Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

HeadlinesPolitics
Home›Headlines›വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും,നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ

By Admin
May 4, 2026
163
0

‘സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല. അവർ കിടക്കാൻ പറഞ്ഞാൽ കിടക്കില്ല’

തിരുവനന്തപുരം:യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കുമെന്നും നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ .
മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ല. പാർട്ടി തീരുമാനിക്കട്ടെ. ജനത്തിന്‍റെ പ്രതീക്ഷ വളരെ വലുതാണ്. ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തമ്മിൽ തല്ലി പിരിഞ്ഞാൽ ജനം പൊറുക്കില്ല. ഹൈക്കമാൻഡിന് നടപടിക്രമങ്ങൾ ഉണ്ട്. ഞങ്ങൾ ആരും സംസാരിച്ചു തർക്കം ഉണ്ടാക്കിയിട്ടില്ല. റേറ്റിങ് കൂട്ടാൻ ചിലർ ചെയ്യുന്ന അൺ എത്തിക്കൽ രീതികൾക്ക് പുറകെ പോവരുത്.ജയം സംബന്ധിച്ച് തൻ്റെ ഉള്ളിൽ ഒരു നമ്പർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി ആയില്ലെങ്കിൽ തീരുമാനം പാർട്ടിയുടേതാണ്. വാക്കുപാലിക്കാൻ കഴിഞ്ഞു. അത് സോണിയക്ക് കൊടുത്ത വാക്കാണ്. അവർക്ക് എന്നും വാത്സല്യമാണെന്നും സതീശൻ പറഞ്ഞു.

നൂറിലധികം സീറ്റ് മനസ്സിലുണ്ടായിരുന്നു. 102സീറ്റിനെ അത്ഭുതത്തോടെ കാണുന്നു. വിട്ടുപോയവരെ തിരികെ എത്തിക്കാൻ നിശബ്ദ പ്രവർത്തനം നടത്തി. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പേര് എഴുതിവെച്ചു.അവരെ നിരന്തരം കണ്ടു. 90% പേരെ തിരിച്ചെത്തിച്ചു. വിസ്മയങ്ങൾ ഉണ്ടായി. ഉത്തമ കമ്യൂണിസ്റ്റ്കാരുടെ വോട്ട് കിട്ടി. 15 സീറ്റിൽ ടൈറ്റ് മത്സരമായിരുന്നു. ട്രെൻഡ് വന്നാൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. തുടർ തോൽ‌വിയിൽ പ്രവർത്തകരുടെ മനസ്സ് തകർന്നിരുന്നു. നേതാക്കളാണ് അവർക്ക് ആത്മവിശ്വാസം നൽകേണ്ടിയിരുന്നത്. വനവാസ പ്രഖ്യാപനം അണികളുടെ ആത്മ വിശ്വാസം കൂട്ടാനാണ്. കൊട്ടക്കണക്ക് പറഞ്ഞിട്ടില്ല. തോൽക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. വനവാസം പ്രഖ്യാപനം തോൽക്കില്ല എന്ന ഉറപ്പിലായിരുന്നു. തോറ്റാൽ എന്റെ പരാജയമായിരുന്നു. തോറ്റാൽ കടിച്ചു തൂങ്ങില്ലെന്ന് ഉറപ്പിച്ചു. അങ്ങനെ എങ്കിൽ സ്ഥാനങ്ങൾക്ക് വേണ്ടി കടിച്ചുതൂങ്ങില്ല എന്ന് ഉറപ്പിച്ചു. സർവ്വേകൾ പെയ്ഡ് ആയിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
എറണാകുളത്ത് ഭരിക്കാൻ ഭൂരിപക്ഷം കിട്ടും എന്ന് പറഞ്ഞു. ഒരു ഡസൻ മന്ത്രിമാർ തോൽക്കും എന്ന് പറഞ്ഞു. അണികൾ സർവ്വേ കണ്ട് തകർന്നുപോവാതിരിക്കാൻ കൂടി പറഞ്ഞതാണ്. ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ പ്രചാരണം നടത്തി. നുണേശൻ വിമർശനം ആസ്വദിച്ചു.തനിക്ക് എതിരേ പി ആർ വർക്ക് ആയി ഹീനമായ ആക്രമണം നടത്തി. പഠിച്ചു പറയുന്നു എന്നതായിരുന്നു എന്‍റെ പ്ലസ് പോയിന്‍റ്. അത് ഇല്ലാതാക്കാൻ നടത്തിയ പ്രചാരണം പിആർ സംഘം സിപിഎമ്മിന് ദോഷമായി. ചതിക്കില്ല എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല. അവർ കിടക്കാൻ പറഞ്ഞാൽ കിടക്കില്ല. കേരളം മതേതരമാണ്. സമുദായിക നേതാക്കളെ കാണാറുണ്ട്. ഇനിയും കാണും.

നിലപാട് ഇല്ലാത്തവരോട് ജനത്തിന് പുച്ഛം ആയിരിക്കും. കേരളം മതേതരം എന്ന മലയാളിയുടെ പ്രഖ്യാപനം ആണ് ഫലം. നിലപാടിന് എപ്പോഴും വോട്ട് ഉണ്ട്. നിലപാടുകളിൽ വ്യക്തിപരമായ റിസ്ക് ഉണ്ട്. റിസ്ക്കിനേക്കാൾ വലുത് നിലപാടാണ്. വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി എന്ന് പറഞ്ഞു. ചെറുപ്പക്കാർ യുഡിഎഫിനൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.

TagsCongressUDFV D Satheesan
Previous Article

കൊടുങ്കാറ്റുപോലെ തിരിച്ചുവരുമെന്ന് ഡോ.ടി.എം തോമസ് ഐസക് : ‘യുഡിഎഫിൻ്റെ ...

Next Article

യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 ...

Related articles More from author

  • GeneralHeadlines

     യുഡി എഫ് സർക്കാരിൻ്റ കന്നി നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനമില്ല,പകരം പിണറായി സർക്കാർ വിമർശനം

    May 29, 2026
    By Admin
  • HeadlinesPolitics

    രാഹുൽ മാങ്കൂട്ടത്തിലിനെപ്പറ്റി അന്നേ മുന്നറിയിപ്പു നൽകി,ഷാഫി പറമ്പിലിന് പരിഹാസവും പുച്ഛവും :എം.എ. ഷഹനാസ്

    December 3, 2025
    By Admin
  • GeneralHeadlines

    പ്രളയബാധിതർക്കായി പ്രത്യേക നടപടികൾ; ചികിത്സാച്ചെലവും വഹിക്കും: മുഖ്യമന്ത്രി

    August 5, 2026
    By Admin
  • GeneralHeadlines

    വരുമാന വർധന,ചെലവ് നിയന്ത്രണം,വികസന നിക്ഷേപങ്ങൾക്ക് മുൻഗണന,സാമ്പത്തിക അച്ചടക്കം എന്നിവ ലക്ഷ്യമിട്ട് സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

    June 4, 2026
    By Admin
  • Headlines

    ‘ആശ്രയ 2.0’ ആരംഭിക്കും,’ആശ’മാര്‍ക്ക് 2000 രൂപ പ്രത്യേക അലവന്‍സ്: യു.ഡി.എഫ് പ്രകടനപത്രിക

    November 24, 2025
    By Admin
  • HeadlinesPolitics

    ‘ഓസി’ക്കുശേഷം’ കെസി’: കെസി വേണുഗോപാൽ ആദ്യ റൌണ്ടിൽ മുന്നിൽ

    May 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Timeline

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions