Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

HeadlinesHealthPolitics
Home›Headlines›‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി

By Admin
February 13, 2026
276
0

‘യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ളവ ഇപ്പോൾ നിലവിലുള്ളത്’
തിരുവനന്തപുരം: ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാജോർജ്.അടുത്ത യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ള ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ നിലവിലുള്ളതാണെന്നും എൽ ഡി എഫ് സർക്കാർ നടപ്പാക്കിക്കഴിഞ്ഞതാണെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.ചികിത്സാ ചെലവ് കുറഞ്ഞോ എന്ന് എന്‍.എസ്.എസ്.ഒ. സര്‍വേ പരിശോധിച്ചാല്‍ മതിയാകുമെന്ന് മതിയെന്ന് വ്യക്താമാക്കിയ മന്ത്രി അത് ഉദ്ധരിച്ച ചെലവുകുറഞ്ഞതിൻ്റെ വിവിരങ്ങളും വിശദീകരിച്ചിട്ടുണ്ട്.കഴഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സൗജന്യ ചികിത്സാ പിന്തുണ ലഭിച്ചിരുന്നവരുടെ എണ്ണം 30,000 ആയിരുന്നെങ്കിൽ ഇപ്പോള്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കുടുംബങ്ങളുടെ എണ്ണം 42.5 ലക്ഷം ആണെന്നും മന്ത്രി ഓർമിപ്പിക്കുന്നു.

ആരോഗ്യമന്ത്രി വീണാജോർജ് മന്ത്രി വീണാജോർജിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

‘പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന മാധ്യമങ്ങളിലൂടെ കണ്ടു. ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കുമെന്നും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-ഇതാണ് കണ്ടത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള അമ്മയും കുഞ്ഞും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കുറിപ്പ് തയാറാക്കി നല്കിയവർക്ക് അറിയില്ലെങ്കിലും പ്രതിപക്ഷ നേതാവ് അറിയേണ്ടതാണല്ലോ. ഡിഎച്ച്എസിലും ഡിഎംഇയിലുമായി ജില്ലകളില്‍ അമ്മയും കുഞ്ഞും ആശുപത്രികള്‍ ഉണ്ട്. വയനാട് ബത്തേരിയില്‍ അമ്മയും കുഞ്ഞും ബ്ലോക്ക് അടുത്തിടേയാണ് ഉദ്ഘാടനം ചെയ്തത്. പത്തനംതിട്ടയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഇടുക്കി ജില്ലയില്‍ അടിമാലയിലാണ് നിര്‍മ്മാണം ഇനി ആരംഭിക്കേണ്ടത്.
ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 2023ല്‍ ആരംഭിച്ച 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെയാണ് സ്ത്രീ ക്ലിനിക്കുകള്‍ പ്രവർത്തിക്കുന്നത്.
സ്ത്രീ ക്ലിനിക്കുകളില്‍ എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണമായി സൗജന്യമായി ജീവിതശൈലീ രോഗ പരിശോധന, ആർത്തവ ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധന, വിളർച്ചാ പരിശോധന, ഗർഭിണികൾക്കുള്ള പരിചരണം, സ്ത്രീ (മാറിലെയും ഗർഭാശയ ഗളത്തിലെയും ) കാൻസറുകളുടെ സ്ക്രീനിംഗ് മുതലായവ ലഭ്യമാണ്. സ്ത്രീയെ ആരോഗ്യവതിയായിരിക്കാൻ സഹായിക്കുന്ന പദ്ധതികൾ ആണ് ആരോഗ്യം ആനന്ദം വഴി നടപ്പിലാക്കി വരുന്നത്, ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉള്ള സ്ത്രീയാണ് നാടിന്‍റെ ആരോഗ്യത്തിന്‍റെ നട്ടെല്ല് എന്ന പൂർണ ബോധ്യത്തിലുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്. വിളർച്ചയുള്ള സ്ത്രീകളെ അതിൽ നിന്നും വളർച്ചയിലേക്ക് നയിക്കാൻ പ്രത്യേക ഇടപെടലുകൾ നടത്തുന്നു. 50 ലക്ഷം സ്ത്രീകൾക്കാണ് ഈ സേവനം ലഭ്യമാക്കിയത്. ആരംഭിച്ച് രണ്ട് വർഷങ്ങൾക്കകം നാളിതുവരെ സംസ്ഥാനത്ത് സ്ത്രീ ക്ലിനിക്കുകളിലൂടെ സേവനം തേടിയവരുടെ എണ്ണം 70 ലക്ഷത്തിനും മേലെ ആണ്.

മന്ത്രി വീണാജോർജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

സ്ത്രീകളുടെ കാന്‍സര്‍ രോഗനിര്‍ണയുമായി ബന്ധപ്പെട്ട് നടത്തിയ സ്ക്രീനിംഗില്‍ ഒറ്റമാസം 15 ലക്ഷം സ്ത്രീകളാണ് സൗജന്യമായി കാന്‍സര്‍ സ്ക്രീനിംഗിന് വിധേയമായത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവം പൂര്‍ണമായും സൗജന്യമാണ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വീട്ടില്‍ എത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലായിടത്തും ആരംഭിച്ചു. ജനറ്റിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ആരംഭിക്കുകയും ജനിതക പരിശോധനകള്‍ നടത്താനുള്ള ലാബ് സൗകര്യം ഒരുക്കുകയും ചെയ്തു. ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും ഈ കാലയളവില്‍ എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
18 വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണ നിലയില്‍ സൗജന്യ ചികിത്സ ആണ് നല്‍കുന്നത്. ആരോഗ്യ കിരണത്തിലൂടെ ഉയര്‍ന്ന ചികിത്സാ ചിലവുള്ളവ സൗജന്യമായും നല്‍കുന്നുണ്ട്. ഹൃദ്യത്തിലൂടെ ഇതുവരെ 8868 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. അപൂര്‍വ രോഗ ചികിത്സയ്ക്ക് സൗജന്യ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം(KARE).എസ്.എം.എ.ക്ക് ഒരു വയലിന് ലക്ഷക്കണക്കിന് രൂപയാണ് വില.
ചികിത്സാ ചെലവ് കുറഞ്ഞോ എന്ന് എന്‍.എസ്.എസ്.ഒ. സര്‍വേ പരിശോധിച്ചാല്‍ മതിയാകും
ചികിത്സാ ചെലവ്
കേരളത്തില്‍ മുമ്പ്
നഗരം – 22,123 രൂപ ഒരു കുടുംബത്തിന്
ഗ്രാമം- 17,504
2024ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്
ഇപ്പോള്‍ കേരളത്തില്‍
നഗരം 13,129രൂപ ഒരു കുടുംബത്തിന്
ഗ്രാമം 10,928രൂപ
2016ന് മുമ്പ് സൗജന്യ ചികിത്സാ പിന്തുണ ലഭിച്ചിരുന്നവരുടെ എണ്ണം 30,000
ഇപ്പോള്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന കുടുംബങ്ങളുടെ എണ്ണം 42.5 ലക്ഷം.
രാജ്യത്തെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം ഇപ്പോള്‍ തുടര്‍ച്ചയായി കേരളമാണ്. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ഇതിനുള്ള പുരസ്കാരം കേരളത്തിനാണ് ലഭിക്കുന്നത്.
‘ആദ്യം ആരോഗ്യം’ എന്നതിൽ ‘ആദ്യം അവളുടെ ആരോഗ്യം’ എന്നതിന് പ്രാധാന്യം നൽകി സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണ് ഇവിടെ കുറിച്ചത്.
നവകേരളം കർമപദ്ധതി 1 കഴിഞ്ഞ് കേരളം ഇപ്പോൾ നടപ്പിലാക്കുന്നത്
നവകേരളം കർമപദ്ധതി 2 ഇൽ ആർദ്രം-2
ആണ്.’

TagsKerala HealthV D SatheesanVeena George
Previous Article

പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി ഓഫീസ് ...

Next Article

‘ക്ലൈമറ്റ്-സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടർ ശൃംഖലയായി 2050 ...

Related articles More from author

  • GeneralHeadlinesPolitics

    ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

    August 1, 2026
    By Admin
  • GeneralHeadlines

    ആന്‍റി കാന്‍സര്‍ മരുന്നുകള്‍ക്കു പുറമേ ഇനി, അവയവം മാറ്റിവെക്കല്‍ രോഗികള്‍ക്കുള്ള ട്രാന്‍സ്പ്ലാൻ്റ് മരുന്നുകളും വിലക്കുറവില്‍

    March 10, 2026
    By Admin
  • GeneralHeadlines

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

    June 8, 2026
    By Admin
  • GeneralHeadlines

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

    September 6, 2026
    By Admin
  • GeneralHeadlines

    ‘കൊച്ചിയിൽ നിന്ന് ദുബായിലേക്കും ഗോവയിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാ കപ്പൽ സർവീസുകൾ ആരംഭിക്കാൻ പദ്ധതി’

    August 18, 2026
    By Admin
  • HeadlinesPolitics

    ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ

    March 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം
  • മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Timeline

  • September 7, 2026

    ‘ഇറ്റാൽഡിസൈനി’ൽ ഓഹരി ഏറ്റെടുക്കൽ പൂർത്തിയാക്കി ‘യു എസ് ടി’; വാഹന ഡിസൈൻ, എൻജിനീയറിങ്, എഐ സംയോജനത്തിൽ പുതിയ മുന്നേറ്റം

  • September 7, 2026

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions