Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Headlines
Home›Headlines›നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്:പ്രശാന്ത് കിഷോർ കേരളത്തിൽ ‘പണി’തുടങ്ങി

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്:പ്രശാന്ത് കിഷോർ കേരളത്തിൽ ‘പണി’തുടങ്ങി

By Admin
November 24, 2025
331
0

ഒറ്റച്ചോദ്യവുമായി പ്രശാന്ത് കിഷോർ, കനഗോലുവിൻ്റെ ഗുരു
എം.ബി.സന്തോഷ്
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ബീഹാറിലെ ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ കേരളത്തിൽ ആറു മാസത്തിനുള്ളിൽ നടക്കാൻ പോവുന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുമായി ബന്ധപ്പെട്ട് സർവെ ആരംഭിച്ചു.ഇത് ഏത് മുന്നണിയ്ക്കു വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ല.ബീഹാറിൽ ഈയിടെ നടന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 238 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ചു​​​വെ​​​ങ്കി​​​ലും ഒ​​​രെ​​​ണ്ണ​​​ത്തി​​​ൽ​​​പ്പോ​​​ലും വി​​​ജ​​​യി​​​ക്കാ​​​ൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു.

പ്രശാന്ത് കിഷോർ

നവംബർ 23ന് ആയിരക്കണക്കിന് ആളുകൾക്കാണ് ഫോണിലൂടെ സർവെ വിവരങ്ങൾ ലഭിച്ചത്.ആറുമാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യുമെന്നായിരുന്നു ചോദ്യം.ഓപ്ഷൻ നൽകിയിരുന്നു.ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കാണെങ്കിൽ 1 അമർത്തുക,കോൺ​ഗ്രസ് നേതൃത്വം നേതൃത്വം നൽകുന്ന യുഡിഎഫിനാണെങ്കിൽ 2 അമത്തുക,സിപിഎം നേതൃത്വത്തിലുള്ള എൽ ഡി എഫിനാണെങ്കിൽ 3 അമർത്തുക, ഇവർക്കാർക്കുമല്ലെങ്കിൽ 4 അമർത്തുക എന്നിങ്ങനെയായിരുന്നു നിർദേശം.തുടർ സർവെ ഉണ്ടാവുമോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്.
സർവെയുടെ ചോദ്യം വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചവർക്ക് ആ നമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.

കനഗോലു കോൺ​ഗ്രസിന്
നിലവിൽ കോൺ​ഗ്രസ് മാത്രമേ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെസേവനം വിനിയോഗിക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുള്ളൂ.പ്രശാന്ത് കിഷോറിൻ്റെ ശിഷ്യനായ സുനില്‍ കനഗോലുവിൻ്റെ സംഘത്തിനാണ് കോൺ​ഗ്രസ് ചുമതല.പ്രശാന്ത് കിഷോർ സർവെ നടത്തുന്നത് കനഗോലുവിനു വേണ്ടിയാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന വെളിപ്പെടുത്തലുണ്ടായിട്ടില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ ആദ്യ ബിജെപി സർക്കാരിനെ കേന്ദ്രത്തിൽ 2014ൽ അധികാരത്തിലേറ്റാൻ അണിയറയിൽ അക്ഷീണം പ്രയത്നിച്ചാണു പികെ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോർ വരവറിയിച്ചത്.’ചായ് പേ ചർച്ച’, ‘ത്രീ ഡി റാലി’, ‘റൺ ഫോർ യൂണിറ്റി’ തുടങ്ങിയ പ്രചാരണ തന്ത്രങ്ങൾ വിജയം കണ്ടതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ബിജെപി ക്കു പുറമേ കോൺ​ഗ്രസ്, ജെഡിയു,എഎപി ,വൈഎസ്ആർസിപി ,ഡിഎംകെ ,ടിഎംസി എന്നിവയുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾക്കായി വിജയകരമായ രാഷ്ട്രീയ തന്ത്രജ്ഞനായി കിഷോർ പ്രവർത്തിച്ചു.എന്നാൽ സ്വന്തം രാഷ്ട്രീയ കക്ഷിയായ ജൻ സുരാജ് പാർട്ടിയുമായി രംഗത്തിറങ്ങിയ അദ്ദേഹത്തിന് ജനിച്ചു വളർന്ന നാട്ടിലെ തെരഞ്ഞെടുപ്പിൽ എല്ലാ തന്ത്രങ്ങളും പാളുന്നത് കാണേണ്ടിവന്നു.

സുനില്‍ കനഗോലു

കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ സുനില്‍ കനഗോലു ചെന്നൈയിലാണ് ജനിച്ചതും വളര്‍ന്നതും.യുഎസിലായിരുന്നു ഉന്നതപഠനം. ബഹുരാഷ്ട്ര മാനേജ്മെൻ്റ് കമ്പനിയായ മക്കിന്‍സിയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം.പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി പ്രശാന്ത് കിഷോറിൻ്റെ സംഘത്തില്‍ അംഗമായി.2016ലെ തമിഴ്നാട് തെരഞ്ഞെടുപ്പായിരുന്നു കനഗോലുവിന് ലഭിച്ച ആദ്യ സ്വതന്ത്ര ദൗത്യം.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയായിരുന്നു തുടക്കം. ‘നമുക്ക് നാമേ’ എന്ന പ്രചാരണം ഹിറ്റായി.പിന്നാലെ
സുനിലിനെ തേടിയെത്തിയത് അമിഷ് ഷായുടെ ഫോണ്‍കോളായിരുന്നു.2018ല്‍ ഡല്‍ഹിയില്‍ വച്ച് അമിത്ഷാ- കനഗോലു കൂടിക്കാഴ്ച. യുപി, കര്‍ണാടക, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ ക്യാമ്പയിന്‍ ആയിരുന്നു കനഗോലുനവിന് ലഭിച്ച ദൗത്യം.2019ല്‍ ഡിഎംകെ ക്യാമ്പിലേക്ക് വീണ്ടുമെത്തി. ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം.39 സീറ്റില്‍ 38 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞു.2021ല്‍ തമിഴ്‌നാട് തരഞ്ഞെടുപ്പില്‍ സുനില്‍ മാറി പ്രശാന്ത് കിഷോര്‍ വന്നു.പിന്നാലെ, കോണ്‍ഗ്രസ് ഹൈക്കമാൻ്റ് കര്‍ണാടക അസംബ്ലി ഇലക്ഷനില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ദൗത്യം കനഗോലുവിനെ ഏല്‍പ്പിച്ചു.

കനഗോലുവിനെ എത്തിച്ചത് കെ.സി. വേണുഗോപാല്‍
സിപിഎമ്മിൻ്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കിൽ പ്രഫഷനൽ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തൽ രണ്ടുകൊല്ലംമുമ്പ് ബത്തേരിയിൽ ചേർന്ന കെപിസിസി നേതൃയോഗത്തിൽ ഉണ്ടായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കനഗോലുവിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രത്യേക താല്‍പര്യമെടുത്ത് കേരളത്തിലെത്തിലെത്തിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും കോൺ​ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി സുനിൽ കനുഗോലു റിപ്പോർട്ട് നൽകി.10 ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വലിയ അപചയം സംഭവിച്ചതായായിരുന്നു റിപ്പോർട്ട്.സംസ്ഥാനത്ത് 25,177 ബൂത്ത് കമ്മിറ്റികൾ ഉള്ളതിൽ പകുതിയിലും കോൺ​ഗ്രസിന് ആളില്ലെന്ന ഞെട്ടിക്കുന്ന വിവരവും അതിൽ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽരാജ്യത്ത് കോൺ​ഗ്രസിന് 4.63% വോട്ടുകൾ വർധിച്ചപ്പോള്‍ കേരളത്തിൽ അഞ്ചു ശതമാനത്തോളം വോട്ട് കുറയുകയാണ് ചെയ്തതെന്ന കനഗോലുവിൻ്റെ റിപ്പോർട്ട് കോൺ​ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.അതേതുടർന്ന് കനഗോലുവിൻ്റെ നിർദേശപ്രകാരമുളള സംഘടനാ പ്രവർത്തനങ്ങളുള്‍പ്പെടെ നടന്നുവരികയാണ്.
പ്രശാന്ത് കിഷോറിൻ്റെ സർവെ വിവിരങ്ങളെപ്പറ്റി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

 

TagsKerala Assembly Election 2026Prasanth KishoreSunil Kanugolu
Previous Article

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Next Article

10 രൂപയ്ക്ക് അരുൺ ഐസ്‌ക്രീം ഡോനട്ട് വിപണിയിൽ

Related articles More from author

  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin
  • HeadlinesSports

    ടി20: ഇന്ത്യക്ക് ‘സുന്ദര’വിജയം 

    November 2, 2025
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു

    March 20, 2026
    By Admin
  • CareerHeadlines

    സെറ്റ് അപേക്ഷാ തീയതി നീട്ടി

    November 26, 2025
    By Admin
  • HeadlinesHealth

    ശസ്ത്രക്രിയാ ഉപകരണങ്ങൾ ശരീരത്തിൽ മറന്ന് വയ്ക്കുന്നത് വലിയ പിഴവാണെന്ന് ഡോ.മനോജ് വെള്ളനാട്

    February 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
  • 3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
  • സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ
  • കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
  • ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Timeline

  • April 24, 2026

    പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ

  • April 24, 2026

    3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

  • April 24, 2026

    സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

  • April 23, 2026

    കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

  • April 23, 2026

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions