ഒഴിവുകൾ…ഒഴിവുകൾ…

വയനാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസുകാർക്ക് 52,000 രൂപ ശമ്പളം
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താല്‍ക്കാലിക തസ്തകകളിലെ ഒഴിവുകളിലെ നിയമനത്തിന് യോഗ്യരായ ഉദ്യോഗർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
വയനാട് മെഡിക്കൽ കോളേജിൽ ഒഴിവുകൾ
വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്‍റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഫെബ്രുവരി 23 രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
‘നിഷി’ൽ വാക് ഇൻ ഇൻ്റർവ്യു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) റിസർച്ച് അസിസ്റ്റന്‍റ്, ലീഗൽ അസിസ്റ്റന്‍റ് എന്നീ പ്രോജക്റ്റ് തസ്തികകളിലേക്ക് യോഗ്യരും പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇൻ്റർവ്യു നടത്തുന്നു. ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: http://nish.ac.in/others/career
വനിതാ കമ്മീഷനിൽ അസിസ്റ്റന്‍റ്
കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ (39300-83000) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിമുക്കിന് സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭ്യമാക്കണം.
മാനേജ്‌മെൻ്റ് ട്രെയിനി – അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൽ നടപ്പിലാക്കി വരുന്ന TRACE പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗം യുവതീ യുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ (മുഖ്യ കാര്യാലയത്തിലും 14 ജില്ലാ ഓഫീസുകളിലും), കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ (വിവിധ ജില്ലകളിലെ ഓഫീസുകൾ) എന്നിവിടങ്ങളിലായിമാനേജ്‌മെൻ്റ് ട്രെയിനി ആയി ഇന്റേൺഷിപ്പിന് അവസരം നൽകുന്നു. പി.എസ്.സി അംഗീകൃത എം.ബി.എ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. നിലവിൽ കോഴ്സ് പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി: 21-40 വയസ്. ഓണറേറിയം: 20,000 രൂപ. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിലും പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് വെബ്സൈറ്റിലും അപേക്ഷാ ഫോമുകൾ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം: പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695033. ഫെബ്രുവരി 21 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487 – 2331064.






