മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന തരുൺ മൂർത്തി ചിത്രത്തിന് തൊടുപുഴയിൽ 23ന് തുടക്കം

മോഹൻലാലിന് മീരാ ജാസ്മിൻ നായിക
കൊച്ചി:മെഗാ ഹിറ്റായ ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൻ മൂർത്തിയും , മോഹൻലാലും വീണ്ടും ഒത്തുചേരുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ജനുവരി 23ന് തൊടുപുഴയിള തുടക്കമാവും.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജ
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെ ചിത്രത്തിന്‍റെ ഔദ്യോഗിക ആരംഭമായി.
തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, തുടരും എന്നിവയാണ് മുൻ ചിത്രങ്ങൾ.
തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്‍റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു.
ഒരു വലിയ ഇടവേളക്കുശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.മീരാ ജാസ്മിനാണ് നായിക.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജ
മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം – ജെയ്ക്ക് ബിജോയ്സ് .
ഛായാഗ്രഹണം – ഷാജികുമാർ.
എഡിറ്റിങ്- വിവേക്ഹർഷൻ.
ശബ്ദസംവിധാനം -വിഷ്ണു ഗോവിന്ദ് , വസ്ത്രാലങ്കാരം- മഷർ ഹംസ
പ്രൊഡക്ഷൻ ഡിസൈനർ-ഗോകുൽ ദാസ്.
കോ ഡയറക്ഷൻ -ബിനു പപ്പു
പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്.
ജനുവരി 23ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്‌ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജ






