Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

GeneralHeadlinesPolitics
Home›General›പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

By Admin
May 28, 2026
177
0

വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളിലും മറ്റ് സ്ഥലങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ പി. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്,ജില്ലാ സെക്രട്ടറി എസ്. സതീഷ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്.
ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു പ്രതിഷേധം . സിപിഎം എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
പ്രവർത്തകർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നും, വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നും പോലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്‌സ് ആക്ട് സെക്ഷൻ 6 ഉം ചുമത്തി.
എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതി നൽകിയിരിക്കുന്നത്. ഗ്രേഡ് എസ്.ഐ രാജേഷ് കെ. ചെല്ലപ്പൻ്റെ നേർതൃത്വത്തിലാണ് കേസ് അന്വേഷണംനടക്കുന്നത്.


തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ വന്ന് ‘എന്തുകൊണ്ട് പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ല’ എന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ നിലപാട് കടുത്ത രാഷ്ട്രീയ അപക്വതയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കുറ്റപ്പെടുത്തി.തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന്ന നേതാവിൻ്റെ വീട് ഇ ഡി എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായി. ഇ ഡി വേട്ടയെ ജനങ്ങളെ അണി നിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
വലതുപക്ഷ ചിന്താഗതിക്കാരായ മാധ്യമപ്രവർത്തകരും ഇഡി ഉദ്യോഗസ്ഥരും ചേർന്നുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വിവരങ്ങൾ ചോർത്തിയാണ് റെയ്ഡ് നാടകം കളിക്കുന്നത്. മണിക്കൂറുകൾ പരിശോധന നടത്തിയിട്ടും ഒടുവിൽ ‘ഒന്നും കണ്ടെത്തിയില്ല’ എന്ന് ഇഡിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വന്നു.ഇടതുപക്ഷത്തെ ഒരു തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പേരിൽ തളർത്താമെന്ന് ആരും മോഹിക്കേണ്ടെന്നും, ഈ നെറികേടിനെ ജനങ്ങളെ അണിനിരത്തി പൂർണ്ണമായും ജനാധിപത്യപരവും സമാധാനപരവുമായി നേരിടുമെന്നും സ്വരാജ് പ്രഖ്യാപിച്ചു.

TagsCPMED
Previous Article

ഇ.ഡി റെയ്ഡിനിടെ ബാങ്ക് ഉദ്യോഗസ്ഥർക്ക് നേരെആക്രമണം:ഇ.ഡിയും സുരക്ഷാ ചുമതലയുള്ളവരും ...

Next Article

തമിഴ്നാട്ടിൽ ​ഗോവധം പൂർണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി

Related articles More from author

  • HeadlinesPolitics

    ‘നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ഇടതുമുന്നണിയും പരാജയപ്പെടാൻ കാരണം ന്യൂനപക്ഷങ്ങളുടെ സംഘടിതമായ നീക്കം’

    June 22, 2026
    By Admin
  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin
  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • GeneralHeadlines

    യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

    September 9, 2026
    By Admin
  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

Timeline

  • October 14, 2026

    വിമാനത്താവളത്തിലെ പാർക്കിങ് കൊള്ള:’അധികാരത്തിലേറുമ്പോൾ സാധാരണക്കാരുടെ കഷ്ടതകൾ കാണാനുള്ള കണ്ണ് നഷ്ടമാവുന്ന നേതാക്കളുടെ കൂട്ടത്തിൽ ഒരാൾകൂടി’എന്നു തെളിയിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions