കരുവന്നൂരിൽ എൽഡിഎഫിന് വമ്പൻ ജയം

ഭരണസമിതിയിൽ 13 അംഗങ്ങളും എൽഡിഎഫ്
തൃശൂർ:കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വമ്പൻ ജയം. ഭരണസമിതിയിൽ പതിമൂന്ന് അംഗങ്ങളും എൽഡിഎഫ്. എതിരില്ലാതെയാണ് രണ്ട് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. 3039 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ എൽഡിഫ് സ്ഥാനർഥിയുടെ കുറഞ്ഞ വോട്ട് 1733 ആണ്. പത്ത് വർഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്.
തെരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്കരിച്ചതോടെ മത്സരരംഗത്ത് സിപിഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്. മാടായിക്കോണത്തെ സ്കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സി.പി.എം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്‌മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്.
നിലവിൽ അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനറായ ആർ.എൽ. ശ്രീലാൽ, വി.എസ്.സജി, എ.സി.സനീഷ്, എം.ആർ.അജിത്,അശോകൻ കുനിയത്ത്, സി.എം.സാനി, കെ.ഡി.ദാമോദരൻ നമ്പൂതിരി, ശ്രീമ രാജീവ്, കെ.കെ.ബാലൻ, മനോജ് പുളിയത്തുപറമ്പിൽ, സുജില നിധീഷ്, പി.സി.രഘു എന്നിവരാണ് വിജയിച്ച എൽഡിഎഫ് സ്‌ഥാനാർഥികൾ. സുജിലാ നിതീഷ്, പി.കെ.വത്സലൻഎന്നിവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റത്തൂർ മോഡലിൽ ബിജെപിയെ പിന്തുണയ്ക്കുന്നതിന് വേണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ലെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. ബിജെപി കോൺഗ്രസ് കൂട്ടുക്കെട്ടിന് ഏറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വിജയിച്ച 11 എൽഡിഎഫ് അംഗങ്ങളെയും സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടത്തിയ ഘോഷയാത്ര മാപ്രാണം സെന്ററിൽ സമാപിച്ചു.






