Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

HeadlinesHealth
Home›Headlines›ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

By Admin
February 20, 2026
258
0

പിഴവുകളുണ്ടാവുന്നുണ്ടെങ്കിൽ ശിക്ഷ ഉത്തരവാദിത്തപ്പെട്ട ഓരോരുത്തർക്കും വീതിച്ച് നൽകണമെന്നും ന്യൂറോ സർജൻ

തിരുവനന്തപുരം:ആളുമാറിയും അവയവം മാറിയും സൈഡ് മാറിയും ഒക്കെ സർജറി ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണെന്ന് പ്രമുഖ ന്യൂറോ സർജനും ശ്രദ്ധേയനായ എഴുത്തുകാരനുമായ ഡോ.മനോജ് വെള്ളനാട്.തകഴി കഥാ പുരസ്‌കാരം, സി.വി. ശ്രീരാമൻ കഥാ പുരസ്‌കാരം, ടി.എ. റസാഖ് കഥാ പുരസ്‌കാരം, തുഞ്ചൻ എൻഡോവ്‌മെൻ്റ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിൻ്റെ ഉടൽവേദം
,വീനസ് ഫ്ലൈട്രാപ്പ് ,ഐൻസ്റ്റീന്റെ തലച്ചോർ എന്നീ കൃതികൾ ശ്രദ്ധേയങ്ങളാണ്.

ഡോ.മനോജ് വെള്ളനാട്

ആലപ്പുഴ മെഡിക്കൽ കോളെജിൽ കത്രിക ഉള്ളിൽ മറന്നുവച്ച് ശസ്ത്രക്രിയാമുറിവ് തുന്നിക്കെട്ടലിൻ്റെ പശ്ചാത്തലത്തിൽ ഡോ.മനോജ് വെള്ളനാട് എഴുതിയ കുറിപ്പ്:
‘ആളുമാറിയും അവയവം മാറിയും സൈഡ് മാറിയും ഒക്കെ സർജറി ചെയ്യുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്. അതുപോലെ തന്നെ ഗുരുതരമായ ഒന്നാണ് ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത്. അത് മറവിയല്ല വലിയ പിഴവാണ്. മുൻകാലങ്ങളിൽ അത് കൂടുതലായിരുന്നു. ഇന്നത് ഏറെക്കുറെ അപൂർവ്വം എന്ന് തന്നെ പറയാം. കാരണം, ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ആശുപത്രികളിൽ പല തലങ്ങളിലുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്നിട്ടും ഇപ്പോഴും അത്തരം സംഭവങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിൽ ദൗർഭാഗ്യകരമാണെന്നേ പറയാൻ പറ്റൂ.
ഇത് ആറേഴ് വർഷം മുമ്പ് എഴുതിയ കുറിപ്പാണ്. സമാനമായ ഒരു സംഭവം മഞ്ചേരിയിലോ കോഴിക്കോടോ നടന്നപ്പോൾ. ഇപ്പോൾ ആലപ്പുഴ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ റീപോസ്റ്റ് ചെയ്യുന്നു.
ലോകാരോഗ്യ സംഘടനയുടെ ‘സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ്’ എന്നൊരു സംഗതിയുണ്ട്. ഒരു രോഗിയ്ക്ക് ഏതെങ്കിലും സർജറി ചെയ്യുമ്പോൾ ആ ടീം ശ്രദ്ധിക്കേണ്ടതും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമായ കാര്യങ്ങളാണ് ആ ലിസ്റ്റിലുള്ളത്. ഗൂഗിൾ ചെയ്താൽ നിങ്ങൾക്കതിന്റെ ഫോർമാറ്റ് കിട്ടും. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇപ്പോൾ എല്ലാ സർജറിയിലും ഇത് ഉപയോഗിക്കുന്നുണ്ട് എന്നാണെൻ്റെ വിലയിരുത്തൽ. ഇത്തിരി മെനക്കെട്ട പരിപാടിയാണ്. പക്ഷെ ആ മെനക്കേടിന് ഗുണമേ ഉള്ളൂ.
ഒരു സർജറിയെന്നാൽ ഒരു ടീം വർക്കാണ്. ആ ടീമിൽ ഓപറേഷൻ ചെയ്യുന്ന ഡോക്ടർ, അസിസ്റ്റന്റ് ഡോക്ടർമാർ, അനസ്തേഷ്യ ഡോക്ടർ, അവരുടെ അസിസ്റ്റന്റ് ഡോക്ടർമാർ, സ്ക്രബ് നഴ്സ് (1 or more), ഫ്ലോർ നഴ്‌സ് എന്നിവർ ഉൾപ്പെടും. സഹായിക്കാൻ വേറെയും ആൾക്കാരുണ്ടാവും. മെയിൻ സർജനാണ് ടീം ലീഡറെങ്കിലും മേൽപ്പറഞ്ഞ ഓരോരുത്തർക്കും കൃത്യമായ റോളും ഉത്തരവാദിത്തവും ഉണ്ട്.
ഈ പറഞ്ഞ സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ് (SSC) രോഗിയുടെ മെഡിക്കൽ റെക്കോർഡിൽ ഒട്ടിച്ചുവയ്ക്കും. ഈ SSC ന് മൂന്ന് ഭാഗങ്ങളുണ്ട്. അതിലാദ്യഭാഗം (Sign in) തുടങ്ങുന്നത് രോഗിയിതു തന്നെയെന്ന് ഉറപ്പു വരുത്തിക്കൊണ്ടാണ്. രോഗിയുടെ കൈയിൽ പേര്, വയസ്, IP നമ്പർ, ചെയ്യുന്ന സർജറി എന്നിവ രേഖപ്പെടുത്തിയ ഒരു ടാഗുണ്ടാവും. ഏതുരോഗം, ഏതു സൈഡിൽ എന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും വീണ്ടും ഉറപ്പുവരുത്തണം. അനസ്തേഷ്യ നൽകുന്ന ഡോക്ടറും അവർക്ക് വേണ്ട വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തി SSC യിൽ മാർക്ക് ചെയ്യണം.
രോഗിക്കും ചിലപ്പോഴൊക്കെ ഡോക്ടർമാർക്കും തമാശയാവുന്ന ചില കാര്യങ്ങളുണ്ട്. അതിന്റെ ഒരു സാമ്പിൾ ഇങ്ങനെയാണ് –
“ഞാൻ ഡോ. A യും എന്റെ ടീം അംഗങ്ങളായ ഡോ. B യും ഡോ.C യും മിസ്റ്റർ M-ന് S എന്ന സർജറിയാണ് ചെയ്യാൻ പോകുന്നത്. Mr.M ന് D എന്ന രോഗമായതിനാലാണ് ഇത്. സർജറി ഏകദേശം മൂന്ന് മുതൽ നാലു മണിക്കൂർ വരെ നീണ്ടുനിൽക്കാം. ഏതാണ്ട് 500 മുതൽ 750 ml വരെ രക്തനഷ്ടം പ്രതീക്ഷിക്കുന്നു.”
ഇത് കഴിഞ്ഞ് അനസ്തേഷ്യ ടീമും പിന്നെ നഴ്സും ഇതുപോലെ സ്വയം പരിചയപ്പെടുത്തുകയും സ്വന്തം റോളെന്താണെന്ന് പറയുകയും ചെയ്യണം. ഇതൊക്കെ കേട്ട്, ബോധമുള്ള രോഗിയാണെങ്കിൽ ‘നിന്ന് കഥാപ്രസംഗം നടത്താതെ തേങ്ങയുടക്ക് സാറേ’ എന്ന് പറഞ്ഞാലും അതിശയിക്കണ്ടാ.
എപ്പോഴും ഈ കഥാപ്രസംഗ കലാപരിപാടി ഇല്ലെങ്കിലും SSC കൃത്യമായി മെയ്ൻറയ്ൻ ചെയ്യുന്നുണ്ട്. ചെയ്യണം. ഈ വക കഥയെഴുത്തും കഥാപ്രസംഗങ്ങളും തേങ്ങയുടപ്പും ഒക്കെ കഴിഞ്ഞ് താൻ കൊണ്ടുവന്ന കത്തി, കഠാര, പഞ്ഞി തുടങ്ങിയ സർജിക്കൽ ഉപകരണങ്ങളൊക്കെ എണ്ണം കുറയാതെ അതുപോലെ തന്നെ തിരികെക്കൊണ്ടു പോകുവാണെന്ന് ഫ്ലോർ നഴ്സ് ഉറപ്പുവരുത്തി SSC യിൽ എഴുതണം. അങ്ങനെ ഓരോന്നിൻ്റെയും എണ്ണം ശരിയാണെന്ന് നഴ്‌സ് ഉറപ്പ് പറയുമ്പോഴാണ് സർജൻ ഉണ്ടാക്കിയ മുറിവ് തുന്നിക്കെട്ടി തുടങ്ങുന്നത്. രോഗിയെ തിരികെ വാർഡിലേക്കോ ICU വിലേക്കോ വിടുന്നതു വരെയുള്ള കാര്യങ്ങൾ SSC-യിൽ രേഖപ്പെടുത്തണം.
ഇത്രയും പറഞ്ഞത്, ഒരു മേജർ സർജറിയെന്നാൽ ഏതെങ്കിലും ഒരു ഡോക്ടർ ഒറ്റയ്ക്ക് ചെയ്യുന്ന ‘വൺ മാൻ ഷോ’ അല്ല എന്ന് പറയാനാണ്. ടീമിലെ ഓരോരുത്തർക്കും ഓരോ സ്റ്റെപ്പിലും ഉത്തരവാദിത്തമുണ്ട്.
പിഴവുകൾ മനുഷ്യസഹജമാണ്. പക്ഷെ അതാവർത്തിക്കുന്നത് ഗുരുതരമാണ്. നിരുത്തരവാദപരമാണ്.
ഇത്തരം പിഴവുകൾ ഉണ്ടാവാതിരിക്കാനാണ് WHO ‘സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ്’ ഒക്കെ ഉണ്ടാക്കിയത്. മേൽപ്പറഞ്ഞ പോലെ കഥാപ്രസംഗമൊന്നും നടത്തിയില്ലെങ്കിലും ആ SSC കൃത്യമായി പാലിച്ചാൽ തന്നെ 99.9 ശതമാനവും ഈ വക ‘ഹ്യൂമൻ എററുകൾ’ ഒഴിവാക്കാനാവും. ഓരോ ആശുപത്രിയിലും അത് നിർബന്ധമാക്കണം. പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യണം. എന്നിട്ടും പിഴവുകളുണ്ടാവുന്നുണ്ടെങ്കിൽ ശിക്ഷ ഉത്തരവാദിത്തപ്പെട്ട ഓരോരുത്തർക്കും വീതിച്ച് നൽകുകയും വേണം.
(ആലപ്പുഴയിൽ സംഭവിച്ചത് എന്താണെന്ന് അറിയില്ല. പക്ഷെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്ന് മാത്രം)’

TagsDr Manoj Vellanad
Previous Article

ശാന്തിഗിരിയിൽ പൂജിതപീഠം സമർപ്പണവും അർദ്ധവാർഷിക കുംഭമേളയും 22 ന്

Next Article

എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് ...

Related articles More from author

  • GeneralHeadlinesHealth

    ‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

    February 26, 2026
    By Admin
  • GeneralHeadlines

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

    July 23, 2026
    By Admin
  • HeadlinesHealthPolitics

    മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്

    February 26, 2026
    By Admin
  • Headlines

    ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

    November 11, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

    March 12, 2026
    By Admin
  • GeneralHeadlinesPolitics

    ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

    January 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions