കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് :ദിവി ബിജേഷ് ജേതാവ്

ക്വാലാലംപൂർ :കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് 2025-ലെ അണ്ടർ-12 ഗേൾസ് വിഭാഗത്തിൽ ദിവി ബിജേഷ് ജേതാവായി . മലേഷ്യയിൽ നടന്ന ടൂർണമെൻ്റിൽ ഒമ്പത് റൗണ്ടുകളിലായി 8.5/9 സ്കോറുമായാണ് ദിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.പ്രായപരിധിപ്രകാരം അണ്ടർ-10 താരമായിട്ടും ദിവിക്കു മികച്ച പ്രകടനം കാഴ്ചവെക്കാനായി.
13 വിഭാഗങ്ങളിലായി വേദിയൊരുക്കുന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പ് കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ മുൻനിര താരങ്ങളും ഗ്രാൻഡ് മാസ്റ്റർമാരും പങ്കെടുക്കുന്ന പ്രധാന അന്താരാഷ്ട്ര മത്സരമാണ്.ദിവിയുടെ നേട്ടം ഇന്ത്യൻ യുവ ചെസ് രംഗത്തിനും നേട്ടമായി.
2025-ൽ ദിവി വേൾഡ് കപ്പ് U-10 ഗേൾസ് ചാമ്പ്യൻ,വേൾഡ് കഡറ്റ് റാപ്പിഡ് ചാമ്പ്യൻ, വേൾഡ് കഡറ്റ് ബ്ലിറ്റ്‌സ് വൈസ് ചാമ്പ്യൻ,വേൾഡ് സ്കൂൾസ് ചെസ് വൈസ് ചാമ്പ്യൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കി .75ലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.ഇന്ത്യയുടെ ആദ്യ U-10 ഗേൾസ് വേൾഡ് കപ്പ് ചാമ്പ്യൻ എന്ന ബഹുമതിയും ദിവിക്കു സ്വന്തമാണ് .
“ജയിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ,ഓരോ മത്സരത്തിലും മികച്ചത് ചെയ്യാൻ ശ്രമിച്ചുവെന്നും ദിവി പറഞ്ഞു.
“മുതിർന്ന വിഭാഗത്തിലെ താരങ്ങളെ നേരിട്ടിട്ടും ആത്മവിശ്വാസത്തോടെ കളിച്ചാണ് ദിവി ഈ നേട്ടം കരസ്ഥമാക്കിയതെന്നും,ദിവിയുടെ ഓരോ നേട്ടങ്ങളും ഞങ്ങൾക്ക് അഭിമാനമാണെന്നും ദിവിയുടെ അച്ഛൻ ബിജേഷ് പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അലന്‍ ഫെല്‍ഡ്മാന്‍ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിവി.അച്ഛന്‍:ബിജേഷ്,അമ്മ:പ്രഭ,സഹോദരൻ:ദേവനാഥ്.






