Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Business
Home›Business›ടെക്നോപാര്‍ക്കിന് ജര്‍മ്മന്‍ സഹകരണ വാഗ്ദാനം

ടെക്നോപാര്‍ക്കിന് ജര്‍മ്മന്‍ സഹകരണ വാഗ്ദാനം

By Admin
October 29, 2025
115
0

തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍
താത്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല
ജര്‍മ്മന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്‍റെ ശേഷിവികസന സൗകര്യങ്ങളുമായും
നൈപുണ്യ പരിശീലന മാതൃകകളുമായാണ് സഹകരണത്തിന് സംഘം ആഭിമുഖ്യം
പ്രകടമാക്കിയത്.
സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തില്‍ ആകൃഷ്ടരായ 28 അംഗ പ്രതിനിധി
സംഘവുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട)
ആശയവിനിമയം നടത്തി. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ
സവിശേഷതകളെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെ സംബന്ധിച്ചും
അദ്ദേഹം വിശദീകരിച്ചു.
സാങ്കേതികവിദ്യയും പരിസ്ഥിതിയും സമന്വയിപ്പിച്ചുള്ള വളര്‍ച്ചയ്ക്കാണ്
ടെക്നോപാര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു.
സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്ന ശക്തമായ ഐടി ആവാസവ്യവസ്ഥ, അടിസ്ഥാന
സൗകര്യങ്ങളുടെ ലഭ്യത, ടാലന്‍റ് പൂള്‍, കണക്റ്റിവിറ്റി എന്നിവയാല്‍
തിരുവനന്തപുരം സമ്പന്നമാണെന്നും സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും
സഹകരിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.
ഒന്നാം നിര നഗരങ്ങളെ അപേക്ഷിച്ച് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ്
30 ശതമാനത്തോളം കുറവാണെന്നും നിക്ഷേപകരുടെ എല്ലാ ആവശ്യങ്ങളും
ഏകോപിപ്പിച്ച് നല്‍കുന്നതിന് തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം
പറഞ്ഞു.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നല്‍കുന്ന
അവസരങ്ങളെക്കുറിച്ചും സഹകരണ സാധ്യതകളെക്കുറിച്ചും പ്രതിനിധി സംഘം
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സിഇഒ മറുപടി നല്‍കി.
ഇന്ത്യയിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാര്‍ട്ട് നയിച്ച
പ്രതിനിധി സംഘത്തില്‍ ഡീപ്ടെക് സ്റ്റാര്‍ട്ട്പ്പുകള്‍, ഇ-കൊമേഴ്സ്,
ഫാര്‍മസി, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്,
ഇന്‍ഷുറന്‍സ്, നഴ്സിംഗ്, കിച്ചന്‍ സൊല്യൂഷന്‍സ്, എനര്‍ജി മാനേജ്മമെന്‍റ്
സിസ്റ്റം, സ്കില്ലിംഗ്, എഐ, സ്ട്രാറ്റജിക് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക്
ടീച്ചിംഗ്, ബ്ലോക്ക് ചെയിന്‍, പ്രിന്‍റിംഗ്, പാക്കേജിംഗ് തുടങ്ങി വിവിധ
മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു.
അഫിനിസ് എജിയുടെ സ്ഥാപകന്‍ മാനുവല്‍ ബിഷോഫ്, ഐഎച്ച്കെ കാള്‍സ്റൂഹെ
കണ്‍സള്‍ട്ടന്‍റ് മാനുവല്‍ ന്യൂമാന്‍, ഹാന്‍ഡ്സ് ഓണ്‍ സൊല്യൂഷന്‍ സിഇഒ
ബെര്‍ണാര്‍ഡ് ക്രീഗര്‍, പ്രോസസ് ഒപ്റ്റിമൈസേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ്
ഹെഡ് ക്രിസ്റ്റ്യന്‍ എസ്റ്റെര്‍ലെ, മൈക്കിള്‍ കോച്ച് മാനേജിംഗ് ഓണര്‍
മൈക്കിള്‍ കോച്ച്, ട്രാന്‍സ്പോര്‍ട്ട് ബെറ്റ്സ് ലോജിസ്റ്റിക്സ് കീ
അക്കൗണ്ട് മാനേജര്‍ നഡ്ജ ക്രുഗ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍
ഉള്‍പ്പെട്ടവരാണ്.
ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ്,
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ്
(അഡ്മിനിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്,
സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ഐടി
സ്ട്രാറ്റജിസ്റ്റുകളായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും
സന്നിഹിതരായിരുന്നു.
ചിത്രം: ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ജര്‍മ്മന്‍
പ്രതിനിധി സംഘത്തോടൊപ്പം. ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്,
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്
(അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്,
സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ഐടി
സ്ട്രാറ്റജിസ്റ്റുകളായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവര്‍
സമീപം.

Previous Article

കാലികള്‍ കുറഞ്ഞിട്ടും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ ...

Next Article

കിഫ്ബി രജത ജൂബിലി : 4 ...

Related articles More from author

  • BusinessHeadlinesTechnology

    ‘ആന്ത്രോപിക്കു’മായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് ‘യു‌എസ്‌ടി’

    July 8, 2026
    By Admin
  • BusinessHeadlines

    തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം

    February 19, 2026
    By Admin
  • BusinessGeneralHeadlines

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

    August 20, 2026
    By Admin
  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • BusinessHeadlines

    നാലുവർഷം പൂർത്തിയാക്കി തിരുവനന്തപുരം ലുലുമാൾ,50 ശതമാനം വരെ ഓഫർ

    December 18, 2025
    By Admin
  • BusinessTravel

    ശബരിമല:കെ.എസ്.ആർ.ടി.സി ഓടിക്കുന്നത് 450 ബസുകൾ

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions