Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

HeadlinesPolitics
Home›Headlines›‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ​ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി

By Admin
January 1, 2026
392
0

‘ പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ സ്വര്‍ണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയതെന്നും ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചോദിച്ചു.

ശബരിമല സ്വർണമുതൽ കട്ടവനും കളവു മുതൽ വാങ്ങിയവനും എങ്ങനെ സോണിയാ ഗാന്ധിക്കൊപ്പമെത്തി എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദിക്കുന്നതിന് ആധാരമായ ചിത്രം. ഈ ചിത്രത്തിൽ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുണ്ടെങ്കിലും ഈ ആരോപണങ്ങളിലൊന്നും ഉൾപ്പെടാത്ത സ്ത്രീകൾ കൂടി ഉൾപ്പെടുന്നതിനാലാണ് ആ ഭാഗം പ്രസിദ്ധീകരിക്കാത്തത്.

വിവാ​ദത്തിൽ കോൺ​ഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശിന്‍റെ പേര് വരുന്നത് എങ്ങനെയാണ്?സോണിയ ​ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അദ്ദേഹം?എങ്ങനെയാണ് മഹാതട്ടിപ്പുകാർക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്‍റെ അടുക്കൽ എത്താൻ കഴിയുന്നത്? ഒന്നും പറയാൻ ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു എന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശിൻ്റെ ആരോപണം മുഖ്യമന്ത്രി തള്ളി.

ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം.ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പുറത്തുവിട്ട ചിത്രം.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തത് വ്യക്തതക്ക് വേണ്ടിയാണ്. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്. കടകംപള്ളിയെ ചോദ്യം ചെയ്തത് അതിന്‍റെ ഭാ​ഗമായിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോണിയാ ഗാന്ധിക്കൊപ്പം പോറ്റി. ആൻ്റോ ആൻ്റണി എംപി സമീപം.

എസ്ഐടി ആരെ ചോദ്യം ചെയ്യുന്നു എന്നത് നേരത്തെ അറിയിക്കാറില്ല. പ്രതിപക്ഷ നേതാവ് പരിഭവപ്പെടുന്നത് എന്തിനാണ്? ശബരിമല സ്വർണക്കൊള്ളയിൽ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതി നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല. മുഖ്യമന്ത്രിയോ ഓഫീസോ ഒരു ഇടപെടലും നടത്തുന്നില്ല. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നത് ഞങ്ങൾ മുന്നോട്ടുവെച്ച നിർദേശമാണ്. ചില കാര്യങ്ങൾ വരുമ്പോൾ മറ്റ് മറുപടി പറയാൻ ഇല്ലാതെ വരുമ്പോൾ ‘എന്നാൽ പിന്നെ ഇരിക്കട്ടെ ‘ എന്ന രീതിയിൽ ഉള്ള പ്രതികരണമാണ്. എ പദ്മകുമാറിനെതിരെ നടപടി എന്തുകൊണ്ട് വൈകുന്നു എന്ന ചോദ്യത്തിന് ‘മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്ന് ഞാൻ മറുപടി പറയേണ്ട വിഷയമല്ല ‘ എന്നായിരുന്നു മറുപടി.

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ

ശബരിമല സ്വര്‍ണക്കടത്തില്‍ ആക്ഷേപം ഉന്നയിക്കുന്നത് അത് ശീലമാക്കിയവരാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തില്‍ ഇതുവരെ പരാതികളൊന്നുമില്ല.എസ്.ഐ.ടി. നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസോ താനോ അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തുന്നില്ലെന്നും, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് തങ്ങളാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

 

TagsAdoor PrakashPinarayi VijayanSonia Gandhi
Previous Article

ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി

Next Article

ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി ...

Related articles More from author

  • GeneralHeadlines

    വൈദ്യുതി:’ സ്വന്തം പാർട്ടിക്കാർ ഭരിക്കുന്ന അയൽ സംസ്ഥാനവുമായി ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പോലും യുഡിഎഫ് സർക്കാരിന് സാധിക്കുന്നില്ല’

    September 11, 2026
    By Admin
  • General

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

    May 17, 2026
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • HeadlinesPolitics

    ‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

    February 4, 2026
    By Admin
  • HeadlinesPolitics

    ‘നാടിനാകെ അഭിമാനം പകരുന്ന ഒരു പദ്ധതിയെ കരിവാരിത്തേക്കാൻ വ്യാജവാര്‍ത്ത ചമയ്ക്കുന്നു’,’മനോരമ’യെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

    January 8, 2026
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions