Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

  • പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

  • നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

HeadlinesHealth
Home›Headlines›‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

By Admin
July 10, 2026
115
0

‘ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണമാണ് ഇന്നും ഏറ്റവുമധികം’
തിരുവനന്തപുരം: പ്രമേഹമെന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മാത്രമല്ലെന്നും ശരീരത്തിലെ കോശങ്ങളുടെ ഊര്‍ജ്ജ ഉത്പാദന ശേഷിയുമായി ബന്ധപ്പെട്ട രോഗമാണെന്നും പ്രമേഹ ചികിത്സാ വിദഗ്ധന്‍. കോവളത്ത് നടക്കുന്ന പതിനാലാമത് ഗ്ലോബല്‍ ഡയബറ്റീസ് കണ്‍വെന്‍ഷനിലാണ് ഇന്‍റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍റെ (ഐഡിഎഫ്) ഡയബറ്റീസ് ടെക്നോളജി കമ്മിറ്റിയുടെ മിഡില്‍-ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക കോ-ചെയറായ ഡോ. ഹൊസം അറഫ ഗാസി ഈ അഭിപ്രായമുയര്‍ത്തിയത്.

കഴിഞ്ഞ അമ്പത് വര്‍ഷമായി പ്രമേഹ ചികിത്സ പ്രധാനമായും രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നിട്ടും പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ നിലനില്‍ക്കുകയാണ്. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണമാണ് ഇന്നും ഏറ്റവുമധികമെന്നും അദ്ദേഹം പറഞ്ഞു.

കോവളത്തെ ഉദയ സമുദ്രയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന്‍റെ ഭാഗമായി ‘ദി ഫൊര്‍ഗോട്ടണ്‍ ഓര്‍ഗനെല്‍ ഇന്‍ ടൈപ്പ് 2 ഡയബറ്റിസ്’ എന്ന സെഷനില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനൊപ്പം ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ സംരക്ഷിക്കുന്ന എസ് ജിഎല്‍2 ഇന്‍ഹിബിറ്ററുകളും ജിഎല്‍പി 1 റിസപ്റ്റര്‍ അഗോണിസ്റ്റുകളും ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ടൈപ്പ് 2 പ്രമേഹത്തില്‍ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്ന മെറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും കോശങ്ങളുടെ ഊര്‍ജ്ജശേഷി വീണ്ടെടുക്കുന്നതിന് വ്യായാമമാണ് ഏറ്റവും ഫലപ്രദമായ ചികിത്സയെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുടെ ലക്ഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ലെന്നും കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കലാണെന്നും ഈജിപ്തിലെ മന്‍സൂറ സര്‍വകലാശാലയിലെ ഇന്‍റേണല്‍ മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി.

ഇമെഗ്ലിമിന്‍ എന്ന മരുന്ന് കരളിലെയും ബീറ്റാ കോശങ്ങളിലെയും മെറ്റാകോണ്‍ഡ്രിയയെ ഒരേ സമയം സംരക്ഷിക്കുന്ന ചികിത്സാ മാര്‍ഗമാണ്. ശരീരത്തിലെ ഊര്‍ജ്ജ ഉത്പാദനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നും ഡോ. ഹൊസം അറഫ ഗാസി അറിയിച്ചു.

കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അരുണ്‍ ശങ്കര്‍, കോണ്‍ഫറന്‍സ് ചീഫ് ഓര്‍ഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കണ്‍വീനര്‍ ഹരിപ്രസാദ്, സയന്‍റിഫിക് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന ബസന്ത് എന്നിവരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.

ജ്യോതിദേവ്സ് പ്രൊഫഷണല്‍ എജ്യുക്കേഷന്‍ ഫോറം (ജെപിഇഎഫ്) സംഘടിപ്പിക്കുന്ന ത്രിദിന ഡയബറ്റിസ് കണ്‍വെന്‍ഷന്‍റെ പ്രമേയം ‘പരിചരണത്തില്‍ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കല്‍’ എന്നതാണ്. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹെല്‍ത്ത് കെയര്‍ ഇന്നൊവേറ്റര്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കണ്‍വെന്‍ഷന്‍റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 11ന് വൈകിട്ട് 4 ന് കോവളം ഉദയസമുദ്രയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍വഹിക്കും. ദേശീയ, അന്തര്‍ദേശീയ തലത്തിലെ ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകള്‍, ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം, നൂതനാശയങ്ങള്‍ എന്നിവ പങ്കിടുന്നതിനുള്ള പ്രധാന വേദിയാണ്.

TagsGlobal Diabetes Convention (JPEF 2026)
Previous Article

കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി ...

Next Article

ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ ...

Related articles More from author

  • HeadlinesHealth

    ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍

    July 19, 2026
    By Admin
  • GeneralHeadlines

    തന്നെ തെരഞ്ഞുപിടിച്ച്‌ ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

    June 17, 2026
    By Admin
  • GeneralHeadlines

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

    August 23, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

    July 22, 2026
    By Admin
  • GeneralHeadlines

    സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

    May 11, 2026
    By Admin
  • HeadlinesTravel

    വരുമാനത്തിൽ മുന്നേറ്റം :ഒന്നാം തീയതി കെഎസ്ആർടിസി നേടിയത് 10.5 കോടി

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി
  • പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി
  • നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്
  • മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി
  • രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

Timeline

  • August 27, 2026

    നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തു, 288 ഇന്ത്യക്കാരെ കാണാതായി

  • August 27, 2026

    പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

  • August 27, 2026

    നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ സെപ്റ്റംബർ 4 ന്

  • August 26, 2026

    മോഹൻലാലിൻ്റെ എസ്. ഐ. ലൗലജൻ ടി.എസ് :’അതിമനോഹരം’പുതിയ പോസ്റ്റർ എത്തി

  • August 26, 2026

    രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സിപിഐയ്ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എൻ മോഹനൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions