Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

FoodHeadlines
Home›Food›സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

സപ്ലൈകോ സബ്സിഡി അരി ഒറ്റതവണയായി നൽകുന്നത് പരിഗണിക്കും: മന്ത്രി ജി ആർ അനിൽ

By Admin
January 3, 2026
197
0

മുൻഗണന കാർഡിന് ജനുവരി 15 മുതൽ അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ എട്ട് കിലോഗ്രാം അരി ഒറ്റതവണയായി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ .
നിലവിൽ രണ്ടു തവണകളായി നാലു കിലോഗ്രാം വീതമാണ് സബ്സിഡി മട്ട അരി നൽകുന്നത്. എന്നാൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും രണ്ടു തവണ ഇതിനായി കടകളിലെത്തുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിയോട് സൂചിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അരിയുടെ ലഭ്യത ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഇത് നടപ്പിലാക്കും. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ലൈവ് ഫോൺ ഇൻ പ്രോഗ്രാമിൽ വന്ന പരാതിയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

മുൻഗണന കാർഡിന് ജനുവരി 15 മുതൽ അപേക്ഷിക്കാൻ അവസരം നൽകും. റേഷൻ കാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഗുരുതര രോഗം ബാധിച്ചവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡോക്ടറുടെ ശുപാർശ എന്നിവ നൽകി അപേക്ഷിച്ചാൽ മുൻഗണനാ കാർഡിലേക്ക് തരം മാറ്റി നൽകും.

ഏതു റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാമെന്നുള്ള നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ പുതിയതായി റേഷൻ കടകൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ ഇപ്പൊൾ പരിഗണിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ അടുത്തായി റേഷൻ കടകൾ ഇല്ലാത്തതും, ജനങ്ങൾക്ക് കൂടുതൽ ദൂരം റേഷൻ വാങ്ങാൻ സഞ്ചരിക്കേണ്ടി വരുന്നതുമായ മേഖല പരിശോധിച്ച് റേഷൻ കട അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കൊല്ലം പാരിപ്പള്ളിയിൽ നിന്നും വിളിച്ച അശോകന്റെ പരാതിയിൽ മറുപടിയായി അറിയിച്ചു.

തൃശൂർ ജില്ലയിൽ 174 റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തതായും പുതിയവ പരിഗണിക്കുന്നുമില്ലെന്ന റിയയുടെ പരാതി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. 2021 ലെ വെള്ളപ്പൊക്കത്തിൽ റേഷൻകടയിൽ വെള്ളം കയറി ധാന്യങ്ങൾ നഷ്ടപ്പെട്ടതായും ഈ വിവരം ഇ പോസ് മെഷീനിൽ രേഖപെടുത്തിയിട്ടില്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാവുന്നതായും അറിയിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സജീവിന്‍റെ പരാതിയിലും സംസ്ഥാനത്തുള്ള സമാനമായ മറ്റ് പരാതികളിലും വേഗത്തിൽ പരിഹാരം കാണും. സിവിൽ സപ്‌ളീസ് വകുപ്പിലെ താൽക്കാലിക ഡ്രൈവറായ കല്പറ്റയിലെ ചന്ദ്രബാബുവിൻ്റെ പരാതിയും റേഷൻകടയുടെ ത്യപ്തികരമല്ലാത്ത പ്രവർത്തനം സംബന്ധിച്ച കോഴിക്കോട് ജില്ലയിലെ ഷിജേഷ് കുമാറിന്‍റെ പരാതിയും പരിശോധിക്കും.

സ്‌കൂളിൽ പട്ടികളുടെ ശല്യമുണ്ടെന്നും സ്‌കൂൾ പരിസരം വൃത്തികേടാക്കുന്നു എന്നും ആനാട് വേങ്കവിളയിൽ നിന്നുമുള്ള പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനിയായ നിതയുടെ പരാതി ബന്ധപ്പെട്ട പഞ്ചായത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്താം എന്നറിയിച്ചു. താന്നിമൂട് ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം വേണമെന്ന നിത്യയുടെ ആവശ്യവും റോഡ് പണി പൂർത്തിയായ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

 

TagsMinister G R AnilSupplyco
Previous Article

 ‘പാട്രിയറ്റ്’പൂർത്തിയായി,മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര ...

Next Article

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് ...

Related articles More from author

  • GeneralHeadlines

    സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും

    January 23, 2026
    By Admin
  • General

    6.5 ലക്ഷം കടന്ന് മുൻഗണനാ റേഷൻ കാർഡുകൾ,തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം

    November 9, 2025
    By Admin
  • GeneralHeadlines

    ഉത്സവകാലത്ത് ഫലപ്രദമായ വിപണി ഇടപെടൽ സാധ്യമാക്കും : മന്ത്രി ജി ആർ അനിൽ

    December 22, 2025
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • GeneralHeadlines

    ‘കുടുംബശ്രീ’യെ തകർക്കാനാണ് കൊച്ചി കോർപ്പറേഷൻ്റെ ഉന്നമെന്ന്  ഡോ.ടി.എം തോമസ് ഐസക്

    January 14, 2026
    By Admin
  • GeneralHeadlines

    വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്‍റിന് നന്ദി അറിയിച്ച് നരേന്ദ്രമോദി

    February 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions