Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesPoliticsShort stories
Home›Headlines›‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

By Admin
December 28, 2025
244
0

മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിമർശനം.എന്നാൽ,അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി എന്നാണ് ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ മറുപടി.
മറ്റത്തൂർ മോഡൽ ബിജെപിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണെന്നാണ് മന്ത്രി പി.രാജീവിൻ്റെ കുറ്റപ്പെടുത്തൽ.കോൺഗ്രസ് താൽക്കാലികമായി മാത്രം മധുരിക്കുന്ന വിഷമായിമാറിക്കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിൻ്റെ ആക്ഷേപം.അരുണാചൽ പ്രദേശിലും ഗോവയിലും പുതുച്ചേരിയിലും ആവർത്തിച്ചതാണ് മറ്റത്തൂരിൽ സംഭവിച്ചതെന്നാണ് മുഖ്യമന്ത്രിയും മന്ത്രി പി.രാജീവും ചൂണ്ടിക്കാട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫെയ്സ് ബുക് പോസ്റ്റ്:
ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.
2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിൻ്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്‍റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.
ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി – കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിൻ്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.
എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിൻ്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്‍റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.

മന്ത്രി പി.രാജീവ്   

മന്ത്രി പി.രാജീവിൻ്റെ   ഫെയ്സ്ബുക് പോസ്റ്റ്:

കേരളത്തിൽ 30 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് പറയാൻ ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നത് കോൺഗ്രസാണ്. അതിന്‍റെ പഞ്ചായത്ത് തല പതിപ്പാണ് ഇന്നലെ മറ്റത്തൂരിൽ നടന്നത്. കേവലം 4 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ അധികാരത്തിലെത്തിക്കാൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച 8 കോൺഗ്രസ് അംഗങ്ങളും കൂറുമാറി വോട്ട് ചെയ്തു. ഇതിലൂടെ 10 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫിനെതിരെ വിജയം നേടാനും കോൺഗ്രസ്-ബിജെപി സഖ്യത്തിനായി.
ഇതേ മാതൃക നാം മുൻപ് കണ്ടത് അരുണാചൽ പ്രദേശിലാണ്. 2016ൽ അരുണാചൽ പ്രദേശിൽ നിയസഭയിലെത്തിയ 44 കോൺഗ്രസ് എം എൽ എമാരിൽ മുഖ്യമന്ത്രി അടക്കം 43 പേരും ബിജെപിയിൽ ചേർന്നിരുന്നു. പിന്നീട് പുതുച്ചേരിയിലും ഗോവയിലും ഇത് ആവർത്തിച്ചു. ഇപ്പോഴിതാ കേരളത്തിലും ബിജെപിക്കായി കോൺഗ്രസ് ഇതേ പാത തുറക്കുകയാണ്.
വാക്കൊന്ന് പ്രവൃത്തിയൊന്ന് എന്നത് കോൺഗ്രസ് ദീർഘകാലമായി സ്വീകരിച്ചുവരുന്ന നയമാണ്. ബിജെപിക്ക് വളരാനുള്ള വിളനിലം മാത്രമാണിന്ന് കോൺഗ്രസ്. മൂപ്പെത്തുന്ന ഘട്ടത്തിൽ ബിജെപി അക്കൂട്ടത്തിൽ നിന്ന് വിളവെടുക്കുന്നു. മറ്റത്തൂർ മോഡൽ ബിജെപിയുടെ ഏറ്റവും പുതിയ വിളവെടുപ്പാണ്. മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കുമുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. കോൺഗ്രസ് താൽക്കാലികമായി മാത്രം മധുരിക്കുന്ന വിഷമായിമാറിക്കഴിഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്
തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യം. തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്. തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്. ഒന്നും കിട്ടാത്തതു കൊണ്ടാണ് മുഖ്യമന്ത്രി മറ്റത്തൂരിനെ കുറിച്ച് പറയുന്നത്. മറ്റത്തൂരില്‍ വിജയിച്ച രണ്ടു വിമതന്‍മാരില്‍ ഒരാളെ സി.പി.എം പഞ്ചായത്ത് പ്രസിഡൻ്റാക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡൻ്റാകാനുള്ള പിന്തുണ നല്‍കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. അല്ലാതെ അവര്‍ ബി.ജെ.പിയില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്താനാണ് മുഖ്യമന്ത്രി നില്‍ക്കുന്നത്. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ല. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത്. അല്ലാതെ അവരാരും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ബി.ജെ.പിക്ക് ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണ്.

 

TagsBJPCongressCPMMattathurP RajeevPinarayi VijayanV D Satheesan
Previous Article

പുതുവർഷത്തെ വരവേൽക്കാൻ കോവളത്ത് ആദ്യമായി പാപ്പാഞ്ഞിയെ കത്തിക്കും

Next Article

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ജനുവരി 17 മുതല്‍

Related articles More from author

  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെ ‘വലിച്ചുകീറി’രാജ്മോഹൻ ഉണ്ണിത്താൻ എംപി

    November 28, 2025
    By Admin
  • GeneralHeadlines

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നേരിട്ട്   മുഖ്യമന്ത്രിക്ക് നൽകി യുവതി

    November 27, 2025
    By Admin
  • HeadlinesPolitics

    കോൺഗ്രസിനെ കാത്ത് യമണ്ടൻ തോൽവികൾ:കലവൂർ രവികുമാർ

    December 5, 2025
    By Admin
  • HeadlinesPolitics

    തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ

    December 14, 2025
    By Admin
  • GeneralHeadlines

    കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു

    November 29, 2025
    By Admin
  • HeadlinesPolitics

    ‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

    February 4, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions