Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

HeadlinesMovies
Home›Headlines›‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…

‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…

By Admin
February 18, 2026
910
0

ഇരയായി നിന്ന് കരയാനല്ല..നിവർന്ന് നിന്ന് ആത്മാഭിമാനത്തോടെ… പോരാടാനാണിഷ്ടമെന്നും മീനാക്ഷി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തൻ്റെ പോസ്റ്റിന് താഴെ വന്ന് തുപ്പുന്ന കമൻ്റിട്ട ആള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച്  നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.സോഷ്യല്‍ മീഡിയ കമൻ്റുകള്‍ കണ്ട് നെഞ്ചുപൊട്ടി കരയുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ മീനാക്ഷി എല്ലാവരെയും പോലെ കേസ് കൊടുത്ത്, അവസാനത്തോട് അടുക്കുമ്പോള്‍ പിന്‍വലിച്ച് പോകാൻ തയ്യാറല്ലെന്നും ഓർമിപ്പിക്കുന്നു.

മീനാക്ഷി പോസ്റ്റു ചെയ്തത്

‘തുപ്പിയ ‘ആളിനെ സഹിതമാണ് മീനാക്ഷിയുടെ കുറിപ്പിൻ്റെ പൂർണരൂപം:
എൻ്റെ മേലും അത് തെറിക്കാനിടയായാൽ ചിലപ്പോൾ എൻ്റെ അറിവുകൾ എനിക്ക് പറയാനുള്ളത് മാത്രമല്ല മറിച്ച് പ്രവർത്തിക്കാനുള്ളതുകൂടിയാണ് എന്നെനിക്കറിയാമായിരുന്നുവെന്നതു കൂടി പ്രായം കൂടിയാലും അതിനൊപ്പം വ്യക്തിത്വ വികാസം ഉണ്ടായിട്ടില്ലാത്ത തുപ്പരും .. തെറിയരും … അശ്ലീലക്കാരും ഒക്കെ അറിയേണ്ടതായി വരും .. പിന്നെ നിങ്ങളെപ്പോലുള്ളവർക്കൊരു സന്തോഷം ജയിലുകളിൽ ശമ്പളം കൂട്ടിയിരിക്കുന്നു എന്നതു മാത്രമാവും…. കണ്ടാൽ യോഗ്യനെന്നു തോന്നുന്ന ഇയാളേപ്പോലെയുള്ളവർ നേർക്കുനേർ വരേണ്ടി വരുന്ന പൊതുവിടങ്ങളിൽ വളരെ മാന്യനും .. സംസ്കാര സമ്പന്നനും ..ബഹുമാനമർഹിക്കുന്നവരുമൊക്കെയായി ആവും ഇവരുടെ പെരുമാറ്റം അങ്ങനെയൊക്കെയുള്ള ഇമേജും ഇവർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും.,,പക്ഷെ കെട്ടിപ്പൂട്ടിയ പ്രൊഫൈലുകളിൽ മറഞ്ഞിരുന്ന് സൈബർ ഇടങ്ങളിൽ എന്തുമാവാം തങ്ങൾ അവിടെ സുരക്ഷിതരാണ് എന്നു കരുതുന്ന ഇവരുടെ വ്യക്തിത്വം തന്നെ ഏറെ മോശമായതും എന്നാൽ നേർക്കുനേർ ഇടങ്ങളിൽ ഇവർ പോളീഷ്ഡ് ആയി സ്വയം മാറുന്നവരും തന്നെയെന്നതും ഉറപ്പ് .

പക്ഷെ ഇവരെപ്പോലുള്ളവർ അറിയേണ്ട ഒന്നു കൂടിയുണ്ട് സൈബർ നിയമങ്ങൾ ശക്തമായിക്കഴിഞ്ഞു വേണ്ട വിധം ഒരാൾ അതിനു വേണ്ടി തുനിഞ്ഞിറങ്ങിയാൽ കൃത്യമായും ജീവിതത്തിൽ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ജയിൽ ഏടുകൂടി ജീവിതത്തിനുണ്ടാവും എന്നതും മറക്കാതിരിക്കുക
മുൻപ് സൈബർ കേസുകളുമായി ബന്ധപ്പെട്ട് പലപ്പോഴും കോടതികളിൽ മൊഴി കൊടുക്കേണ്ടതായി വന്നിട്ടുമുണ്ട് … കൊടുത്തിട്ടുണ്ടായിരുന്ന കേസുകൾ പിടിക്കപ്പെടുകയും കൃത്യമായ ശിക്ഷാ നടപടികൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് .. പലപ്പോഴും ഈ പ്രതികളുടെ ബന്ധുക്കൾ അനുഭവിക്കേണ്ടതായി വരുന്ന ബുദ്ധിമുട്ടികളാണ് എനിക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളതും … പലപ്പോഴും മാന്യരെന്ന് കരുതുന്നവർ പിടിക്കപ്പെടുമ്പോഴാണ് യഥാർത്ഥ മുഖം വെളിവാകുന്നത് അത് പക്ഷെ ബന്ധുമിത്രാദികൾക്കതത്ര സുഖകരമാവില്ല താനും… പലപ്പോഴും പോലീസ് പറഞ്ഞിട്ടുള്ള ഒരു കാര്യം പലരും പ്രത്യേകിച്ച് പെൺകുട്ടികൾ സൈബർ കേസ് നല്കാറുണ്ടെങ്കിലും കേസ് അന്വേഷിച്ച് പിടിച്ച് വരുമ്പോൾ പലപ്പോഴും കേസ് കൊടുത്തവർ തന്നെ മറ്റുള്ളവർ എന്തു കരുതും എന്നൊക്കെ ഭയന്ന് കേസ് പിൻവലിച്ച് പോവാറാണ് പതിവ് .. സൈബർ ക്രിമിനലുകളുടെ ധൈര്യവും ഇതൊക്കെ തന്നെ .. പക്ഷെ എനിക്ക് ഇരയായി നിന്ന് കരയാനല്ല… മറിച്ച് നിവർന്ന് നിന്ന് ആത്മാഭിമാനത്തോടെ… പോരാടാനാണിഷ്ടം ..

 


അങ്ങനെയാണ് പഠിച്ചിട്ടുള്ളതും … പിന്നീടൊരവസരത്തിൽ രസകരമായ എനിക്കുണ്ടായ ഒരു സൈബർ കേസിനെക്കുറിച്ചുമെഴുതാം.. ഈയവസരത്തിൽ നല്ലൊരു ഡിജിറ്റൽ പേർസൺ ആയിരിക്കുന്നതെങ്ങിനെയെന്നു കൂടി ചിന്തിക്കേണ്ടതുണ്ട്…
വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ല…
ഓർക്കണം…
കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ഫോണുകൾ മുതലായ ഡിജിറ്റൽ ഉപകരണങ്ങൾ വഴി നടത്തുന്ന ഉപദ്രവമോ , ഭീഷണിപ്പെടുത്തലോ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബർ ബുള്ളിയിങ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ മുറിവേൽപ്പിക്കുന്നത് മനസുകളെയാണ്.


കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. ഓൺലൈൻ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശം നൽകുക, എന്തു പ്രശ്നവും രക്ഷിതാക്കളുമായി ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക, പേരന്റൽ കൺട്രോൾ സംവിധാനങ്ങളിലൂടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കുക, നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും.
സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. സോഷ്യൽ മീഡിയകളിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികൾക്കു പകർന്നു നല്കേണ്ടതുണ്ട്.. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം.


ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ലൊരു ഡിജിറ്റൽ സിറ്റിസണെന്ന്‌ കുട്ടികളെ പഠിപ്പിക്കുക… പ്രായമായവരും. ഈ വിഷയം പ്രാധാന്യത്തോടെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട് ..

TagsMeenakshi Anoop
Previous Article

നാലിടങ്ങളിൽ ഫയർ സ്റ്റേഷനും തസ്തികയും,20 പൊലീസ് ഡ്രൈവര്‍ തസ്തിക ...

Next Article

‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ

Related articles More from author

  • HeadlinesPolitics

    ‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

    January 20, 2026
    By Admin
  • GeneralHeadlines

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    May 18, 2026
    By Admin
  • GeneralHeadlines

    ‘കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ?’ കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി

    January 20, 2026
    By Admin
  • HeadlinesMoviesPolitics

    പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും: മന്ത്രി പി. സി. വിഷ്ണുനാഥ്

    June 2, 2026
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • CareerHeadlines

    ജര്‍മ്മന്‍ വിദ്യാഭ്യാസ-തൊഴില്‍ സാധ്യത: ഓണ്‍ലൈന്‍ വെബിനാര്‍ 6ന്

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
  • ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
  • ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
  • സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
  • ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Timeline

  • July 24, 2026

    ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം

  • July 23, 2026

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

  • July 23, 2026

    ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ

  • July 23, 2026

    സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി

  • July 23, 2026

    ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions