Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Health
Home›Health›‘ലഹരി ആസക്തി ചികിത്സ ഇപ്പോഴും വെല്ലുവിളി’ 

‘ലഹരി ആസക്തി ചികിത്സ ഇപ്പോഴും വെല്ലുവിളി’ 

By Admin
October 30, 2025
123
0
തിരുവനന്തപുരം: ലഹരിമരുന്ന് ആസക്തിയില്‍ നിന്ന് മനുഷ്യരെ മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തിന്‍റെ രണ്ടാംദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രിത ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് ആസക്തിയിലേക്കെത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മാനസികവും ജൈവശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല.ലഹരിമരുന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ ആപത്താണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു കാരണം ജീവന്‍ നഷ്ടമാകുന്നു. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് സമൂഹത്തിന് ഉണ്ടാകുന്നത്. ലഹരിമരുന്നിനായുള്ള അന്വേഷണ ശീലത്തിന്‍റെ തുടര്‍ച്ചയായാണ് അതിനോട് ആസക്തി ഉണ്ടാകുന്നത്. ലഹരിമരുന്നിനോട് തുടക്കത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള അന്വേഷണ സമയത്ത് തലച്ചോറിലെ ഭാഗങ്ങള്‍ സജീവമാകുമെന്ന് ഡേവിഡ് ബെലിന്‍ പറഞ്ഞു .
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന യുവജനങ്ങളുള്ളത് യുകെയിലാണ്. രാജ്യത്തെ നിയമവിരുദ്ധ ലഹരിമരുന്ന് വിപണിയുടെ വലുപ്പം 9.4 ബില്യണ്‍ പൗണ്ടാണ്.ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എലികളിലും മനുഷ്യരിലും നടത്തിയ ഒരു പരീക്ഷണ പരമ്പരയുടെ അവതരണവും അദ്ദേഹം നടത്തി. ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തലച്ചോറിന്‍റെ ചില ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതായി പരീക്ഷണ -നിരീക്ഷണ ഫലങ്ങളുടെ അവതരണത്തിലൂടെ പ്രൊഫ. ഡേവിഡ് ബെലിന്‍ വിശദീകരിച്ചു.
ഭാഷ, ദ്വിഭാഷ, മസ്തിഷ്ക ഗവേഷണം എന്നിവ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്കുന്നതായി ‘ഭാഷയും സംസ്കാരവും: വൈജ്ഞാനിക പ്രതിരോധശേഷിക്കും ഡിമെന്‍ഷ്യയ്ക്കും ഉള്ള പ്രത്യാഘാതങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളൂര്‍ നിംഹാന്‍സിലെ സുവര്‍ണ അല്ലാഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂറോബയോളജി, ക്ലിനിക്കല്‍, ഫാര്‍മക്കോളജിക്കല്‍, സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ നൂതന പ്രതിരോധ, ചികിത്സാ മാനദണ്ഡങ്ങളുടെ വികാസവും പുരോഗതിയും സാധ്യമാകുമെന്നും അവര്‍ അറിയിച്ചു.
ചിത്രം:രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) 43-ാമത് വാര്‍ഷിക സമ്മേളനത്തില്‍ യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍ സംസാരിക്കുന്നു.
TagscocaneDrug Addiction
Previous Article

രാജ്യത്ത് ഇതാദ്യം: നിര്‍ണയ ലാബ് നെറ്റുവര്‍ക്കില്‍ 1300 സര്‍ക്കാര്‍ ...

Next Article

അതിദാരിദ്ര്യമുക്ത കേരളം: പ്രഖ്യാപനം 1ന്

Related articles More from author

  • GeneralHeadlinesHealth

    ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളത്തിൽ സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ

    August 9, 2026
    By Admin
  • FoodGeneralHeadlinesHealthShort stories

    ആശുപത്രികളിൽ എത്തുന്ന സാധാരണക്കാർക്ക് പൊതിച്ചോർ നൽകുന്ന ആശ്വാസം കാണാതെ മന്ത്രി കെ. മുരളീധരൻ ഇതിൽ കാണുന്ന തിന്മ എന്താണെന്ന് മുൻ മന്ത്രി വീണാജോർജ്

    July 19, 2026
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • HeadlinesHealth

    കാന്‍സര്‍ മരുന്ന് വിലക്കുറവില്‍ വില്‍ക്കാൻ 58 കൗണ്ടറുകള്‍ കൂടി

    November 2, 2025
    By Admin
  • HeadlinesHealth

    മുറിവ് ഉണക്കുന്നതിന് ടിഷ്യു ഗ്രാഫ്റ്റ് സ്കാഫോൾഡ് വികസിപ്പിച്ച് ‘ശ്രീ ചിത്ര’

    January 22, 2026
    By Admin
  • HeadlinesHealth

    അപൂർവ രോഗങ്ങളുടെ പരിചരണവും നിരീക്ഷണവും ശക്തിപ്പെടുത്താൻ ‘കെയർ’ പോർട്ടൽ

    March 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Timeline

  • September 7, 2026

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions