അതീതം-എം.ബി.സന്തോഷ് തിരുവനന്തപുരം :നിയമസഭാ സമ്മേളനത്തിൻ്റെ തുടക്കത്തിലേ പ്രതിപക്ഷത്തിന് ദിശ തെറ്റുന്നുവെന്നതിൻ്റെ വ്യക്തമായ തെളിവായിരുന്നു ഇന്ന്,വ്യാഴാഴ്ചത്തെ പ്രകടനം.എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയ പ്രതിപക്ഷത്തിൻ്റെ ദയനീയ ദൃശ്യമാണ് കാണാനായത്.നിയമസഭയിൽ ചർച്ച വേണ്ടെന്ന് ഒരു നിയമസഭാംഗം പറയുന്നതുതന്നെ അതിശയമായ കാലയളവിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവർത്തിച്ച് അക്കാര്യം ...