എസ്. ജയശങ്കർ അന്തരിച്ചു

ഏവരുടെയും ആദരവ് നേടിയ വ്യക്തി :മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം :കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കർ(75) ജഗതിയിലെ വസതിയിൽ അന്തരിച്ചു .വെള്ളിയാഴ്ച വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

എസ്.ജയശങ്കർ
തിരുവനന്തപുരത്തും കണ്ണൂരും കേരള കൗമുദി ലേഖകനായിരുന്ന അദ്ദേഹം പത്രപ്രവർത്തകരുടെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായിരുന്നു. അവിവാഹിതനാണ്. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ മഹാകവി ഉള്ളൂർ സ്മാരകത്തിൻ്റെ സെക്രട്ടറിയായിരുന്നു.
പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
മാധ്യമ പ്രവർത്തകൻ എന്ന നിലയിലും പത്രപ്രവർത്തകരുടെ നേതാവ് എന്ന നിലയിലും ഏവരുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു എസ് ജയശങ്കറിൻ്റേത്. റിട്ടയർമെൻ്റിനു ശേഷവും തലസ്ഥാനത്തെ പൊതു വേദികളിലെ സാന്നിധ്യമായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.






