Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Technology
Home›Technology›മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം

മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം

By Admin
November 1, 2025
92
0
തിരുവനന്തപുരം: മനുഷ്യ മസ്തിഷ്കത്തിന്‍റെ വിശകലനത്തില്‍ സുപ്രധാന നാഴികക്കല്ലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടിഎം) ആദ്യമായി മനുഷ്യരുടെ വലിയ തോതിലുള്ള ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ പുറത്തിറക്കുമെന്ന് ഐഐടിഎം പ്രൊഫസര്‍ ഡോ. മോഹനശങ്കര്‍ ശിവപ്രകാശം  .
രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്‍റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സമാപനദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാവും.മനുഷ്യ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള വഴികള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഇത് സഹായകമാകും.മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്ന ന്യൂറോസയന്‍സ് പഠനരീതിയാണ് ബ്രെയിന്‍ മാപ്പിംഗ്. വിദേശത്തും സ്വദേശത്തുമുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഐഐടിഎം ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ പുറത്തുവിടുന്നത്.

എലികളുടേയും കുരങ്ങിന്‍റേയും മസ്തിഷ്കങ്ങളുമായി ബന്ധപ്പെട്ട് ഗവേഷകര്‍ വിവിധ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മനുഷ്യരുടേതില്‍ വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ നടന്നിട്ടില്ല. വളരെ സങ്കീര്‍ണ്ണമായ മസ്തിഷ്കത്തില്‍ 100 ബില്യണിലധികം കോശങ്ങളുണ്ട്. കോശങ്ങള്‍ക്കിടയില്‍ ട്രില്യണ്‍ കണക്കിന് കോശബന്ധനങ്ങളുമുണ്ട്. മില്ലിമീറ്ററുകള്‍ മാത്രമുള്ള തലച്ചോറിലെ കോശങ്ങളെ മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ) സാങ്കേതികവിദ്യയിലൂടെ കാണാനാകുമെന്ന് ഡോ. മോഹനശങ്കര്‍  വിവരിച്ചു.

ഐടി സംരംഭകനായ ക്രിസ് ഗോപാലകൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഐഐടിഎം ആഗോളനിലവാരത്തിലുള്ള ബ്രെയിന്‍ മാപ്പിംഗ് പദ്ധതി 2017 ല്‍ ഏറ്റെടുത്തത്. മസ്തിഷ്കത്തെ ചിത്രീകരിക്കാനാവശ്യമായ ഉപകരണങ്ങള്‍ അന്ന് ലഭ്യമല്ലാത്തത് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. അതിനാല്‍ ഗവേഷണ വികസനത്തിലൂടെ സ്വന്തമായി സാങ്കേതികവിദ്യയും വികസിപ്പിക്കേണ്ടി വന്നു.2020 ല്‍ പദ്ധതി ആരംഭിച്ചു. ഇതിലൂടെ കിട്ടിയ വിവരങ്ങളെ സെല്ലുലാര്‍ ലെവല്‍ മാപ്പുകളാക്കി മാറ്റിയത് ആരോഗ്യ മേഖലയ്ക്ക് ഗുണകരമാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നുമുള്ള മസ്തിഷ്കഭാഗങ്ങള്‍ ബ്രെയിന്‍ മാപ്പിംഗിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
TagsBrain MappingIITMRGCB
Previous Article

പ്രവാസികൾക്ക്  നോർക്ക  ഇൻഷുറൻസ് 

Next Article

‘സംഗീത’ സഹോദരിമാര്‍ക്ക് ജര്‍മ്മനിയിലേക്ക് ക്ഷണം

Related articles More from author

  • CareerTechnology

    ഒഴിവുകളിലേക്ക് അപേക്ഷിക്കാം

    November 4, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin
  • HeadlinesTechnology

    എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഐ ഐ ഐ സി യുടെ ഇരട്ട യോഗ്യത സർട്ടിഫിക്കറ്റും ജോലിയും

    January 7, 2026
    By Admin
  • BusinessTechnology

    3 ട്വിൻ ടവർ,8350 കോടി നിക്ഷേപം,50,000ലേറെ തൊഴിൽ

    November 9, 2025
    By Admin
  • HeadlinesscienceTechnology

    ‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം

    February 15, 2026
    By Admin
  • HeadlinesTechnology

    തമിഴ്, കന്നഡ വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ ജികോംപ്രിസിന് കൈമാറി ‘കൈറ്റ്’

    February 22, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…
  • ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Timeline

  • March 7, 2026

    അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

  • March 7, 2026

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions