Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Business
Home›Business›കാലികള്‍ കുറഞ്ഞിട്ടും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ കൂടുതല്‍ വിറ്റ് മില്‍മ

കാലികള്‍ കുറഞ്ഞിട്ടും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ കൂടുതല്‍ വിറ്റ് മില്‍മ

By Admin
October 29, 2025
122
0

തിരുവനന്തപുരം:ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറു മാസത്തിനിടെ പാല്‍
സംഭരണത്തിലും വില്‍പ്പനയിലും മികച്ച നേട്ടം കൈവരിച്ച് മില്‍മ. ഏപ്രില്‍
ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് മില്‍മയുടെ മൂന്ന്
യൂണിയനുകളും നേട്ടമുണ്ടാക്കിയത്. കര്‍ഷക കേന്ദ്രീകൃത ക്ഷേമ
പദ്ധതികളിലൂടെയും ഉല്‍പാദനവും ഗുണനിലവാരവും മെച്ചപ്പെടുത്താനുള്ള
പരിപാടികളിലൂടെയുമാണ് മില്‍മയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആറു മാസക്കാലയളവില്‍ മില്‍മയുടെ ആകെ പാല്‍
സംഭരണം പ്രതിദിനം 12,15,289 ലിറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ആകെ
സംഭരണം പ്രതിദിനം 10,66,340 ലിറ്റര്‍ ആയിരുന്നു. 1,48,949 ലിറ്ററിന്‍റെ
വര്‍ധനവാണുള്ളത്. 13.97 ശതമാനമാണ് വര്‍ധന. മൂന്ന് യൂണിയനുകളിലും
മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന രേഖപ്പെടുത്തി.
മലബാര്‍ മേഖല യൂണിയനാണ് കൂടുതല്‍ പാല്‍ സംഭരിച്ചത്. ഏപ്രില്‍ ഒന്ന്
മുതല്‍ സെപ്റ്റംബര്‍ 30 വരെ പ്രതിദിനം 6,69,126 ലിറ്റര്‍ പാലാണ് മലബാര്‍
മേഖല സംഭരിച്ചത്. എറണാകുളം മേഖല യൂണിയന്‍ 2,83,114 ലിറ്ററും
തിരുവനന്തപുരം മേഖല യൂണിയന്‍ 2,63,049 ലിറ്ററും പാല്‍ സംഭരിച്ചു.
പാല്‍ വില്‍പ്പനയിലും ഈ നേട്ടം കൈവരിക്കാന്‍ മില്‍മയ്ക്കായി. മൂന്ന്
യൂണിയനുകളും ചേര്‍ന്ന് പ്രതിദിനം 16,83,781 ലിറ്റര്‍ പാലാണ് ആറു
മാസക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 16,50,296 ലിറ്റര്‍
ആയിരുന്നു. 33,485 ലിറ്ററിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2.03
ശതമാനമാണ് വര്‍ധന.
മലബാര്‍ മേഖല 6,69,669 ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തിയപ്പോള്‍
തിരുവനന്തപുരം മേഖല 5,66,422 ലിറ്ററും എറണാകുളം മേഖല 4,47,690 ലിറ്ററും
വില്‍പ്പന നേട്ടം കൈവരിച്ചു. മൂന്ന് മേഖലകള്‍ക്കും കഴിഞ്ഞ വര്‍ഷം ഈ
കാലയളവിനേക്കാള്‍ വില്‍പ്പനയില്‍ വര്‍ധന നേടാനായി.അടുത്തിടെ നടത്തിയ
സര്‍വേയില്‍ കാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി എന്ന്
രേഖപ്പെടുത്തുമ്പോഴും കഴിഞ്ഞ ആറു മാസത്തില്‍ പാല്‍സംഭരണത്തില്‍ 14
ശതമാനത്തോളം വര്‍ധനവുണ്ടായി .
ക്ഷീരമേഖലയിലെ ഉയര്‍ന്ന ഉത്പാദന ചെലവും രാജ്യത്തിനകത്തു നിന്നും
പുറത്തുനിന്നുമുള്ള കടുത്ത മത്സരവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍
നേരിട്ടിട്ടും ഈ നേട്ടം കൈവരിക്കാനായത് ശ്രദ്ധേയമാണെന്ന് മില്‍മ
ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
മില്‍മ നടപ്പിലാക്കിയ ക്ഷേമ പിന്തുണാ പദ്ധതികളില്‍ അധിക സംഭരണ വിലയും
കന്നുകാലി തീറ്റ, പച്ചപ്പുല്ല്, സൈലേജ്, ചോളം, ബീജസങ്കലന സബ്സിഡി
എന്നിവയില്‍ നിരവധി സബ്സിഡികള്‍ ഉള്‍പ്പെടുന്നു. ഇത് ഉല്‍പാദനച്ചെലവിലെ
വര്‍ധനവിന്‍റെയും മറ്റ് മേഖലയിലെ വെല്ലുവിളികളുടെയും ആഘാതം നേരിടാന്‍
കര്‍ഷകരെ സഹായിച്ചു.കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 4,00,17,449 രൂപയും
കന്നുകാലി സബ്സിഡിയായി 5,47,91,850 രൂപയും മലബാര്‍ മേഖല നല്‍കി. എറണാകുളം
യൂണിയന്‍ കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കുന്നതിനായി 11,23,61,130
രൂപയും തിരുവനന്തപുരം യൂണിയന്‍ അധിക പാല്‍വിലയായി 10,73,61,164.19 രൂപയും
അനുവദിച്ചു.
മില്‍മയും മേഖലാ യൂണിയനുകളും ചേര്‍ന്ന് കന്നുകാലി ഇന്‍ഷുറന്‍സ്, പശുക്കളെ
വാങ്ങുന്നതിനുള്ള കുറഞ്ഞ പലിശ വായ്പകള്‍ക്കുള്ള സൗകര്യം, കര്‍ഷകര്‍ക്കും
കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള കാരുണ്യ ഫണ്ടുകള്‍, ബ്രീഡ്
ഇംപ്രൂവ്മെന്‍റ് പദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രെഡിറ്റ്
സപ്പോര്‍ട്ട് പദ്ധതികള്‍ ആരംഭിച്ചു. വികേന്ദ്രീകൃത വെറ്ററിനറി യൂണിറ്റ്
പിന്തുണ പോലുള്ള മെച്ചപ്പെട്ട ബ്രീഡ് ഇംപ്രൂവ്മെന്‍റ്, വെറ്ററിനറി
ഹെല്‍ത്ത് കെയര്‍ പദ്ധതികള്‍, ക്ഷീര സമാശ്വാസം, ക്ഷീര സദനം, ക്ഷീര
സാന്ത്വനം ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികളും ഈ കാലയളവില്‍
നടപ്പിലാക്കി.കാലിത്തീറ്റ ചാക്കിന് മില്‍മ നല്‍കിവരുന്ന 100 രൂപ സബ്സിഡി
ഈ വര്‍ഷം ഡിസംബര്‍ വരെ തുടരുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Previous Article

വിഷൻ 2031: ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ ...

Next Article

ടെക്നോപാര്‍ക്കിന് ജര്‍മ്മന്‍ സഹകരണ വാഗ്ദാനം

Related articles More from author

  • BusinessHeadlines

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

    August 13, 2026
    By Admin
  • BusinessHeadlines

    കേരളത്തിൽ ആദ്യമായി ഓണം മെനുവുമായി ‘ടാറ്റാ സ്റ്റാർബക്സ്’

    August 18, 2026
    By Admin
  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin
  • BusinessHeadlinesTechnology

    ആഗോളതലത്തില്‍ ഫലപ്രദവും നൂതനവുമായ സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ നല്‍കുന്ന ടെക്നോപാര്‍ക് കമ്പനി ‘റിഫ്ളക്ഷന്‍സ്’  ഗാര്‍ഡ്ആര്‍ക്സ് എന്ന സബ്സിഡിയറി ആരംഭിച്ചു

    April 13, 2026
    By Admin
  • BusinessHeadlines

    പ്രവാസിഓണം : കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു,അടുത്ത കാർഗോ വിമാനം 20ന്

    August 18, 2026
    By Admin
  • BusinessGeneralHeadlines

    കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം

    August 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു
  • ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി
  • സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത
  • ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം
  • ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Timeline

  • October 16, 2026

    തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം;കൃത്രിമ ഹൃദയവാൽവിലെ ചോർച്ച താക്കോൽദ്വാര ചികിത്സയിലൂടെ പരിഹരിച്ചു

  • October 16, 2026

    ‘അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം’-പൃഥ്വിരാരാജിന് ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

  • October 16, 2026

    സംവിധായകൻ ചിദംബരം നായകനാകുന്നു,നായിക അന്ന ബെൻ,തിരക്കഥ അജിത്,സംവിധാനം:നവാഗതനായ വൈശാഖ് റീത്ത

  • October 16, 2026

    ‘ജയിലർ 2’:മാത്യു  എന്ന മോഹൻലാൽ കഥാപാത്രത്തിൻ്റെ മൂന്ന് വ്യത്യസ്ത ലുക്കുകളും തിയേറ്റർ പതിപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കി,ക്ലൈമാക്സിൽ മോഹൻലാലിന് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടോ എന്നും സംശയം

  • October 16, 2026

    ‘ജയിലർ 2’ ന് ബോക്സ് ഓഫീസിൽ വമ്പൻ തുടക്കം,ആഗോള ഗ്രോസ് കളക്ഷൻ 125.25 കോടി രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions