Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Headlines
Home›Headlines›‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

By Admin
November 24, 2025
428
0

കൊച്ചി:ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടമായി ‘ആശ്രയ 2.0’ ആരംഭിക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാന.ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സും പ്രകടനപത്രികയിലുണ്ട്.
കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാൻ്റീന്‍ പോലുള്ള മെച്ചപ്പെട്ട കാൻ്റീൻ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും,100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യ ശേഖരണം ഉറപ്പാക്കും,എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും എല്ലാ നഗരങ്ങളിലും ബയോഗ്യാസ് പ്ലാന്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കും,തെരുവ് നായ പ്രശ്‌നങ്ങളില്‍ നിന്നും ശാശ്വത പരിഹാരം. മാംസ മാലിന്യ നിര്‍മ്മാജനത്തോടൊപ്പം എബിസി കര്‍ശനമായി നടപ്പിലാക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കും.
പൊതുജനാരോഗ്യ സംരക്ഷണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ ചുമതലയാക്കും.അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നിവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ശുചീകരണം ഉറപ്പുവരുത്തുന്നതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിക്കും.
വന്യജീവികളില്‍ നിന്ന് സംരക്ഷണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്.
നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ പ്രത്യേക കര്‍മ്മപദ്ധതി. ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും.
വെള്ളക്കെട്ടുകള്‍, പ്രളയം എന്നിവ തടയാന്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പ്രതിമാസ മാലിന്യം നീക്കല്‍, കനാല്‍ ശുചീകരണം, പരിപാലനം എന്നിവ ഉറപ്പാക്കും.
എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കും.
ലൈബ്രറികള്‍ വിപുലീകരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യും. വായന പ്രോത്സാഹിപ്പിക്കുവാന്‍ പ്രത്യേക പരിപാടി.
നൈപുണ്യ വികസന പരിപാടികള്‍ വിപുലീകരിക്കും. നൈപുണ്യ വികസന പരിപാടിയില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കും
പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ ഗ്രേഡ് ചെയ്യുകയും ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.
ഗതാഗതം, അടിസ്ഥാന സൗകര്യവികസനം എന്നിവ മെച്ചപ്പെടുത്തും. തദ്ദേശ റോഡുകള്‍ സ്മാര്‍ട്ടാക്കും. 48 മണിക്കൂറിനുള്ളില്‍ റോഡിലെ കുഴികള്‍ നികത്താനുള്ള എമര്‍ജന്‍സി ടീം സജ്ജമാക്കും.
കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരത്തില്‍ എത്തി 100 ദിവസത്തിനകം നന്നാക്കുകയും,30-45 ദിവസത്തിനകം പൗരന്മാര്‍ക്ക് ആവശ്യമായ അറ്റകുറ്റപ്പണികള്‍ റിപ്പോര്‍ട്ട് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി ജനങ്ങള്‍ക്കു വേണ്ടി ഒരു സ്മാര്‍ട്ട് റോഡ് ഫിക്സ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ചെയ്യും.
ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും മസ്റ്ററിംഗ് നടത്തണമെന്നും പുനര്‍ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമുള്ള നിബന്ധന ഒഴിവാക്കും. ഇവ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റം വരുത്തും.
ജനസേവനം ഉറപ്പുവരുത്താന്‍ സേവാഗ്രാം കേന്ദ്രങ്ങള്‍ ഓരോ വാര്‍ഡിലും സ്ഥാപിക്കും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ, യു.ഡി.എഫ് കണ്‍വീനർ അടൂര്‍ പ്രകാശ്,എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല,യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,സി പി ജോണ്‍,ഷിബു ബേബി ജോണ്‍,അനൂപ് ജേക്കബ്, രാജന്‍ ബാബു, ജി ദേവരാജന്‍,മാണി സി കാപ്പന്‍ എന്നിവർ പങ്കെടുത്തു.

TagsUDF
Previous Article

10 രൂപയ്ക്ക് അരുൺ ഐസ്‌ക്രീം ഡോനട്ട് വിപണിയിൽ

Next Article

നീ ഈ ഡ്രാമ നിര്‍ത്ത്:രാഹുല്‍ മാങ്കൂട്ടത്തില്‍,എന്നെ കൊല്ലാക്കൊല ചെയ്യല്ലേയെന്ന് ...

Related articles More from author

  • Headlines

    വി.എം.വിനു കോഴിക്കോട് കോൺഗ്രസ് സ്ഥാനാർഥി

    November 13, 2025
    By Admin
  • HeadlinesPolitics

    ന്യൂനപക്ഷ സമുദായ ചടങ്ങിൽ ഭൂരിപക്ഷ സമുദായ നേതാവിനെ വിമർശിച്ച വി.ഡി സതീശന് അപ്രതീക്ഷിത തിരിച്ചടി

    January 19, 2026
    By Admin
  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin
  • HeadlinesPolitics

    ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

    December 13, 2025
    By Admin
  • HeadlinesPolitics

    മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

    March 24, 2026
    By Admin
  • Politics

    മാറിയത് സിപിഎംകാരുടെ ദാരിദ്ര്യം:ചെന്നിത്തല

    November 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions