Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

By Admin
December 14, 2025
315
0

പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത മൊഴി നൽകിയില്ല
ബി.ഉത്തര
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊതുസമൂഹവും മാധ്യമങ്ങളും പ്രതിസ്ഥാനത്തു നിർത്തുന്ന നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ലന്ന് കോടതിവിധിയിൽ വ്യക്തമാക്കുന്നു.
വിചാരണ കോടതിയുടെ 1714 പേജുള്ള ഉത്തരവിലെ വിവരങ്ങൾ ഉൾപ്പെടുത്തി മാതൃഭൂമി പത്രം പ്രസദ്ധീകരിച്ചിരിച്ച റിപ്പോർട്ടാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടിരിക്കുന്നത്. മറ്റൊരു ദിനപത്രമായ കേരള കൗമുദി അതിജീവതയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടന്ന റിപ്പോർട്ടും നൽകിയിട്ടുണ്ട്.
മാധ്യമ വാർത്ത അനുസരിച്ച് കോടതിവിധിയിൽ വ്യക്തമാക്കിയിരിക്കുന്നത് 2017-ൽ അന്തിമ റിപ്പോർട്ട് നൽകും മുൻപ് പലതവണ ചോദ്യം ചെയ്തിട്ടും ദിലീപിനെക്കുറിച്ച് അതിജീവിത മൊഴി നൽകിയിട്ടില്ല എന്നാണ്.
എന്നാൽ ആ പേര് പറയുന്നതിന് അതിജീവിതയ്ക്ക് ഭയമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയ വാദം അംഗീകരിക്കാനാകില്ലന്നും കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുന്ന്. കാരണം 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ (നടൻ ദിലീപ്) ഇൻ്റർവ്യൂ നൽകിയിരുന്നു എന്ന കാര്യം വിധിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്‍റെ ശ്രദ്ധയിലേക്ക് ഈ അഭിമുഖം എങ്കിലും കൊണ്ടുവരേണ്ടതായിരുന്നു എന്ന് കോടതി പറയുന്നു.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത് അതിനാൽ പ്രോസിക്യൂഷൻ പറയുപോലെ അതിജീവതയ്ക്ക് ഭയത്തിന്‍റെ കാര്യമില്ലന്നും വിധിയിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി പറഞ്ഞതായി അതിജീവിത വ്യക്തമാക്കിയിരുന്നു. എന്നാലിതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ലെന്ന് വിധിന്യായത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു ക്വട്ടേഷനുണ്ടെന്ന് ഒന്നാംപ്രതിയായ എൻ.എസ്. സുനിൽ (പൾസർ സുനി) പറഞ്ഞതായി അതിജീവിത മൊഴി നൽകിയിരുന്നു. പകർത്തിയ ദൃശ്യങ്ങൾ ക്വട്ടേഷൻ നൽകിയവർക്ക് നൽകുമെന്നും അവർ അടുത്ത ദിവസം രാവിലെ 10-നു ശേഷം ബന്ധപ്പെടുമെന്നും ഒന്നാംപ്രതി അതിജീവിതയെ അറിയിച്ചു. ബാക്കി കാര്യങ്ങൾ അവർ സംസാരിക്കും. ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് ഒന്നാംപ്രതി വ്യക്തമാക്കിയതായും അതിജീവിത മൊഴി നൽകി.
ശത്രുക്കളെക്കുറിച്ച് അതിജീവിതയ്ക്ക് നന്നായി അറിയാമല്ലോ എന്നും ഒന്നാംപ്രതി ചോദിച്ചതായി മൊഴിയുണ്ട്. എന്നാൽ അതിലോ ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന മൊഴിയുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷണമുണ്ടായില്ല. ഒന്നാംപ്രതിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ലന്നും വിധിന്യായത്തിൽ പറയുന്നു.

മാതൃഭൂമി റിപ്പോർട്ട്

അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച വിചാരണ കോടതി. പറയുന്നപ്രധാനകാര്യമായി മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നത് കേസിൽ നിർണ്ണായകമായ തെളിവായി മാറേണ്ട ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്താനുപയോഗിച്ചതെന്നു പറയപ്പെടുന്ന മൊബൈൽ ഫോൺ കണ്ടത്താൻ നടത്തിയ അന്വേഷണം സംബന്ധകാര്യങ്ങളെക്കുറിച്ച് പറയുന്നഭാഗത്താണ് . ഈ ഫോൺ കണ്ടെത്തുന്നതിന് അന്വേഷണം നടന്നു, പക്ഷെ കണ്ടെത്താനായിട്ടില്ല. ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു.
ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി പക്ഷെ ലഭിച്ചില്ലന്നും പറയുന്നു . ഫോൺ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നതായും റിപ്പോർട്ടിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ടന്ന് കോടതി വ്ക്തമാക്കി.
അതേ അന്വേഷണ റിപ്പോർട്ടിൽ തന്നെ ഫോൺ ഒന്നാം പ്രതിയുടെ വക്കീലിന്‍റെ കൈവശമുണ്ടെന്നും ഈ ഫോൺ മറ്റൊരു അഭിഭാഷകൻ നശിപ്പിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. നശിപ്പിച്ചതായി കണ്ടെത്തിയെന്നു പറയുന്ന ഫോണിനെക്കുറിച്ച് കൂടുതൽ അന്വേഷണം എങ്ങനെ നടത്തുമെന്നും കോടതി ചോദിക്കുന്നു.
2017 ഏപ്രിൽ 18-നു നൽകിയ അന്തിമ റിപ്പോർട്ടിൽ ഒന്നുമുതൽ ആറുവരെ പ്രതികൾ നടത്തിയ ക്രിമിനൽ ഗൂഢാലോചനയെക്കുറിച്ചാണ് പറയുന്നത്. 2017 നവംബർ 22-ൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിൽ ക്വട്ടേഷൻ നൽകിയത് എട്ടാം പ്രതിയാണെന്ന ആരോപണമുണ്ട്. ഒന്നാംപ്രതിയും എട്ടാംപ്രതിയും തമ്മിലുള്ള ക്രിമിനൽ ഗൂഢാലോചനയും ആരോപിച്ചു.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന 2013-ൽ തുടങ്ങിയതായാണ് പ്രോസിക്യൂഷൻ വാദം. 2017 – ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതിനാലാണ് കൃത്യം വൈകിയതെന്ന് വാദമുന്നയിച്ചു. എന്നാലിത് വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു. സുനി മറ്റൊരു കേസി ൽ ഒളിവിലായതുകൊണ്ടാണ് കൃത്യം വൈകിയതെന്ന് പൊലി സ്‌പറഞ്ഞു. പക്ഷേ, ഒളിവിലല്ലെ ന്നാണ് കോടതി കണ്ടെത്തിയത്. ഇക്കാലയളവിൽ പ്രതി കോ ടതിയിലും വീട്ടിലും എത്തിയിരു ന്നു. നടൻ മുകേഷിന്‍റെ ഡ്രൈ വറായും പ്രവർത്തിച്ചു. ഇതിനെ ക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് പൊലീസ്‌പിന്നീട്‌ വിശദീകരിച്ചത്. ഇത് കോടതി വിശ്വാസത്തി ലെടുത്തില്ല.

കേരളകൌമുദി റിപ്പോർട്ട്

ഇതേ കോടതിവിധി ആധാരമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേസിൽ ദീലീപിനെ ബന്ധിപ്പിച്ചിരുന്ന ഒരു തെളിവ് പൊളിഞ്ഞത് വ്യക്തമാക്കുന്നു. ഗൂഢാലോചനയുമായി ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ, വീഡിയോയിൽ അതിജീവിതയെ തിരിച്ചറിയുന്നതിന് വിവാഹ മോതിരം കൂടി ചിത്രീകരിക്കണമെന്ന് ദിലീപ്നിർ ദ്ദേശിച്ചതായാണ് പൊലീസ്‌പറഞ്ഞത്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഇതില്ല. പിന്നീട്‌മൊഴി നൽകാനെത്തിയപ്പോഴാണ് നടി മോതിരം അന്വേഷണസംഘത്തിന്കൈമാറിയത്. മുമ്പ് നൽകി യമൊഴികളിലൊന്നുംവിവാഹമോ തിരത്തെ കുറിച്ച് അതിജീവിത പ റയാതിരുന്നത് എന്തുകൊണ്ട് എന്നതിന് വിശദീകരണമില്ല. പൾസർ സുനി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളിലുള്ളത് പ്രോസിക്യൂഷൻ ഉന്ന യിച്ചതുപോലെ വിവാഹ മോതിരമല്ലെന്നും അതിജീവിതയുടെ വിവാഹനിശ്ചയം നടന്നത് കുറ്റകൃത്യത്തിന് ശേഷമാണെന്നും കോ ടതി കണ്ടെത്തി. ഇതോടെ, ദിലീപും സുനിയും ഇക്കാര്യം പ റഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിൽ പ്രോസികൃഷൻ കൊടതിയിൽ പരാജയപ്പെട്ടു.
ഒന്നുമുതൽ ആറുവരെ പ്രതികൾ ചേർന്ന് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുന്നതിന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തീരുമാനിച്ചുവെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ആദ്യം പറഞ്ഞിരുന്നത്. ഒന്നാംപ്രതി ജയിലിൽ നിന്നെഴുതിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കേസിൽ പ്രതി ചേർക്കുന്നത്.
ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതിയായിരുന്ന ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയെന്നത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ദിലീപ് മൊബൈൽ ഫോണിൽനിന്ന്‌ നീക്കംചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. തെളിവ് നശിപ്പിച്ചതായി തെളിയിക്കാനായിട്ടില്ല. എട്ടാംപ്രതി ക്വട്ടേഷൻ നൽകിയെന്നതും തെളിയിക്കാനായില്ലെന്ന് ഉത്തരവിൽ പറയുന്നു.
മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലും വിചാരണ കോടതി വ്യക്തത വരുത്തിയിട്ടുണ്ട്. ആക്രമണദൃശ്യങ്ങൾ പകർത്തിയ എട്ട്‌ ഫയലുകൾ സുരക്ഷിതമാണ്. വിചാരണയെ ഇത് ബാധിച്ചിട്ടില്ലന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

TagsDileepKerala KaumudiMathrubhumi
Previous Article

അഞ്ചു പേർക്ക് ഇനി ജീവൻ്റെ ജീവനായി പ്രിൻസിപ്പൽ സതീഷ്

Next Article

‘നിയമത്തിന്‍റെ മുന്‍പില്‍ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവിന് ...

Related articles More from author

  • GeneralHeadlines

    ‘ദിലീപിനെതിരെ ഇനി 3 കേസുകള്‍, പൂർണ്ണമായും കുറ്റവിമുക്തനായില്ല’

    December 9, 2025
    By Admin
  • HeadlinesMovies

    മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’

    December 8, 2025
    By Admin
  • Headlines

    ദിലീപ് ചിത്രം,സംവിധാനം : ഷാജി കൈലാസിൻ്റെ മകൻ ജഗൻ

    November 12, 2025
    By Admin
  • GeneralHeadlines

    ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

    January 6, 2026
    By Admin
  • HeadlinesMovies

    ‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’

    December 9, 2025
    By Admin
  • GeneralHeadlines

    എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

    December 30, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions