Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

  • ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്

  • കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

  • “ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

  • ‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ബിനോയ്‌വിശ്വം

BusinessHeadlinesTechnology
Home›Business›‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

By Admin
May 5, 2026
118
0

പ്രവർത്തനക്ഷമത പരമാവധിയാക്കി നിർണായക ബിസിനസ്സ് പ്രക്രിയകളെ കാര്യക്ഷമമാക്കുന്ന കമ്പനിയാണ് ടാസിറ്റി

തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ടാസിറ്റി കൺസൾട്ടിങ് കമ്പനിയെ ഏറ്റെടുത്തു.
തന്ത്രപരവും ബൃഹത്തുമായ ഇ ആർ പി ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകളിൽ വൈദഗ്ദ്ധ്യം നേടിയ എസ് എ പി സിൽവർ പാർട്ണറാണ് ടാസിറ്റി .ഹൈടെക്, സെമികണ്ടക്ടറുകൾ, നിർമ്മാണം, യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെയുള്ള ഇ ആർ പി സേവനങ്ങളുടെ മുൻ നിര ആഗോള ദാതാവായ ടാസിറ്റി കൺസൾട്ടിങിനെ ഏറ്റെടുത്തതോടെ, ഏഷ്യ, വടക്കേ അമേരിക്ക തുടങ്ങിയ വിപണികളിലെ സംരംഭങ്ങളുമായുള്ള ബിസിനസ്സ് ബന്ധം കൂടുതൽ വികസിപ്പിക്കാൻ യു എസ് ടി കൂടുതൽ സജ്ജമാകും.
ടെക്സസിലെ പ്ലാനോ ആസ്ഥാനമാക്കി, അമേരിക്കയിലും ഇന്ത്യയിലുമായി 240-ലധികം ജീവനക്കാരുമായി പ്രവർത്തിക്കുന്ന ടാസിറ്റി, സങ്കീർണ്ണ വ്യവസായങ്ങളിലെ എൻ്റർപ്രൈസ് ഉപഭോക്താക്കളുടെ ഡിജിറ്റൽ പരിവർത്തനങ്ങൾ സാധ്യമാക്കുന്ന എസ് എ പി സേവനങ്ങൾ നൽകി വരുന്നു. ഓരോ ഉപഭോക്താവിന്‍റെയും സവിശേഷ ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങളാണ് കമ്പനി നൽകി വരുന്നത്.
പ്രവർത്തനക്ഷമത പരമാവധിയാക്കി നിർണായക ബിസിനസ്സ് പ്രക്രിയകളെ കാര്യക്ഷമമാക്കുന്നതിലും, പ്രോസസ് ഒപ്റ്റിമൈസേഷനിലും മികവ് പുലർത്തുന്ന കമ്പനിയാണ് ടാസിറ്റി . മികവുറ്റ എൻഡ്-ടു-എൻഡ് പ്രോഗ്രാം ഗവേണൻസ്, റിസ്ക് ലഘൂകരണം, ഇആർപി പ്രോജക്റ്റുകളുടെ ഫലപ്രദമായ മാനേജ്‌മെന്റ് എന്നിവയിലൂടെ കമ്പനിക്ക് പ്രവർത്തനങ്ങൾ സുഗമമാക്കാൻ സാധിക്കുന്നു. വിപുലമായ എസ് എ പി ബിസിനസ് ടെക്‌നോളജി പ്ലാറ്റ്‌ഫോം പരിഹാരങ്ങൾ, ക്ലൗഡ് സംയോജനങ്ങൾ എന്നിവ സുഗമമാക്കുകയും ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി-അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുകയും ചെയ്യാൻ കമ്പനി യത്നിക്കുന്നുണ്ട്. കൂടാതെ, കമ്പനിയുടെ സുരക്ഷാ, കംപ്ലയൻസ് സേവനങ്ങൾ എസ് എ പി മേഖലയിൽ തത്സമയ ഭീഷണി നിരീക്ഷണവും സമഗ്രമായ സൈബർ സുരക്ഷയും നൽകുന്നുണ്ട്. ഇതിനൊക്കെ പുറമെ, നിർണായക എൻ്റർപ്രൈസ് ഡാറ്റ സംരക്ഷണം, റെഗുലേറ്ററി കംപ്ലയൻസ് ഉറപ്പാക്കൽ എന്നിവയിലും ശ്രദ്ധയുണ്ട്.
ടാസിറ്റിയുടെ ഏറ്റെടുക്കലിലൂടെ യുഎസ് ടി എൻ്റർപ്രൈസ് ആപ്ലിക്കേഷൻ സേവനങ്ങൾ മെച്ചപ്പെടുത്തുകയും സമഗ്രമായ സാസ് പ്ലസ് പ്ലസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ നീക്കം എസ് എ പി യുടെ ആധുനികവൽക്കരണ വിപണിയിലെ ഏറ്റവും പുതിയ പ്രവണതകളുമായി യോജിക്കുന്നുമുണ്ട്. നിർമ്മാണ, യൂട്ടിലിറ്റി മേഖലകളിലെ സ്ഥാപനങ്ങൾ എസ് എ പി പരിവർത്തനങ്ങൾക്ക് വിധേയമാകുമ്പോൾ പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ യു എസ് ടിക്ക് അവസരവും ലഭിക്കുന്നു. എസ്എപി വൈദഗ്ദ്ധ്യം, കരുത്തുറ്റതും വിപുലീകരിക്കാവുന്നതുമായ കൺസൾട്ടിംഗ് കഴിവുകൾ, ശ്രദ്ധേയമായ ക്ലയന്‍റ് നിലനിർത്തൽ, തുടരുന്ന വരുമാന സ്രോതസ്സുകൾ എന്നീ ടാസിറ്റി സവിശേഷതകൾ ഇനി യുഎസ് ടിയുടെ കുടക്കീഴിൽ മുന്നോട്ടു പോകും.
“ടാസിറ്റിയെ ഏറ്റെടുക്കുന്നത്തോടെ, മികവുറ്റ സാങ്കേതിക വൈദഗ്ധ്യവും ശക്തമായ ക്ലയന്‍റ് ബന്ധങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന എസ്എപി ആധുനികവൽക്കരണ വിപണിയിൽ യുഎസ് ടി യുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്. ഈ സംയോജനം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഹ്രസ്വകാല മുന്നേറ്റം കൂട്ടാനും ദീർഘകാല സ്വാധീനം ചെലുത്താനുമുള്ള യു എസ് ടിയുടെ കഴിവ് വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യു എസ് ടിയുടെ ആഗോള പ്രവർത്തനങ്ങളിൽ ടാസിറ്റിയെയും അതിന്‍റെ സേവനങ്ങളെയും ഞങ്ങൾ സംയോജിപ്പിക്കുമ്പോൾ, ഞങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനും ഉപഭോക്തൃ സ്ഥാപനങ്ങൾക്ക് കൂടുതൽ ശക്തമായ ഫലങ്ങൾ നൽകാനും കഴിയും ”- യു എസ് ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിജയ് പത്മനാഭൻ പറഞ്ഞു.
“ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പങ്കാളിത്തം. യുഎസ് ടിയും ടാസിറ്റിയും ഒന്നാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യുഎസ് ടി പോലുള്ള ഒരു ആഗോള സ്ഥാപനത്തിൽ ചേരുന്നതിലൂടെ, ശക്തമായ ഒരു അന്താരാഷ്ട്ര ശൃംഖലയിലേക്കും പുതിയ വിപണികളിലേക്കും ഞങ്ങൾക്ക് പ്രവേശനം ലഭിക്കുന്നു, ഇത് ഞങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും ലോകമെമ്പാടുമുള്ള ക്ലയൻ്റുകൾക്ക് മികച്ച സേവനം നൽകാനും ഞങ്ങളെ പ്രാപ്തരാക്കുന്നു. അതേസമയം, ഞങ്ങളുടെ പ്രതിബദ്ധത, ആദ്യം ഉപഭോക്താവ് എന്ന സമീപനം, ആഴത്തിലുള്ള എസ്എപി വൈദഗ്ധ്യമുള്ള ഒരു കോർ ടീം എന്നിവയിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്നതിനനുസരിച്ച് കൂടുതൽ വിശാലമായും ഫലപ്രദമായും പിന്തുണയ്ക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു” -ടാസിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് പാർട്ണറുമായ ദീപക് ബുണ്ടേല പറഞ്ഞു.

TagsTaciityUST
Previous Article

യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 ...

Next Article

കമ്യൂണിസ്റ്റുകാർ പാർലമെൻ്ററി വ്യവസ്ഥയിൽ ഏർപ്പെടുമ്പോൾ പലതരം ജീർണതകളും കടന്നുവരുമെന്ന് ...

Related articles More from author

  • BusinessHeadlines

    മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

    December 4, 2025
    By Admin
  • BusinessHeadlinesHealth

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി

    February 19, 2026
    By Admin
  • GeneralHeadlinesHealth

    സി‌എസ്‌ആർ സംരംഭങ്ങളുടെ ഭാഗമായി ആർ സി സിയിൽ സീലിംഗ്, വിനൈൽ, പെയിന്‍റിംഗ് ജോലികളുൾപ്പെടെ നിർവഹിച്ച് യുഎസ് ടി

    June 11, 2026
    By Admin
  • GeneralHealth

    ‘നിഷി’ലെ രോഗികൾക്ക് ശ്രവണ സഹായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി

    May 14, 2026
    By Admin
  • BusinessHeadlines

    ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കി യു എസ് ടി

    December 11, 2025
    By Admin
  • BusinessHeadlines

    മുത്തൂറ്റ് ഫിൻകോർപ്പുൾപ്പെടെയുള്ള കമ്പനികളുമായി  500 കോടിയുടെ  കരാർ ഒപ്പുവച്ച് യു‌എസ്‌ടി

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!
  • ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്
  • കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!
  • “ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ
  • ‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ബിനോയ്‌വിശ്വം

Timeline

  • June 28, 2026

    സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

  • June 28, 2026

    ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്

  • June 28, 2026

    കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

  • June 28, 2026

    “ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

  • June 28, 2026

    ‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ബിനോയ്‌വിശ്വം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions