Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Headlines
Home›Headlines›ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ

ഗീ ഹല്‍വ,കാന്താരി മോര്,ബനാനബര്‍ഫി…5 പുതിയ ഉല്പന്നങ്ങളുമായി മില്‍മ

By Admin
November 25, 2025
336
0

കൊല്ലം:സമൃദ്ധി നെയ്യ്, മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍, മില്‍മ ഗീ ഹല്‍വ, മില്‍മ കാന്താരി മോര്, ബനാനബര്‍ഫി -ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന ഉല്‍പന്നങ്ങളാണിവ.
നെയ്യിന്‍റെ നിറവും മണവും രുചിയും ഘടനയും നിലനിര്‍ത്തിക്കൊണ്ട് മഡ്ക ഗ്ലാസ് ബോട്ടിലില്‍ തയ്യാറാക്കിയിരിക്കുന്ന ഉല്‍പ്പന്നമാണ് സമൃദ്ധി നെയ്യ്.500 എംഎലിന് 480 രൂപയും 1000 എംഎലിന് 900 രൂപയുമാണ് .പ്രധാനമായും സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളും വഴി വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു.

മില്‍മ പുതിയതായി വിപണിയില്‍ ഇറക്കുന്ന പുതിയ ഉല്‍പന്നങ്ങളുടെ പ്രകാശനം മില്‍മ ചെയര്‍മാന്‍ കെ.എസ് മണി മില്‍മ എം.ഡി ആസിഫ് കെ യൂസഫിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു. മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ സി.എന്‍ വത്സലന്‍ പിള്ള, മില്‍മ മലബാര്‍ മേഖല യൂണിയന്‍ എം.ഡി കെ.സി ജെയിംസ്, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി രാരാരാജ് എന്നിവര്‍ സമീപം.

മില്‍മയുടെ ആലപ്പുഴ ഡെയറിയില്‍ നിന്നും വിപണനം ചെയ്യുന്ന ഉല്‍പ്പന്നമാണ് മില്‍മ പ്ലസ് ഫ്ളേവേര്‍ഡ് മില്‍ക്ക് കാന്‍.പാല്‍, ബദാം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഉല്‍പന്നം വിവിധ ഫ്ളേവറുകളില്‍ ലഭ്യമാണ്.പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെ സ്റ്റെറിലൈസേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത് 9 മാസം വരെ കേടുകൂടാതെ ഇരിക്കും. നവീകരിച്ച ഡിസൈനില്‍ ചോക്ലേറ്റ്, ബദാം, വാനില, റോസ് എന്നീ ഫ്ളേവറുകളില്‍ ലഭ്യമാക്കിയിട്ടുള്ള ഇതിന്‍റെ വില 38 രൂപയാണ്.
മില്‍മ നെയ്യ് ഉപയോഗിച്ച് മലബാര്‍ മില്‍മ പുതുതായി വിപണിയിലിറക്കുന്ന ഉല്‍പന്നമാണ് മില്‍മ ഗീ ഹല്‍വ.കോഴിക്കോടന്‍ ഹല്‍വയുടെയും മില്‍മ നെയ്യിന്‍റെയും രുചിഭേദങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട് പ്രീമിയം ബ്രാന്‍ഡായിട്ടാണ് ഇത് വിപണിയിലിറങ്ങുന്നത്. 450 ഗ്രാം പാക്കറ്റില്‍ ലഭ്യമാകുന്ന ഈ ഉല്‍പന്നത്തിന് 260 രൂപയാണ്.
മലബാര്‍ മില്‍മ തയ്യാറാക്കിയിട്ടുള്ള പ്രീമിയം ഉല്‍പ്പന്നമാണ് മില്‍മ കാന്താരി മോര്. മില്‍മ തൈര്, ഉപ്പ്, കാന്താരി മുളക് എന്നിവ ചേര്‍ത്ത് ആരോഗ്യപ്രദമായി തയ്യാറാക്കിയിട്ടുള്ള ഈ ഉല്‍പന്നത്തിന്‍റെ 700 എംഎല്‍ ബോട്ടിലിന് 50 രൂപയാണ്.
മില്‍മ നെയ്യും നേന്ത്രപ്പഴവും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഉല്‍പ്പന്നമാണ് മില്‍മ ബനാന ബര്‍ഫി. ഈ ഉല്‍പന്നം 100 ഗ്രാം കാര്‍ട്ടണിലും, 250 ഗ്രാം പ്ലാസ്റ്റിക് കണ്ടെയിനറിലും ലഭ്യമാണ്. 100 ഗ്രാമിന് 70 രൂപയും 250 ഗ്രാമിന് 160 രൂപയുമാണ്.
ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ആകര്‍ഷകവും ലോകോത്തരവുമായ പാക്കേജിംഗിലൂടെ മറ്റ് ബഹുരാഷ്ട്ര കമ്പനികളുമായി മത്സരിക്കാന്‍ കഴിയുന്ന അന്താരാഷ്ട്ര ബ്രാന്‍ഡായി മില്‍മയെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതുതായി പുറത്തിറക്കിയ ഉല്‍പ്പന്നങ്ങളെന്ന് കെ.എസ്.മണി പറഞ്ഞു.

TagsBanana BurfiGhee HalvaKanthari MoaruMilma
Previous Article

കളകൾ മൂലം വിളനഷ്ടം ശരാശരി 34%!, ദേശീയ സെമിനാർ ...

Next Article

ബാലചന്ദ്രമേനോന് സിനിമയിൽ 50;ആഘോഷം 29ന്

Related articles More from author

  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin
  • BusinessHeadlines

    ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

    January 1, 2026
    By Admin
  • GeneralHeadlines

    മില്‍മ റീല്‍ ചലഞ്ചില്‍ പങ്കെടുക്കാം,ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

    March 5, 2026
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • BusinessGeneralHeadlines

    ‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’

    June 20, 2026
    By Admin
  • BusinessHeadlines

    മില്‍മയുടെ വിറ്റുവരവ് 4624.21 കോടി രൂപ, 6.44 ശതമാനം വര്‍ധന

    April 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
  • ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
  • 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
  • സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം
  • സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Timeline

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

  • July 22, 2026

    ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !

  • July 22, 2026

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

  • July 22, 2026

    സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 24 വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമം

  • July 22, 2026

    സംസ്ഥാനത്ത് ‘സിദ്ധാർഥ് ആന്‍റി റാഗിങ് നിയമം’ നടപ്പാക്കും : മുഖ്യമന്ത്രി വി ഡി സതീശൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions