Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

  • തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

  • ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ

  • പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു

  • വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

GeneralHeadlines
Home›General›വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

By Admin
June 14, 2026
74
0

എരണം കെട്ടവന്‍ നാടുഭരിക്കുന്നത്‌ കൊണ്ടാണ്‌ പകര്‍ച്ചവ്യാധികള്‍ എന്നതായിരുന്നു എല്‍.ഡി.എഫ്‌ ഭരണ കാലത്ത്‌ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതെന്നും ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പ്‌ വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തി അദ്ദേഹത്തോടൊപ്പംഉണ്ടായിരുന്നതായി എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആരോപിച്ചു.
മംഗ്‌ളുരുവില്‍ എന്‍.ഡി.എ നേതൃത്വമായും അദാനിയുടെ പ്രതിനിധിയുമായും വി.ഡി സതീശൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിൻ്റെ യാത്ര വിവരങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തു വന്നു. ഇത്‌ സംബന്ധിച്ച ഒരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം ഇനിയും നടത്താത്ത ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം എന്താണ്‌. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ്‌ ഹൈക്കമാന്റിനും കെ.പി.സി.സിക്കും ബാധ്യതയുണ്ട്‌. അദാനി കൂട്ടുകെട്ടിനെതിരെ നിലകൊള്ളുന്നുവെന്ന്‌ അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലിനെ ഒരു പുതിയ തസ്‌തിക നിശ്ചയിച്ചു നിയമനം നടത്തിയത്‌ ഈ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌.കെ.ബി. പ്രദീപ്‌ തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സ്‌പെഷ്യല്‍ പ്ലീഡറെ നിയമിച്ചു കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹത്തിന്‍റെ മുമ്പാകെ വരണമെന്നത്‌ സാധാരണ രീതിയാണ്‌. ഫയലിലെ എല്ലാ വിവരണങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഏതാനും സമയം മാത്രം മതി. ഈ കാര്യത്തില്‍ ഗവണ്‍മെൻ്റ് നിലപാട്‌ വ്യക്തമാക്കണം. ഈ പ്രശ്‌നത്തില്‍ കെ.പി.സി.സിയുടെ സമീപനവും ജനങ്ങളോട്‌ തുറന്ന്‌ പറയേണ്ടതുണ്ട്‌. വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. നിയമിക്കപ്പെട്ടയാള്‍ സംഘപരിവാര്‍ അനുകൂലിയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്‌. സംഘപരിവാര്‍ അനുകൂലികളെ സുപ്രധാന സര്‍ക്കാര്‍ പദവിയില്‍ പ്രതിഷ്‌ഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എരണം കെട്ടവന്‍ നാടുഭരിക്കുന്നത്‌ കൊണ്ടാണ്‌ പകര്‍ച്ചവ്യാധികള്‍ രൂപപ്പെടുന്നത്‌ എന്നതായിരുന്നു എല്‍.ഡി.എഫ്‌ ഭരണ കാലത്ത്‌ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചത്‌. കരുണാകരൻ്റെ കാലത്തും ആൻ്റണിയുടെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാലത്തും വവ്വാലുകള്‍ ഉണ്ടായിരുന്നെന്നും പരിഹാസിച്ചിരുന്നു. ഇപ്പോഴും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ചു അണിനിരത്തുന്ന നിലപാട്‌ ഗവണ്‍മെൻ്റ സ്വീകരിക്കുന്നില്ല. ഇത്‌ ജനങ്ങളോട്‌ കാണിക്കുന്ന ക്രൂരതയാണ്‌. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ഏതൊരു ശ്രമത്തിനും പിന്തുണ നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സന്നദ്ധമാണ്‌. പകര്‍ച്ചവ്യാധികള്‍ തടയാന്‍ സ്വീകരിക്കുന്ന ശരിയായ നടപടികള്‍ക്ക്‌ എല്‍.ഡി.എഫ്‌ പിന്തുണ നല്‍കുമെന്ന് കൺവീനർ അറിയിച്ചു.

കേരളത്തില്‍ യു.ഡി.എഫ്‌ അധികാരമേറ്റ്‌ ഒരു മാസം പൂര്‍ണ്ണമായിട്ടില്ല. അധികാരമേറ്റതിന്‌ ശേഷം രാഷ്ട്രീയമായ പകപോക്കലിൻ്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ച്‌ ഭരണാനുകൂല സംഘടനകളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്‌. ഇതിൻ്റെ ഫലമായുള്ള സ്ഥലമാറ്റങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുടെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നതാണ്‌.
പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യവകുപ്പ്‌ ഡയറക്ടറെ വ്യാജ ആരോപണം ഉന്നയിച്ച്‌ ഏകപക്ഷീയമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തുകയും ചെയ്‌തു. ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ എതിര്‍ത്തതാണ്‌ സ്ഥലമാറ്റത്തിനും അച്ചടക്ക നടപടിക്കും കാരണമായതെന്നാണ്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. ഇത്തരം നടപടികള്‍ എങ്ങനെ നീതീകരിക്കാനാകുമെന്ന് ടി.പി രാമകൃഷ്ണൻ ചോദിച്ചു .

 

TagsLDFT P RamakrishnanV D Satheesan
Previous Article

സലിം കുമാർ ഇല്ലാത്ത ‘ലാഫിങ് വില്ല ‘യിൽ പോയ ...

Next Article

പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി ...

Related articles More from author

  • HeadlinesPolitics

    ‘കേവലം പ്രത്യയശാസ്ത്ര ഗുണ്ടും നൂലും വച്ച് അളന്ന് കണകുണ പറയരുത്…രാജീവ് ,സ്വരാജ് , ബാലഗോപാൽ പോലുള്ള പുതിയ ആളുകൾക്ക് ബാറ്റൺ കൈമാറാനുള്ള ‘സുവർണ്ണാവസരമാണ്’ ജനം സമ്മാനിച്ചിരിക്കുന്നത്’

    May 4, 2026
    By Admin
  • Headlines

    കണ്ണൂരിൽ എൽഡിഎഫിന് എതിരില്ലാതെ നാല് ജയം

    November 21, 2025
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • HeadlinesHealthPolitics

    ‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

    February 13, 2026
    By Admin
  • GeneralHeadlines

    തങ്ങള്‍ കൂടി ഉന്നയിച്ച ആരോപണമാണ് ഇ ഡിയുടെ കേസ് എന്ന് മുഖ്യമന്ത്രി ,പുറത്തിറങ്ങുമ്പോള്‍ ഒരു മൈക്ക് മുഖത്ത് വന്നിടിച്ചുവെന്നും വി ഡി സതീശൻ

    May 29, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പകോപം’:കേരളമാകെ തകർന്നു,ശബരിമലയിൽ‍ ‘അയ്യപ്പാനുഗ്രഹം ‘സിപിഎമ്മിന്!

    December 13, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ
  • തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ
  • ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ
  • പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു
  • വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

Timeline

  • June 14, 2026

    ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

  • June 14, 2026

    തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

  • June 14, 2026

    ‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ റാം, വെട്രിമാരൻ, മിഷ്കിൻ, അമീർ, ചേരൻ

  • June 14, 2026

    പവൻ കല്യാണിന്‍റെ പച്ചക്കൊടി: തീ പാറും ആക്ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ ‘ഒജി2’ വരുന്നു

  • June 14, 2026

    വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്‌.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions