Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

GeneralHeadlines
Home›General›ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

ഇന്ത്യ മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഉയർന്നുവരികയാണെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ

By Admin
January 6, 2026
294
0

25 വർഷം പൂർത്തിയാക്കി ‘കേരളകൗമുദി’ കോട്ടയം എഡിഷൻ
കോട്ടയം:മാധ്യമ-വിനോദ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയർന്നുവരികയാണെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ, സഹമന്ത്രി ഡോ. എൽ. മുരുകൻ .
‘കേരളകൗമുദി’ കോട്ടയം എഡിഷൻ്റെ ഒരുവർഷം നീണ്ട രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഹോളിവുഡ് സിനിമകളുടെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവൃത്തികൾ ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കൂടുതലായി നടക്കുന്നുണ്ട്. സർഗാത്മക സാങ്കേതികവിദ്യകളിലും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യയുടെ വർധിച്ചുവരുന്ന ശേഷിയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കാഴ്ചപ്പാടിനനുസൃതമായി, സർഗാത്മക സാങ്കേതികവിദ്യകൾക്കായുള്ള മികവിന്‍റെ കേന്ദ്രമായി ഇന്ത്യാ ഗവണ്‍മെന്‍റ് മുംബൈയിൽ ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്’ആരംഭിച്ചു. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്, ഡിജിറ്റൽ മീഡിയ എന്നീ മേഖലകളിൽ ഇന്ത്യയുടെ പ്രതിഭകളെ ശാക്തീകരിക്കാനും, സർഗാത്മക മേഖലയിലെ യുവപ്രൊഫഷണലുകൾക്കു പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് ഈ സ്ഥാപനമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു .
മാറിക്കൊണ്ടിരിക്കുന്ന മാധ്യമ സാഹചര്യങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഇന്നത്തെ കാലത്ത് ഏവരും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയാണു വാർത്തകൾ കൂടുതലായി അറിയുന്നതെന്നും, ഈ മാറ്റത്തിനനുസരിച്ചു മാധ്യമസ്ഥാപനങ്ങൾ സ്വയം മാറണമെന്നും ഡോ. മുരുകൻ നിർദേശിച്ചു.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആർക്കും ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, ഈ സ്വാതന്ത്ര്യം വാർത്തകളുടെ ആധികാരികതയും കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന കരുത്തുറ്റ ധാർമിക ഉത്തരവാദിത്വത്തോടെയാകണം ഉപയോഗിക്കേണ്ടതെന്ന് അദ്ദേഹം അഭ്യർഥിച്ചുകോട്ടയം എഡിഷൻ 25 വർഷം പൂർത്തിയാക്കിയതിൽ ‘കേരളകൗമുദി’യെ മന്ത്രി അഭിനന്ദിച്ചു. 1911-ൽ ആരംഭിച്ചതുമുതൽ മലയാള പത്രപ്രവർത്തനത്തിനു ‘കേരളകൗമുദി’ നൽകുന്ന സുപ്രധാന സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. വിശ്വസനീയവും ജനകേന്ദ്രീകൃതവുമായ റിപ്പോർട്ടിങ്ങിലൂടെ പൊതുചർച്ചകൾക്കു രൂപംനൽകുന്നതിൽ ‘കേരളകൗമുദി’ വലിയ പങ്കുവഹിച്ചെന്നും, പ്രാദേശിക വിഷയങ്ങളെ ദേശീയ കാഴ്ചപ്പാടുകളുമായി സന്തുലിതമായി കോർത്തിണക്കി, ജനങ്ങളുടെ വിശ്വസ്തശബ്ദമായി നിലകൊള്ളുന്നുവെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ, എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കോട്ടയം ബ്യൂറോ ചീഫ് ബാബുരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

TagsKerala KaumudiL Murugan
Previous Article

‘മാപ്രകൾ വെളുപ്പിച്ച പുനർജനി’: വി ഡി സതീശനും മണപ്പാട്ട് ...

Next Article

അമേരിക്കയിലെ ‘സിഇഎസ്- 2026’ ല്‍ 11 കേരള ഐടി ...

Related articles More from author

  • GeneralHeadlines

    ‘നടൻ ദിലീപിനെതിരെ അതിജീവിത മൊഴി നൽകിയിട്ടില്ല’

    December 14, 2025
    By Admin
  • HeadlinesPolitics

    ‘കേരള കൗമുദി’ക്ക് ആശംസകൾ :പത്രാധിപർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെ കാറ്റിൽ പറത്തി ബിജെപിക്ക് വേണ്ടി തൂലിക ചലിപ്പിച്ച അവരുടെ നടപടി വിജയം കണ്ടിരിക്കുന്നുവെന്ന് കടകംപള്ളി

    May 4, 2026
    By Admin
  • GeneralHeadlines

    എസ് ജയചന്ദ്രൻ നായ‍ർ പ്രഥമ പുരസ്കാരം എൻ ആർ എസ് ബാബുവിന്

    December 30, 2025
    By Admin
  • HeadlinesMovies

    വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നും’,സംവിധാനം: രാജേഷ് ബാബു കെ ശൂരനാട്

    April 16, 2026
    By Admin
  • HeadlinesShort stories

    ‘കളങ്ങളില്ലാത്ത ചതുരംഗപ്പലക’ സുരേഷ് കുമാർ വി എഴുതിയ  ചെറുകഥ

    December 16, 2025
    By Admin
  • GeneralHeadlines

    സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ

    April 24, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
  • അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Timeline

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

  • July 23, 2026

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions