Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

GeneralHeadlinesPolitics
Home›General›ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ്

By Admin
August 10, 2026
123
0

ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം:ഭരണാനുകൂല സംഘടനകളുടെയും സർക്കാരിൻ്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
കാസർകോട് കലക്ട്രേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ വാർത്ത ഞെട്ടിക്കുന്നതാണ്. ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് ഈ യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് വിവരം. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ശിശുരോഗ വിഭാഗത്തിലെ സീനിയർ ഡോക്ടർ കെ. വി. രാധാമണിയെ എൻജിഒ അസോസിയേഷൻ നേതാക്കൾ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് അവർക്ക് ഹൃദയാഘാതമുണ്ടായതാണ് മറ്റൊരു സംഭവം.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിൻ്റെ വൈരാഗ്യത്തിലാണ് രോഗികളുടെ മുന്നിൽവെച്ച് വനിതാ ഡോക്ടറെ അധിക്ഷേപിച്ചത്. ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു.

പിണറായി വിജയൻ

യാതൊരു മാനദണ്ഡവും പാലിക്കാതെ, തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുന്നു. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ഈ രീതി നിർബാധം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നത്.ജീവനക്കാരുടെ അവകാശപോരാട്ടങ്ങളെ തികഞ്ഞ അഹങ്കാരത്തോടെ അപഹസിക്കുകയും പൊതുവേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് പദവിയുടെ അന്തസ്സിന് ഒട്ടും യോജിക്കാത്തതും അങ്ങേയറ്റം അപലപനീയവുമാണ്. ഭരണമാറ്റത്തിൻ്റെ മറവിൽ സ്വന്തം അണികൾ നടത്തുന്ന അഴിമതിക്കും ഭീഷണികൾക്കും പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കാനും, 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് വേതന വർധനയ്ക്കുള്ള നടപടികൾക്ക് എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തു.
എന്നാൽ യുഡിഎഫ് സർക്കാരാകട്ടെ, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടെടുത്ത് ജീവനക്കാരെ വഞ്ചിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ, അഷ്വേർഡ് പെൻഷൻ എന്നിവയെല്ലാം തടഞ്ഞുവെച്ച് ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇന്ന് സംസ്ഥാനത്തുള്ളത്.സ്ഥിരം ജീവനക്കാരോടുള്ള ഈ പ്രതികാര നടപടികൾക്ക് പുറമെ, സാധാരണക്കാരായ താൽക്കാലിക ജീവനക്കാരെയും സർക്കാർ പെരുവഴിയിലാക്കുകയാണ്. ഡിജിറ്റൽ സർവേക്കായി രാപ്പകലില്ലാതെ അധ്വാനിച്ച 2,800 ജീവനക്കാരെ അർഹതപ്പെട്ട ശമ്പള കുടിശ്ശിക പോലും നൽകാതെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
കുടുംബശ്രീയിലും കെഎസ്ആർടിസിയിലും മുൻപ് നടന്ന കൂട്ടപ്പിരിച്ചുവിടലുകൾക്ക് പിന്നാലെ, പി.എസ്.സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്നതാണ് നാം കാണുന്നത്. ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തുകയും, പൊതുസമൂഹത്തിന് മുന്നിൽ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിൻ്റെ ഈ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

TagsPinarayi Vijayan
Previous Article

ശബരമിലയിലെ നെയ് അഴിമതി:’സ്വകാര്യ കരാറുകാരുമായി ബന്ധമുള്ള ലോബി ഏതാനും ...

Next Article

‘ആയുർവേദവും ആധുനിക ഓങ്കോളജിയും’ ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ ...

Related articles More from author

  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • GeneralHeadlinesPolitics

    ജന്തർ മന്തർ:കേന്ദ്ര സർക്കാരിനെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്ന 5000 പേർക്കെതിരെ കേരളത്തിൽ കേസ്,പിൻവലിക്കണമെന്ന് പിണറായി

    July 28, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • HeadlinesPolitics

    ‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

    January 8, 2026
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin
  • GeneralHeadlines

    56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെ പിണറായിയെന്ന് മേജർ രവി,വ്യാജപ്രചാരണത്തിൽ പരാതി

    June 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ
  • കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും
  • പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Timeline

  • September 25, 2026

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • September 25, 2026

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

  • September 25, 2026

    കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യത: തുറമുഖങ്ങളിൽ മൂന്നാം നമ്പർ ജാഗ്രതാ സിഗ്‌നൽ തുടരും

  • September 25, 2026

    പരിസ്ഥിതി ലോല പ്രദേശം 8,590.69 ചതുരശ്ര കി.മി ആക്കണം: കേരളം കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചു

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions