Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

HeadlinesPolitics
Home›Headlines›‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം

By Admin
February 4, 2026
190
0

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധപ്രമേയം

തിരുവനന്തപുരം:പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്ന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ മിക്കവാറുമൊക്കെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും എയിംസ് അനുവദിക്കാത്തതിലുള്ള പ്രതിഷേധവും പ്രമേയത്തിലുണ്ട്.
പ്രമേയത്തിൻ്റെ പൂർണ രൂപം:

ലോകസമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ രാജ്യത്തിനു കെല്‍പ്പുണ്ടാവുന്നത് അതിലെ സംസ്ഥാനങ്ങളാകെ ഭദ്രവും വികസിതവും ഐശ്വര്യപൂര്‍ണവുമാവുമ്പോള്‍ മാത്രമാണ്. സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി ഒരു രാജ്യത്തിനും അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാനാവില്ല. ഭരണഘടന ത്രിതല ഭരണസംവിധാനത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത് ഈ ഫെഡറല്‍ തത്വമാണ്.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് കേരളസമൂഹത്തെ ഒന്നാകെ നിരാശപ്പെടുത്തുന്നതാണ്. അതിനപ്പുറം രാജ്യത്തിന്‍റെ അന്തസ്സിനെ ലോക സമൂഹ മദ്ധ്യത്തില്‍ ഇടിച്ചുതാഴ്ത്തുന്നതുമാണ്.

ലോകശ്രദ്ധയാകര്‍ഷിച്ച വികസന പരിപ്രേക്ഷ്യം മുന്നോട്ടുവച്ച് രാജ്യത്തിനും ആഗോളസമൂഹത്തിനും മുന്നില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ മുന്നോട്ടുവച്ച സംസ്ഥാനത്തോട് തുടര്‍ന്നുവരുന്ന അവഗണന ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നതാണ്. നമ്മുടെ ജനാധിപത്യത്തെ തന്നെ സംശയിക്കാന്‍ പലര്‍ക്കും പഴുതുനല്‍കുന്നതുമാണ്.

രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോള്‍ മാത്രമേ രാജ്യത്തിന്‍റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ചയ്ക്കാവും വഴിവെക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങള്‍ക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാല്‍ യൂണിയന്‍ സര്‍ക്കാരിന്റെ വാര്‍ഷിക പൊതു ബജറ്റ് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നു.

കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ് സംസ്ഥാനത്തിന് ഒരു എയിംസ് വേണമെന്നുള്ളത്. ഇതിന് ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ മിക്കവാറുമൊക്കെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, യൂണിയന്‍ സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല. കേന്ദ്ര ബജറ്റിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തികഞ്ഞ മൗനമാണുള്ളത്. കേരളത്തിന് ഒരു എയിംസ് അടിയന്തരമായി അനുവദിക്കണമെന്ന് ഈ സഭ ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. 100 ശതമാനം കേന്ദ്ര സഹായം ലഭ്യമായിരുന്ന ഈ പദ്ധതിയെ VB-G RAM-G എന്ന പദ്ധതിയായി പരിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്ര സഹായത്തില്‍ 60 ശതമാനമായി കുറവ് വന്നിട്ടുണ്ട്. ഇതിലൂടെ കേരളത്തിന് ഉദ്ദേശം 3,800 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ഇത് കേരളത്തിന് വലിയ തിരിച്ചടി ഉണ്ടാക്കുന്ന നടപടിയാണ്. ഇതിനു പുറമെയാണ് 2026-27 ലെ കേന്ദ്ര ബജറ്റില്‍ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വകയിരുത്തല്‍ 88,000 കോടിയില്‍ നിന്നും 30,000 കോടിയായി കുറച്ചിട്ടുള്ളത്. കേരളം സ്തുത്യര്‍ഹമായി നടത്തിവരുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ദേശീയ തലത്തിലെ അടങ്കലില്‍ വന്നിട്ടുള്ള 58,000 കോടി രൂപയുടെ വെട്ടിക്കുറവ് കേരളത്തെ സാരമായി ബാധിക്കുന്നതാണ്.

ഒട്ടനവധി യാത്രക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന കേരളത്തിന്‍റെ റെയില്‍വേ ശൃംഖല ഇപ്പോഴും വേഗം കുറഞ്ഞ അവസ്ഥയിലാണ് തുടരുന്നത്. 573 കിലോമീറ്റര്‍ ദൂരമുള്ള തിരുവനന്തപുരം – കാസര്‍ഗോഡ് മേഖലയില്‍ യാത്ര പൂര്‍ത്തീകരിക്കാന്‍ 13 മണിക്കൂറോളം വേണ്ടിവരും. ഇത് ഗണ്യമായി കുറച്ചുകൊണ്ടുവന്നാല്‍ കേരളത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് വലിയ ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാല്‍ കേന്ദ്ര ബജറ്റില്‍ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്.

നിര്‍ദ്ദിഷ്ട കോച്ചു ഫാക്ടറിയ്ക്കുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് റെയില്‍വേ ലൈനുകള്‍ക്കുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളാണ്. ഇതും കേന്ദ്രം ചെവിക്കൊണ്ടില്ല.

രാജ്യത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വി.ജി.എഫ്) ഗ്രാന്‍റായി നല്‍കണമെന്ന് നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടും തിരിച്ചടവിന് വിധേയമായ വി.ജി.എഫ് ആണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും വി.ജി.എഫ് ഗ്രാന്‍റായി അനുവദിച്ച യൂണിയന്‍ സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് വി.ജി.എഫ് അനുവദിക്കുന്നതില്‍ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്.

വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കാള്‍ ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല.പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കത്തുകളും നിവേദനങ്ങളും നല്‍കിയതാണ്.

പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല എന്നു മാത്രമല്ല കേന്ദ്ര നിയമത്തിലെ ഭേദഗതിയിലൂടെ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനുള്ള വകുപ്പ് റദ്ദു ചെയ്യുക കൂടി ചെയ്തു. പ്രകൃതിദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനതയോടുള്ള കേന്ദ്ര സമീപനത്തിനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുപോലും പരാമര്‍ശങ്ങള്‍ ഉണ്ടായി.
പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ദിശാബോധത്തോടെ മുന്നോട്ടുനീങ്ങുന്ന കേരള സര്‍ക്കാരിനെ സാമ്പത്തികമായി ഉപരോധിക്കുന്ന സമീപനമാണ് യൂണിയന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. നികുതി വരുമാനത്തിന്‍റെ നിശ്ചിത വിഹിതം പശ്ചാത്തല സൗകര്യ വികസനത്തിനു നീക്കിവെക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള നയമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ നയത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സംസ്ഥാനത്തിന്‍റെ കമ്പോള വായ്പാപരിധി വെട്ടിക്കുറയ്ക്കുകയാണു യൂണിയന്‍ സര്‍ക്കാര്‍.

2026-27 അവസാന പാദത്തില്‍ 5,944 കോടി രൂപയുടെ വെട്ടിക്കുറവാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ വരുത്തിയിട്ടുള്ളത്. ഇതിനു പുറമെയാണ് ഗ്യാരന്റി സിങ്കിംഗ് ഫണ്ടിന്റെ പേരില്‍ 3,323 കോടി രൂപ വെട്ടിക്കുറച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യ ഘട്ടത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങളെയും പശ്ചാത്തല വികസന സൗകര്യ ഉദ്യമങ്ങളെയും തുരങ്കം വെയ്ക്കുന്ന ഈ കേന്ദ്ര നടപടികള്‍ കേരളത്തോടു പുലര്‍ത്തിവരുന്ന പ്രതികാരബുദ്ധിയുടെ തുടര്‍ച്ചയാണെന്നത് നിസ്ത്തര്‍ക്കമാണ്. ഏറ്റവുമൊടുവില്‍ 16-ാം ധനകാര്യ കമ്മീഷന്‍ റവന്യൂ കമ്മി ഗ്രാന്റുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതും കേരളത്തിന് കനത്ത പ്രഹരമാണ്. ഗ്രാന്റ് വെട്ടിക്കുറച്ചതു വഴി കേരളത്തിന് 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ ലഭിച്ച 53,000 കോടി 16-ാം ധനകാര്യ കമ്മീഷന്റെ നടപടിയിലൂടെ ഇല്ലാതായി.

ഐ ജി എസ് ടി ഇനത്തില്‍ ലഭിക്കാനുള്ള 965.16 കോടി രൂപ തടഞ്ഞുവെച്ചതും ജി എസ് ടി നിരക്കുകള്‍ കുറച്ചതു കാരണം വരുന്ന സാമ്പത്തിക നഷ്ടം നികത്താന്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യം ചെവിക്കൊള്ളാത്തതും, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിച്ചുവരുന്ന തെറ്റായ സമീപനത്തിന്‍റെ ഭാഗമാണ്.

ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 25 ശതമാനം വഹിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന് മാത്രമാണ് ഇത്തരമൊരു അധിക ബാധ്യത ഏറ്റെടുക്കേണ്ടിവന്നത്. ഈ തുക വായ്പാ പരിധിയില്‍പ്പെടുത്തി സംസ്ഥാനത്തിന് കമ്പോള വായ്പ എടുക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കാനുള്ള ഗ്രാന്‍റുകൾ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. അനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും അവഗണന ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ഏതാനും ചില ഉദാഹരണങ്ങളാണ് ഈ പ്രമേയത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകളെ ചുരുക്കുകയും കേന്ദ്രാവിഷ്‌ക്കൃത പദ്ധതികള്‍ക്ക് നല്‍കുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്‍റെ കാര്യത്തില്‍ ഒരു പരിഗണനയും കേരളത്തിനു നല്‍കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം ഈ സഭ അറിയിക്കുകയാണ്.

സംസ്ഥാനത്തോടുള്ള കേന്ദ്രസമീപനം അടിയന്തിരമായി തിരുത്തുകയും കേരളത്തിന്‍റെയും ഇന്ത്യയുടെയാകെയും വികസനത്തിന് അനിവാര്യമായ ആവശ്യങ്ങളാണ് കേരളം ഉന്നയിക്കുന്നത്. ഇത് മനസ്സിലാക്കി കേരളത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഈ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

കേരളജനതയുടെ രാഷ്ട്രീയ ഭേദങ്ങള്‍ക്കതീതമായ പൊതു വികാരമാണ് ഈ പ്രമേയത്തിലുള്ളത്. രാജ്യത്തിന്‍റെയാകെ സമതുലിത വികസനം എന്ന സഹകരണ ഫെഡറലിസത്തിന്റെ ഭരണഘടനാ സത്തയാണിതിലുള്ളത്. ഇതു മനസ്സിലാക്കി കേരളത്തിന് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതുമായ നീതി ഉറപ്പാക്കണമെന്ന് ഈ സഭ യൂണിയന്‍ സര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെടുന്നു.

TagsPinarayi VijayanRule 118 Motion Assembly
Previous Article

തൊഴിലുറപ്പു തൊഴിലാളിയുടെ മോൻ എംഎൽഎ, അംഗീകാരത്തിൽ കൈയടിച്ച് അമ്മ

Next Article

സ്‌കൂളുകളിൽ ‘റോഡ് സേഫ്റ്റി കേഡറ്റ്’ പ്രോഗ്രാം,ഗ്രേസ് മാർക്കിനും സാധ്യത

Related articles More from author

  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin
  • HeadlinesPoliticsShort stories

    ‘ഒരു മറ്റത്തൂർ കനവ്’ : ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി

    December 28, 2025
    By Admin
  • Headlines

    മുഖ്യമന്ത്രി കുവൈറ്റിൽ

    November 6, 2025
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin
  • Headlines

    എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി

    November 21, 2025
    By Admin
  • HeadlinesPolitics

    മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ

    December 26, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
  • റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Timeline

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

  • March 6, 2026

    റവന്യൂ,രജിസ്‌ട്രേഷൻ,സർവെ വകുപ്പുകളിലെ ഭൂ സേവനങ്ങൾ ഏകജാലകത്തിലൂടെ ലഭ്യമാക്കുന്നതിനായി ‘എന്‍റെ ഭൂമി’ പോർട്ടൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions