Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

BusinessHeadlines
Home›Business›മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നിവ പുറത്തിറക്കി

മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നിവ പുറത്തിറക്കി

By Admin
February 26, 2026
256
0

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മില്‍മ. മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉത്പന്നമായ ‘ന്യൂട്രിലെവല്‍’ പുറത്തിറക്കി. ന്യൂട്രിലെവല്‍-ന്‍റെ വിപണനോദ്ഘാടനം ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി യ്ക്ക് നല്കി നിര്‍വഹിച്ചു. മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോള്‍ഡ് കോഫി എന്നീ മില്‍ക്ക്ഷേക്കുകളും ചടങ്ങില്‍ പുറത്തിറക്കി.

2030-ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മില്‍മ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഉത്പന്നമാണ് ‘ന്യൂട്രിലെവല്‍’. സ്പോര്‍ട്സിലും ആരോഗ്യസംരക്ഷണത്തിലും ശ്രദ്ധ പുലര്‍ത്തുന്നവര്‍, പ്രായമായവര്‍, വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍, ശാരീരികമായി ദുര്‍ബലരായവര്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനകരമാകുമിത്. 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയ ഈ പാനീയം പേശികളുടെ സംരക്ഷണത്തിന് സഹായിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് പകരമായി ‘മീല്‍സ് റീപ്ലെയ്സര്‍’ എന്ന വിധത്തില്‍ ഇത് ഉപയോഗിക്കാനാകും. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പുറമെ കൃത്യമായ തോതില്‍ കൊഴുപ്പ്, പ്രോട്ടീന്‍, ലാക്ട്രോസ്, ഫ്രക്ട്രോസ്, വൈറ്റമിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ഒരു വര്‍ഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും. ആറുമാസത്തെ പഠനത്തിന് ശേഷമാണ് ഉത്പന്നം വാണിജ്യ രീതിയില്‍ പുറത്തിറക്കുന്നത്.

യുവതലമുറയെ ലക്ഷ്യം വെച്ച് മില്‍മ പുറത്തിറക്കുന്ന ‘കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നീ മില്‍ക്ക് ഷേക്കുകള്‍ റെഡി ടു ഡ്രിങ്ക് വിപണിയിലെ മില്‍മയുടെ മറ്റൊരു ചുവടുവെപ്പാണ്. ആകര്‍ഷകമായ ടിന്നുകളില്‍ ലഭ്യമാകുന്ന ഇവയ്ക്ക് വിദേശ വിപണികളിലും ആവശ്യക്കാരേറെയാണ്. സാധാരണ ഫ്ളേവേര്‍ഡ് മില്‍ക്കുകളേക്കാള്‍ കട്ടികൂടിയതും രുചികരവുമായ ഈ പാനീയങ്ങള്‍ പുതിയ കാലത്തെ രീതികള്‍ക്കനുസരിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ന്യൂട്രിലെവല്‍ 200 മില്ലി പാക്കറ്റിലും കോള്‍ഡ് കോഫിയും കഫേ മോക്കയും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്.

മില്‍മ എംഡി ആസിഫ് കെ. യൂസഫ് സ്വാഗതം ആശംസിച്ചു. മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) എംഡി കെ.സി. ജെയിംസ് ചടങ്ങില്‍ ഉത്പന്ന വിവരണം നടത്തി.
ടി. ആര്‍. സി. എം. പി. യു ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, ഇ. ആര്‍. സി. എം. പി. യു ചെയര്‍മാന്‍ വത്സലന്‍ പിള്ള സി. എന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പുതിയ ഉത്പന്നങ്ങള്‍ മില്‍മയുടെ തനിമയേയും വിപണിയിലേക്കെത്തിക്കുന്ന ഉത്പന്ന വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് മണി വിശ്വനാഥ് പറഞ്ഞു.

‘ന്യൂട്രിലെവല്‍’ ഉത്പന്നം നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാക്കിയ അമേരിക്കയിലെ ഓറോവില്ലി ഹോസ്പിറ്റലേയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലേയും ചീഫ് എന്‍ഡോക്രൈനോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. ഗോപിനാഥ് എസ്. സുനിലിനെ ചടങ്ങില്‍ അനുമോദിച്ചു.

ടിആര്‍സിഎംപിയു എംഡി രാരരാജ് .ആര്‍, ഇആര്‍സിഎംപിയു എംഡി വില്‍സണ്‍ .ജെ പുറവക്കാട്ട്, മില്‍മ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍ എന്നിവരും പങ്കെടുത്തു. മില്‍മ മാര്‍ക്കറ്റിംഗ് മേധാവി മുരുകന്‍ വി എസ് നന്ദി പറഞ്ഞു.

Previous Article

അലോപ്പതിക്കാർ ആയുർവേദത്തിനെപ്പറ്റി തെറ്റിദ്ധാരണ പരത്തി: മുഖ്യമന്ത്രി

Next Article

‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം ...

Related articles More from author

  • HeadlinesHealth

    ചികിത്സ നിഷേധിക്കരുത്, നിരക്കുകൾ പ്രദർശിപ്പിക്കണം:ഹൈക്കോടതി

    November 26, 2025
    By Admin
  • GeneralHeadlines

    ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

    January 11, 2026
    By Admin
  • BusinessHeadlines

    ടെക്നോപാര്‍ക്ക് ആസ്ഥാനമായ ലൈഫോളജിയുടെ എഐ അധിഷ്ഠിത എഡ്യു-പ്രോഗ്രാം യുഎസില്‍

    June 17, 2026
    By Admin
  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് ...

    August 4, 2026
    By Admin
  • Headlines

    കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം

    November 15, 2025
    By Admin
  • Headlines

    ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ

    November 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions