Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesHealth
Home›Headlines›നെഞ്ചുവേദന…8 മണിക്കൂർ കാത്തിരുത്തി,ഒന്നും ചെയ്യാതെ അത്യാധുനിക കാനഡയിൽ ഒടുവിൽ പ്രശാന്ത് മരിച്ചു…

നെഞ്ചുവേദന…8 മണിക്കൂർ കാത്തിരുത്തി,ഒന്നും ചെയ്യാതെ അത്യാധുനിക കാനഡയിൽ ഒടുവിൽ പ്രശാന്ത് മരിച്ചു…

By Admin
December 27, 2025
204
0

മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് പ്രശാന്തിന്‍റെ കുടുംബം

എഡ്മോന്‍റൺ:’പപ്പാ എനിക്കീ വേദന സഹിക്കാൻ കഴിയുന്നില്ല…”പിടച്ചിലോടെ അച്ഛന്‍റെ മടിയിൽ കിടന്നിത് പറഞ്ഞിട്ടും പിന്നെയും കടന്ന് പോയി വൈദ്യ സഹായം ലഭിക്കാത്ത 8 മണിക്കൂറുകൾ.കാനഡയിലെ എഡ്മോന്‍റണിൽ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍റെ ദയനീയ മരണമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചൂടേറിയ ചർച്ച.44 വയസ്സാണ് പ്രശാന്തിന്
അതി കഠിനമായ നെഞ്ച് വേദനയെ തുടർന്നാണ് പ്രാശാന്തിനെ അച്ഛനും ഭാര്യയും ചേർന്ന് എഡ്മോന്‍റണിലെ ആശുപത്രിയിൽ എത്തിച്ചത്.
വെയിറ്റിങ് ഏരിയയിൽ ഇരുത്തി വേദനാ സംഹാരിയായ ടൈലനോൾ കൊടുത്ത് കൊണ്ട് കാത്തിരിക്കാൻ പറഞ്ഞത് 8 മണിക്കൂർ.
വേദന കൊണ്ട് ബഹളം വെച്ചപ്പോൾ പറഞ്ഞത് ‘കാനഡയിലെ സിസ്റ്റം ഇങ്ങിനെയാണ്,സമയമെടുക്കും’ എന്നായിരുന്നു മറുപടി.
8 മണിക്കൂർ വേദന തിന്ന് ഒടുവിൽ മൂന്ന് ചെറിയ മക്കളുടെ പിതാവ് കൂടിയായ മനുഷ്യൻ ഭാര്യയുടെയും അച്ഛന്‍റെയും കൺ മുന്നിൽ കിടന്ന് മരിച്ചു.

 

പ്രശാന്ത്

ഭാര്യ അതി തീവ്രമായ രീതിയിൽ പ്രതിഷേധിച്ചു എങ്കിലും ‘രാജ്യത്തെ സിസ്റ്റം ഇങ്ങിയെനെയാണ് അനുശോചനങ്ങൾ ‘എന്നൊരു വരിയിൽ ആശുപത്രി അധികൃതർ സംഗതി ഫിനിഷ് ചെയ്തു.
ഡിസംബര്‍ 22നാണ് സംഭവം . ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പ്രശാന്തിനെ ഉടൻ തന്നെ തെക്കുകിഴക്കൻ എഡ്മോന്‍ററിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ വെയിറ്റിങ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്.
വേദന സഹിക്കാനാവുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ ഇസിജി എടുത്ത ശേഷം കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.എട്ടു മണിക്കൂർ കാത്തിരിപ്പിന് ശേഷം പ്രശാന്തിനെ എമർജൻസി മുറിയിലേക്ക് വിളിച്ചു. എന്നാൽ കസേരയിൽ ഇരുന്ന ഉടൻ തന്നെ പ്രശാന്ത് നെഞ്ചിൽ കൈവെച്ച് പിതാവിന്‍റെ മുന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്‌സുമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം മരണപ്പെട്ടു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് പ്രശാന്തിന്‍റെ കുടുംബം.
ഇതിന്‍റെ പേരിൽ സമരം, ആശുപത്രി സൂപ്രണ്ടിനെ പിടിച്ചു വെയ്ക്കൽ, ഡോക്ടറെ തല്ലൽ, ആരോഗ്യ മന്ത്രിയുടെ വഴി തടയൽ എന്നിവയൊന്നും അവിടെ നടപ്പില്ല.
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ കേരളത്തിന്‍റെ മഹത്വം നമുക്ക് മനസിലാകുന്നത് അല്ലെ എന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചോദ്യം.ചെറിയ നൂൽ പഴുതുകൾ പോലും ഊതി വീർപ്പിച്ചു കൊണ്ട് മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ പലരും ഓർക്കില്ലല്ലോ..ലോകത്തെ ഏറ്റവും മികച്ച പൊതു ജനാരോഗ്യ സംവിധാനം കാത്ത് സൂക്ഷിക്കുന്ന ഒരു കൊച്ച് ഭൂ പ്രദേശത്താണ് നാം നിൽക്കുന്നത് എന്ന്..
പുറത്തൊക്കെ പോയി സ്വന്തം നാടിനെ പറ്റി പുച്ഛിക്കുന്ന ഒരുപാട് പേരെ സോഷ്യൽ മീഡിയയിൽ മുൻപ് കണ്ടിരുന്നു.
കൊവിഡിൻ്റെ വരവോടെ അവരിലേറെ പേർക്കും കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ വില മനസിലായി.
സംഭവത്തെക്കുറിച്ച് മെഡിക്കൽ എക്സാമിനർ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതരായ കോവനന്‍റ് ഹെൽത്ത് നെറ്റ്‌വർക്ക് അറിയിച്ചു.

TagsCanada HealthKerala Health
Previous Article

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു,സസ്‌പെന്‍ഷന്‍ അപക്വം:ലാലി ജെയിംസ്

Next Article

‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

Related articles More from author

  • HeadlinesHealth

    ‘ഇന്ത്യയിൽ ആദ്യം’:പേശി ദുർബലതയും ചലനശേഷി നഷ്ടപ്പെടലും സംഭവിച്ച് മരണത്തിലേക്കോ ആയുഷ്‌കാല കിടപ്പിലേക്കോ നയിക്കപ്പെട്ടേക്കാവുന്ന എസ്.എം.എ രോഗത്തിന് സൗജന്യ മരുന്ന് 25 വയസ് വരെ

    February 28, 2026
    By Admin
  • HeadlinesHealth

    72 സർക്കാർ ആശുപത്രികളില്‍ 202 സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍

    December 26, 2025
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • HeadlinesHealth

    ‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’

    January 8, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin
  • HeadlinesHealth

    ട്രൈബല്‍ ഹബ്ബ് തയ്യാർ,ഇനി ദുര്‍ഘട മേഖലയിലും സമഗ്ര ആരോഗ്യ പരിരക്ഷ

    February 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions