Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

GeneralHeadlines
Home›General›ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ,കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് ജേതാക്കൾ

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ,കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് ജേതാക്കൾ

By Admin
February 22, 2026
352
0

രണ്ടാം സ്ഥാനം പത്തനംതിട്ട കലഞ്ഞൂർ സ്‌കൂളിനും പാലക്കാട് ചിറ്റൂർ ഗവ. കോളേജിനും

തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് കലാശപ്പോരിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്‍ററി സ്‌കൂളും കോളേജ് വിഭാഗത്തിൽ കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസും ജേതാക്കൾ.
സ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട കലഞ്ഞൂർ ജിഎച്ച്എസ്എസ് & വിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടിയപ്പോൾ കോളേജ് വിഭാഗത്തിൽ ഗവ. കോളേജ് ചിറ്റൂർ പാലക്കാടാണ് രണ്ടാമത്തെത്തിയത്. വയനാട് പെരിക്കല്ലൂർ ജിഎച്ച്എസ്എസും കേരള സർവകലാശാല തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസുമാണ് യഥാക്രമം സ്‌കൂൾ, കോളേജ് വിഭാഗങ്ങളിൽ മൂന്നാം സ്ഥാനത്ത്.


എൻഎസ്എസ് മടവൂർ സ്‌കൂളിനെ പ്രതിനിധീകരിച്ച് അനന്യ പി എസ്, നവനീത് കൃഷ്ണ യു എസ് എന്നിവർ പങ്കെടുത്തപ്പോൾ കോളേജ് വിഭാഗത്തിലെ ജേതാക്കളായ കാര്യവട്ടം ക്യാമ്പസ് ടീമിൽ അശ്വതി പി എ, ശ്രീഹരി എം എന്നിവർ അണിനിരന്നു. കണ്ണൂർ സ്വദേശിയായ അശ്വതി ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും തൃശൂർ സ്വദേശിയായ ശ്രീഹരി എംകോം വിദ്യാർത്ഥിയുമാണ്. അനന്യ പ്ലസ് വൺ വിദ്യാർത്ഥിനിയും നവനീത് കൃഷ്ണ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.


സ്‌കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കലഞ്ഞൂർ സ്‌കൂളിനെ പ്ലസ് വൺ വിദ്യാർത്ഥികളായ നിരജ്ഞൻ വി, അർജുൻ എസ് കുമാർ എന്നിവർ പ്രതിനിധീകരിച്ചു. കോളേജ് വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരായ ഗവ. കോളേജ് ചിറ്റൂർ ടീമിലുണ്ടായിരുന്നത് അബ്ദുൾ സലാം എ എൻ, അശ്വിൻ എസ് എന്നിവർ. പാലക്കാട് സ്വദേശിയായ അബ്ദുൾ സലാം ഫിലോസഫി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ചിറ്റൂർ സ്വദേശിയായ അശ്വിൻ ജോഗ്രഫി ബിരുദ വിദ്യാർത്ഥിയുമാണ്.
മൂന്നാം സ്ഥാനം നേടിയ പെരിക്കല്ലൂർ സ്‌കൂളിനെ സഹോദരങ്ങളായ അൻസഫ് അമാൻ എ എസ്, ആസിം ഇഷാൻ എ എസ് എന്നിവർ പ്രതിനിധീകരിച്ചപ്പോൾ കോളേജ് വിഭാഗത്തിൽ മൂന്നാമത്തെത്തിയ കാര്യവട്ടം ക്യാമ്പസ് ടീമിൽ അഭിരാമി എസ് ജി, അനുജിത്ത് കെ എന്നിവർ അണിനിരന്നു. അൻസഫ് പ്ലസ് വൺ വിദ്യാർത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാർത്ഥിയുമാണ്. തിരുവനന്തപുരം സ്വദേശിയായ അഭിരാമി ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും പാലക്കാട് സ്വദേശിയായ അനുജിത്ത് എംകോം വിദ്യാർത്ഥിയുമാണ്.
സ്‌കൂൾ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ചു ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ എന്നിങ്ങനെയും കോളേജ് വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ്.
വഴുതക്കാട് ഗവ. വനിത കോളേജിൽ നടന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് ഗ്രാന്റ് ഫിനാലെയിൽ കോളേജ് വിഭാഗത്തിൽ നിന്ന് 40 ഉം സ്‌കൂൾ വിഭാഗത്തിൽ 41 ഉം ടീമുകൾ പങ്കെടുത്തു. ജനുവരി 12 ന് സ്‌കൂൾ, കോളജ് തലങ്ങളിൽ തുടങ്ങിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിൽ വിവിധ ജില്ലകളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് ഗ്രാന്‍റ് ഫിനാലെയിൽ ഏറ്റുമുട്ടിയത്.
കോളേജ് വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് നാലാം സ്ഥാനവും (ആദിത്യൻ ഡി എം, അശ്വിൻ വി ജെ) കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് അഞ്ചാം സ്ഥാനവും (വിസ്മയ സി പി, യദുനന്ദ് ജി ആർ), മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് (കാർത്തിക് എസ് ആർ, ഷംജ സാം എസ് എൽ) ആറാം സ്ഥാനവും നേടി.
സ്‌കൂൾ വിഭാഗത്തിൽ വയനാട് വാളാട് ജി എച്ച്എസ്എസ് നാലാം സ്ഥാനവും (ദിൽനാഥ് ജെ, അന്ന ഐറിൻ വർക്കി) മലപ്പുറം മാറാക്കര വിവിഎം എച്ച്എസ്എസ് അഞ്ചാം സ്ഥാനവും (പ്രഭിൻ പ്രകാശ് വി, യശ്വന്ത് ജെ ജഗദീഷ്), കോഴിക്കോട് ചിങ്ങപുരം സികെജി മെമ്മോറിയൽ എച്ച്എസ്എസ് (ശരണ്യ സായി, അനസൂജ് കെ ടി കെ) ആറാം സ്ഥാനവും നേടി.
ജേതാക്കൾ ക്യാഷ് പ്രൈസ്, മെമെന്റോ, സർട്ടിഫിക്കറ്റ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.
കോളേജ് വിഭാഗത്തിലെ ക്വിസ് ജി എസ് പ്രദീപ് നയിച്ചപ്പോൾ സ്‌കൂൾ വിഭാഗത്തിൽ ഡോ. കെ എം വിഷ്ണു നമ്പൂതിരി, ഡോ. ആഗ്നേയ് ജി കെ, അമിത് മധുപാൽ എന്നിവർ ക്വിസ് മാസ്റ്റർമാരായി.

 

TagsKerala CM's mega quiz
Previous Article

കരുവന്നൂരിൽ എൽഡിഎഫിന് വമ്പൻ ജയം

Next Article

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ ...

Related articles More from author

  • GeneralHeadlines

    വരുമാന പരിധി ബാധകമല്ല,ഇനി സർക്കാർ ആശുപത്രി പേവാർഡ് താല്പര്യമുള്ള രോഗികൾക്കെല്ലാം

    August 7, 2026
    By Admin
  • GeneralHeadlinesPolitics

    ‘പൂക്കി മുഖ്യ’ന്‍റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്‍റെ കപട മുഖം ഇനിയാണ് മറനീക്കി പുറത്തുവരാൻ തുടങ്ങുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.പിയുമായ കെ.കെ രാഗേഷ്

    July 4, 2026
    By Admin
  • HeadlinesLiteratureShort stories

    കഥ /ആ നീലയിലലഞ്ഞ്…

    January 11, 2026
    By Admin
  • GeneralHeadlines

    ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഹെന്ന ഹാഷിമിന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക്

    April 3, 2026
    By Admin
  • Headlinesscience

    ചൊവ്വയിൽ ‘കൃഷ്ണൻ’,പെരിയാറും വലിയമലയും ബേക്കലും…!

    November 27, 2025
    By Admin
  • BusinessHeadlines

    ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

    January 1, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

Timeline

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions