരുത്തുന്ന അന്താരാഷ്ട്ര കരിയര്‍ സന്നദ്ധത; പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി, പൊരുത്തപ്പെടാനുള്ള കഴിവ്, തീരുമാനങ്ങളെടുക്കാനുള്ള മികവ് എന്നിവ അളക്കുന്ന സൈക്കോമെട്രിക് അസസ്മെന്‍റ്.

80 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പരീക്ഷ 2026 ജൂലൈ 19-ന് പൂനെ, കൊച്ചി, നോയിഡ എന്നിവിടങ്ങളിലെ BorderPlus ഫിനിഷിംഗ് സ്‌കൂള്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 30-ഓടെ അവസാനിക്കും. പരീക്ഷാ ഫലം ആഗസ്റ്റ് 10-ന് പ്രഖ്യാപിക്കും. ബി.എസ്സി നഴ്‌സിംഗും ജി.എന്‍.എം ഡിപ്ലോമയുമുള്ളവര്‍ക്കും, പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഒരുപോലെ ഈ പരീക്ഷ എഴുതാം. 35 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് മുന്‍ഗണന. 2026 ബാച്ചിലേക്ക് 300 സീറ്റുകള്‍ മാത്രമാണുള്ളത്, അതിനുശേഷമുള്ള റാങ്ക് ജേതാക്കളെ വെയ്റ്റ്ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

‘ജര്‍മ്മനിയില്‍ വിദഗ്ധരായ നഴ്‌സുമാര്‍ക്ക് വലിയ രീതിയിലുള്ള ആവശ്യകതയുണ്ട്, അത് നിറവേറ്റാനുള്ള കഴിവ് ഇന്ത്യക്കുമുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വസനീയവും കൃത്യവുമായ ഒരു കവാടത്തിൻ്റെ കുറവാണ് ഇതുവരെ ഉണ്ടായിരുന്നത്. നഴ്‌സുമാര്‍ക്ക് തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള വ്യക്തവും ഏകീകൃതവുമായ ഒരു മാര്‍ഗ്ഗമാണ് ‘ബ്രിഡ്ജ് ‘ നല്‍കുന്നത്. ഒപ്പം ശരിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി വലിയ തോതില്‍ പിന്തുണയ്ക്കാനും ഇത് ഞങ്ങളെ സഹായിക്കുന്നു. രാജ്യത്തെ അര്‍ഹരായ എല്ലാ നഴ്‌സുമാര്‍ക്കും ഈ അവസരം ലഭ്യമാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.’ – ബോർഡർ പ്ലസ് ബിസിനസ് ഹെഡ് ആശിഷ് ലാബ്രൂ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള നഴ്‌സുമാര്‍ക്ക് അവരുടെ ആഗോള സന്നദ്ധത വിലയിരുത്താന്‍ ഒരൊറ്റ ഏകീകൃത പ്ലാറ്റ്ഫോം നല്‍കുന്നതിലൂടെ, വിദേശ നഴ്‌സിംഗ് കരിയറിലേക്കുള്ള അവസരങ്ങള്‍ ‘ബ്രിഡ്ജ് ‘പരീക്ഷ എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കുന്നു. ഈ പരീക്ഷ പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളില്‍ ജോലി ഉറപ്പാക്കാന്‍ സഹായിക്കുന്ന 8 മുതല്‍ 9 മാസം വരെ നീണ്ടുനില്‍ക്കുന്ന തീവ്ര പരിശീലന പരിപാടിയായ ബോർഡർ പ്ലസ് ഫിനിഷിംഗ് സ്‌കൂളില്‍ ചേരാന്‍ യോഗ്യത ലഭിക്കും.

TagsNurse Bridge Exam
Previous Article

നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ...

Next Article

സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ ...

Related articles More from author

  • CareerHeadlines

    ‘3500 ഓളം പേർ ജോലി ചെയ്യുന്ന തേജോ എഞ്ചിനീയറിംഗ് കമ്പനിയിൽ 25000 രൂപ മാസശമ്പളത്തിനു നിയമനം തുടങ്ങി,അടുത്ത വർഷം മഹാഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെൻ്റ് ‘

    April 11, 2026
    By Admin
  • GeneralHeadlines

    അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനം, അഷ്വേര്‍ഡ് പെന്‍ഷന്‍ ഏപ്രില്‍ ഒന്നുമുതല്‍

    February 28, 2026
    By Admin
  • HeadlinesPolitics

    ‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

    February 4, 2026
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • GeneralHeadlines

    ന്യൂനപക്ഷ വിഭാഗ വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സ്വയംതൊഴിൽ പദ്ധതി

    January 14, 2026
    By Admin
  • Headlinesscience

    ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി

    February 17, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍
  • ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ
  • എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ
  • സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ , വയോജന വകുപ്പ് രൂപീകരിക്കും,സ്വപ്ന തുല്യമെന്ന് മുഖ്യമന്ത്രി
  • നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

Timeline

  • May 18, 2026

    ലത്തീന്‍ സഭയുടെ അതൃപ്തി മാറ്റാന്‍ സര്‍ക്കാര്‍, അരമനയിലെത്തി ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • May 18, 2026

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

  • May 18, 2026

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

  • May 18, 2026

    സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് യാത്ര ജൂൺ 15മുതൽ , വയോജന വകുപ്പ് രൂപീകരിക്കും,സ്വപ്ന തുല്യമെന്ന് മുഖ്യമന്ത്രി

  • May 18, 2026

    നഴ്‌സുമാര്‍ക്ക് ‘ബ്രിഡ്ജ് ‘പരീക്ഷ ജൂലൈ 19-ന്; 1 കോടിയുടെ സ്‌കോളര്‍ഷിപ്പ് 

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions