Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

HeadlinesPolitics
Home›Headlines›പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു,സസ്‌പെന്‍ഷന്‍ അപക്വം:ലാലി ജെയിംസ്

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു,സസ്‌പെന്‍ഷന്‍ അപക്വം:ലാലി ജെയിംസ്

By Admin
December 27, 2025
439
0

വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ലാലി ജെയിംസ്
തൃശൂര്‍:തൃശൂര്‍ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലാലി ജെയിംസ് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും തനിക്കെതിരെയുള്ള നടപടി അപക്വമാണെന്നും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ രാത്രിയുടെ മറവിലാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചതെന്നും കുറ്റപ്പെടുത്തി.
തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് തന്നോട് പാര്‍ട്ടി ഫണ്ട് ആവശ്യപ്പെട്ടിരുന്നുവെന്നും പണമില്ലാത്തതിനാല്‍ അത് നല്‍കാന്‍ കഴിയില്ലെന്ന് താന്‍ വ്യക്തമാക്കിയെന്നും ലാലി ആവർത്തിച്ചു. മുന്‍ സ്പീക്കറായ തേറമ്പില്‍ രാമകൃഷ്ണന്‍റെ അനുയായിയാണ് ലാലി.

ലാലി ജെയിംസ്

മേയര്‍ പദവി ലഭിച്ച നിജി ജസ്റ്റിന്‍ ഫണ്ട് നല്‍കിയിട്ടുണ്ടാകാം. താന്‍ പണം നല്‍കാത്തതിനാല്‍ മേയര്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ലെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. കെപിസിസിയും എഐസിസിയും നിലവിലെ നേതൃത്വത്തിനൊപ്പമായതിനാല്‍ പരാതി നല്‍കിയിട്ട് കാര്യമില്ല. സസ്‌പെന്‍ഷന്‍ നടപടി സന്തോഷത്തോടെ സ്വീകരിക്കുന്നു. പാര്‍ട്ടി അംഗത്വം ഇല്ലെങ്കിലും മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് പറഞ്ഞു.
സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. നേതാക്കള്‍ക്ക് മാത്രമാണോ ആത്മാഭിമാനം? ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവർ അറിയിച്ചു.

മേയര്‍ നിജി ജസ്റ്റിൻ

നിലവിലെ മേയര്‍ നിജി ജസ്റ്റിനെതിരെ താന്‍ ഉന്നയിച്ച പണമിടപാട് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. നിജി ജസ്റ്റിന്‍ പണവുമായി പലയിടങ്ങളിലും പോയതായി തനിക്ക് അറിവുണ്ട്. മഹിളാ കോണ്‍ഗ്രസിലും പാര്‍ട്ടിയിലുമായി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള തന്നെയോ സുബി ബാബുവിനെയോ പരിഗണിക്കാതെ ജൂനിയറായ നിജി ജസ്റ്റിനെ മേയറാക്കിയത് എന്തിനാണെന്ന് അവര്‍ ചോദിച്ചു.പാര്‍ട്ടി അംഗത്വം പോയാലും താന്‍ മരണം വരെ കോണ്‍ഗ്രസുകാരിയായി തുടരും. നേതൃത്വത്തിൻ്റെ അഴിമതിക്കെതിരെ പോരാടുമെന്നും ലാലി ജെയിംസ് പ്രഖ്യാപച്ചു.
ലാലിക്കെതിരെ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റിൻ്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കെപിസിസിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.ലാലി ജെയിംസിൻ്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് .

TagsCongressThrissur Mayor
Previous Article

യുവാക്കൾക്ക് മാസ 1000 രൂപ:’മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്’ ...

Next Article

നെഞ്ചുവേദന…8 മണിക്കൂർ കാത്തിരുത്തി,ഒന്നും ചെയ്യാതെ അത്യാധുനിക കാനഡയിൽ ഒടുവിൽ ...

Related articles More from author

  • Politics

    കെപിസിസിക്ക് പുതിയതായി  17 അംഗ കോര്‍ കമ്മിറ്റി

    October 31, 2025
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും പുച്ഛവും :എം.എ. ഷഹനാസ്

    December 3, 2025
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • Headlines

    ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

    November 14, 2025
    By Admin
  • HeadlinesPolitics

    വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

    May 4, 2026
    By Admin
  • HeadlinesPolitics

    ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

    December 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ
  • എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ
  • ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
  • വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി
  • ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

Timeline

  • November 1, 2026

    ‘പുതിയ എഴുത്തുകാർക്ക് ഉപദേശങ്ങള്‍ നല്‍കാൻ  സാധിക്കില്ല,അവർ ജീവിക്കുന്നത് തീർത്തും വ്യത്യ‌സ്‌തമായ സാഹചര്യത്തിൽ ‘:മേതിൽ രാധാകൃഷ്ണൻ

  • November 1, 2026

    എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

  • October 31, 2026

    ആദ്യ ഷോ രാവിലെ ഏഴ് മണിക്ക്,ഇത്തവണ ഐഎഫ്എഫ്‌കെയ്ക്ക് കൂടുതൽ പ്രദർശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്

  • October 31, 2026

    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്‌നർ എത്തി

  • October 31, 2026

    ട്രെയിനിലെ തിരുവഞ്ചൂർ അനുഭവവും ‘അനന്തര’വും: പങ്കുവച്ച് നടൻ മദൻബാബു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions