Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

GeneralHeadlines
Home›General›നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

നയപ്രഖ്യാപന പ്രസംഗം:കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നുവെന്ന് പിണറായി

By Admin
May 29, 2026
172
0

‘സര്‍ക്കാരിന്‍റെ ആരംഭഘട്ടമെന്ന നിലയില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല’

തിരുവനന്തപുരം:കേരളത്തിന്‍റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ നിയമസഭയില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു. ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായവയൊക്കെ നഷ്ടപ്പെടുത്തുകയേയുള്ളു.ധനകാര്യ ഫെഡറലിസത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ യാതൊരു പരാമർശവുമില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ പേരിനു പോലും വിമര്‍ശിക്കുന്നില്ല. തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് നിയമം കൊണ്ടുവരുന്നതിനെപ്പറ്റിയും അതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനെക്കുറിച്ചും ഗവര്‍ണറുടെ പ്രസംഗം നിശബ്ദമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതോ അതിനെ മറികടക്കാനുള്ള നയപരിപാടികളോ സര്‍ക്കാരിന്‍റെ മുന്‍ഗണന അല്ല.ഈ വിഷയത്തില്‍ മോഡി സര്‍ക്കാരിന്‍റെ നിലപാടിനെതിരെയും വിമര്‍ശനമില്ല.യു.ഡി.എഫ് പ്രകടനപത്രികയിലെ കാര്യങ്ങളുടെ ആവര്‍ത്തനം നയപ്രഖ്യാപനത്തിലുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതു സംബന്ധിച്ച ഒരു രൂപരേഖയും പ്രസംഗത്തിലില്ല. അതേസമയം, സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ധവളപത്രത്തിൻ്റെ ഊന്നൽ എന്താണെന്ന് പ്രസംഗത്തില്‍ വ്യക്തവുമാണെന്ന് പിണറായി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ നിരന്തരം നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 16-ാം ധനകാര്യ കമ്മീഷന്‍ കേരളത്തിനുള്ള വിഹിതത്തില്‍ വര്‍ദ്ധന വരുത്തിയിട്ടുള്ളത്. ഇക്കാരണം കൊണ്ടുതന്നെ സംസ്ഥാനം നിലവില്‍ മെച്ചപ്പെട്ട സാമ്പത്തിക നിലയിലാണുള്ളത്. മുൻ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 5429 കോടി രൂപ ഖജനാവില്‍ നീക്കിയിരുപ്പുണ്ട് എന്നത് ഈ സര്‍ക്കാരിന്‍റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ നിലയാണ്. സര്‍ക്കാരിന്‍റെ ആരംഭഘട്ടമെന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് നിശിതമായ വിമര്‍ശനത്തിന് മുതിരുന്നില്ല. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കാനാഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.

TagsPinarayi Vijayan
Previous Article

 യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി ...

Next Article

സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു ...

Related articles More from author

  • HeadlinesPolitics

    ‘പത്തുകൊല്ലം -ഒരു സർക്കാർ ജനങ്ങൾക്ക് താങ്ങാവുന്നത് കണ്ടും അനുഭവിച്ചതുമായ നാളുകൾ…’സിപിഎം സഹയാത്രികൻ ബിനുകവറടി എഴുതുന്നു

    May 5, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlines

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

    September 11, 2026
    By Admin
  • HeadlinesPolitics

    ‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

    January 2, 2026
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • HeadlinesPolitics

    സി.പി.എമ്മും സർക്കാരും ‘സർവം പിണറായി’ , തെരഞ്ഞെടുപ്പുയോഗത്തിൽ’വീട്ടിൽ പോയി ചോദിക്ക്’എന്ന ധിക്കാരം പറഞ്ഞ പിണറായിയെ വീട്ടിലിരുത്തി ജനം

    May 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
  • ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി
  • സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം
  • യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’
  • ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Timeline

  • October 13, 2026

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • October 13, 2026

    ‘ഞാൻ എത്തിയിരിക്കുന്നത് ശാക്തീകരിക്കാനുള്ള ശക്തി എന്ന കാഴ്ചപ്പാടോടെ’: പ്രധാനമന്ത്രി  നരേന്ദ്ര മോദി

  • October 13, 2026

    സൗജന്യമായി ആധാർ പുതുക്കാം, ഡിസംബർ 31 വരെ ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും അവസരം

  • October 13, 2026

    യുഎഇയുടെ ഛിന്നഗ്രഹ പര്യവേഷണ ദൗത്യത്തിനായുള്ള ‘സ്പേസ്ക്രാഫ്റ്റ് ബസ്’ നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ‘ഹെക്സ്20’

  • October 12, 2026

    ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions