Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

GeneralHeadlines
Home›General›ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം:മുഖ്യമന്ത്രി വി ഡി സതീശൻ

ഇന്ത്യയെന്ന വികാരം മനസ്സിൽ സൂക്ഷിച്ചു പുതുയുഗ കേരളത്തിനായി മുന്നേറാം:മുഖ്യമന്ത്രി വി ഡി സതീശൻ

By Admin
August 15, 2026
103
0

എപ്പോഴത്തെയും പോലെ ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാർഥ്യമാക്കാനുള്ള ആശയമാണ്. കരുണയും സേവനതത്പരതയും സഹിഷ്ണുതയും നിറഞ്ഞ കേരളമാണ് ഉയർന്നുവരേണ്ടത്. വികസനോന്മുഖമായ പ്രവർത്തനങ്ങൾക്കൊപ്പം ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ച് പുതുതലമുറയെയും മുതിർന്ന പൗരന്മാരെയും ചേർത്തുപിടിച്ചുള്ള മുന്നേറ്റമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൺപതാം സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ആധുനികവും സുരക്ഷിതവും സമൃദ്ധിയും സന്തോഷവുമുള്ള, പുത്തൻ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന കേരളം ഇന്ത്യക്ക് വഴികാട്ടിയാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ തത്വങ്ങൾ, തുല്യത, നീതി, പ്രകൃതിക്ക് ഇണങ്ങുന്ന വികസനം, കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള നടപടികൾ എന്നിവയാണ് കാലം ആവശ്യപ്പെടുന്നത്. മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജ്ജവും. ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം എന്നിവ കൈവെടിഞ്ഞ് എല്ലാവരും തോളോട് തോൾ ചേർന്ന് മുന്നേറണം.
പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവ രാജ്യത്തെയും കേരളത്തെയും ഇപ്പോഴും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്ത്രീകളും കുട്ടികളും യുവാക്കളും കർഷകരും തൊഴിലാളികളും തീരദേശ ജനതയും നേരിടുന്ന വെല്ലുവിളികളും പരിഹരിക്കേണ്ടതുണ്ട്.


സാമ്പത്തിക വളർച്ചയും വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയും അനിവാര്യമാണ്. കൃഷി ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾക്ക് വികസനവും സംരക്ഷണവും ഉറപ്പാക്കണം. കാലാവസ്ഥാ മാറ്റമെന്ന വലിയ പ്രതിസന്ധിയെയും നേരിടണം. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തണം. സർവതലസ്പർശിയായ വികസനവും സമ്പത്തിന്റെ നീതിപൂർവമായ വിതരണവുമാണ് സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം.
മുതിർന്ന പൗരന്മാരുടെയും പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്നതിനൊപ്പം യുവതലമുറയ്ക്ക് പഠിക്കാനും തൊഴിലെടുക്കാനും സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാനും അവസരമൊരുക്കണം. ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കുകയും നാട്ടിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുകയും വേണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും സർക്കാരിന്റെ മുൻഗണനകളിൽ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കുമുള്ള പ്രത്യേക പരിഗണന തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭരണഘടനാ തത്വങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ അണിനിരക്കണം. എതിർപ്പും ചോദ്യം ചെയ്യലും തുറന്ന സംഭാഷണവും തിരുത്തലും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. വ്യത്യസ്തതകളെ ഭയക്കുന്ന സമൂഹത്തിന് പകരം തുറന്ന മനസ്സും സഹിഷ്ണുതയും സംവാദവും നവീകരണവും ഉയർത്തിപ്പിടിക്കുന്ന കരുത്തുറ്റ ജനാധിപത്യമാണ് വേണ്ടത്.
നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്. യുവാക്കൾ ഉയർത്തുന്ന പ്രശ്നങ്ങളെ അവഗണിക്കരുത്. രാജ്യത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന യുവതയ്ക്ക് തിരുത്തൽ ശക്തിയാകാനും രാജ്യത്തെ നയിക്കാനും ഉളള കരുത്തുണ്ട്.
പ്രളയവും ദുരന്തങ്ങളും നേരിടാൻ ശാസ്ത്രീയമായ സംവിധാനമാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ചേർത്തുപിടിക്കും. എപ്പോഴത്തെയും പോലെ ഒറ്റക്കെട്ടായി ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കേരളത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TagsIndependence DayV D Satheesan
Previous Article

ശാന്തിഗിരിയിൽ’വ്യത്യസ്തരാണ്, വിരുദ്ധരല്ല’ഐക്യപ്രഖ്യാപനം:വ്യത്യസ്തതകളെ അംഗീകരിച്ച് ഒരുമിച്ച് ജീവിക്കുന്ന സംസ്കാരത്തിലാണ് രാജ്യത്തിന്‍റെ ...

Next Article

‘വൻതാര’യിൽ നിന്ന് ഒരു ജോഡി സീബ്രകൾ തിരുവനന്തപുരം മൃഗശാലയിലേക്ക്

Related articles More from author

  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • GeneralHeadlines

    കേരളത്തിന്‍റെ കടലോരങ്ങളിലൂടെ ക്രൂയിസ് ടെര്‍മിനലുകളും ക്രൂയിസ് ഷിപ്പുകളും കായലുകളിലൂടെ റിവര്‍ ക്രൂയിസുകളും സാധ്യമാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

    August 24, 2026
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • GeneralHeadlinesPolitics

    ‘മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹം’

    August 17, 2026
    By Admin
  • GeneralHeadlinesPolitics

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ...

    September 23, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം
  • തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്
  • പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു
  • ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ
  • സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Timeline

  • October 1, 2026

    മുഖ്യമന്ത്രി വി ഡി സതീശനെതിരെ ആഞ്ഞടിച്ച് കെപിസിസി ആസ്ഥാനത്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിയുടെ അസാധാരണ വാര്‍ത്താ സമ്മേളനം

  • October 1, 2026

    തിരുവനന്തപുരത്ത് പ്രകോപനമുണ്ടാക്കിയത് യൂത്ത്കോൺഗ്രസ്സും കെ എസ് യുവാണെന്നും ‘മലയാളമനോരമ’ ആധികാരികമായി എഴുതിയതെങ്കിലും മന്ത്രിമാരും കോൺഗ്രസ്സ് നേതാക്കളും വായിക്കുന്നത് നല്ലതെന്ന് മുൻ മന്ത്രി പി.രാജീവ്

  • October 1, 2026

    പാചക എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയാൻ ‘ഓപ്പറേഷൻ തെളിമ’: 74 സ്ഥാപനങ്ങൾ അടപ്പിച്ചു; 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്തു

  • October 1, 2026

    ദേശീയ വനിതാ ബ്ലൈന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്:’എന്‍വെസ്റ്റ്നെറ്റ് സെനിത്ത് ട്രോഫി’ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

  • October 1, 2026

    സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയവും മുസ്ലിം ലീഗിൻറെ ആറാം ക്യാബിനറ്റ് പദവിയും ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാനെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions