Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

General
Home›General›മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം

മുഖ്യമന്ത്രിക്കെതിരെ കന്യസ്ത്രയുടെ കൊലവിളി:അപലപിച്ച് സന്യാസിനി സമൂഹം

By Admin
November 19, 2025
458
0

കൊച്ചി:മുഖ്യമന്ത്രി പിണറായി വജയനെതിരെ ഫെയ്സ്ബുക്കിലൂടെ കൊലവിളിനടത്തിയ സിസ്റ്റര്‍ ടീന ജോസിനെ തള്ളി സി.എം.സി സന്യാസിനി സമൂഹം.ഇവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

സിസ്റ്റര്‍ ടീന ജോസ്

തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സെല്‍റ്റന്‍ എല്‍ ഡിസൂസ എന്ന വ്യക്തി പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സിസ്റ്റര്‍ ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമൻ്റ് പോസ്റ്റ് ചെയ്തത്.’അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’- ഇതായിരുന്നു കമൻ്റ്.
‘നാളെ മുതല്‍ ക്യാപ്റ്റനും ഇറങ്ങുന്നു’എന്നായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിൻ്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് സെല്‍റ്റണ്‍ എല്‍ ഡിസൂസയുടെ ഫേസ്ബുക്ക് കുറിപ്പ്.അതിൻ്റെ കമൻ്റിലായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം.
ഇത് വിവാദമായതോടെ കമൻ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചു. ഈ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയർന്നു.
സന്യാസിനി സമൂഹത്തിലെ മുന്‍ അംഗമായിരുന്നെങ്കിലും ടീന ജോസ് നിലവില്‍ സന്യാസിനി സഭയുടെ ഭാഗമല്ലെന്ന് സി.എം.സി സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

ടീന ജോസിൻ്റെ അംഗത്വം സഭയുടെ കനോനിക നടപടി പ്രകാരം 2009 ഏപ്രില്‍ നാലിന് റദ്ദാക്കിയിരുന്നെന്നും നിലവില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ തീരുമാനത്തിലും ഉത്തരവാദിത്തിലുമാണെന്നും സന്യാസിനി സമൂഹം വ്യക്തമാക്കി.2009 മുതല്‍ സന്യാസ വസ്ത്രം ധരിക്കുവാന്‍ നിയമപരമായി അനുവാദമോ അവകാശമോ ടീന ജോസിനില്ല. ഇപ്പോള്‍ അവര്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സന്യാസിനി സമൂഹം വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
കഫേയ്ക്ക് ലോക്ക് ചെയ്ത പ്രൊഫൈലില്‍ നിന്നാണ് ടീന ജോസ് കമൻ്റ് ചെയ്തിരിക്കുന്നത്.അഡ്വ.മേരി ട്രീസ പി.ജെ എന്നാണ് ഇവര്‍ നല്‍കിയപേര്.അഭിഭാഷകയെന്നും എറണാകുളം ലോ കോളജിലാണ് പഠിച്ചതെന്നും കൊച്ചിയിലാണ് താമസം എന്നുമൊക്കെ പ്രൊഫൈലിലുണ്ട്.ഇവരുടെ കമൻ്റിനെതിരെ ഡിജിപിയ്ക്കടക്കം പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

TagsPinarayi VijayanSister Teena Jose
Previous Article

അടൂർ -മമ്മൂട്ടി വീണ്ടും

Next Article

കെ.എം മാണിയുടെ മരുമകള്‍ നിഷാജോസിന് ‘അധ്വാനവർഗസിദ്ധാന്ത’ത്തിൽ ഡോക്ടറേറ്റ്

Related articles More from author

  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin
  • GeneralHeadlinesPolitics

    ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

    July 28, 2026
    By Admin
  • HeadlinesPolitics

    ‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

    January 1, 2026
    By Admin
  • HeadlinesPolitics

    ‘എൽഡിഎഫ് ജയിച്ചാൽ പിണറായി അജയ്യൻ, തോറ്റാൽ ‘യുഗാന്ത്യം”

    April 3, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • GeneralHeadlines

    പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

    January 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Timeline

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions