‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
ചെന്നൈ:തമിഴ് സിനിമയിലെ മുൻനിര താരങ്ങളായ ‘തല’ അജിത്ത് കുമാറും ‘തളപതി’വിജയയും വീണ്ടും ഒരേ വേദിയിൽ. അജിത്ത് മത്സരിക്കുന്ന മൈക്കലെയ്ൻ ലേമാൻസ് കപ്പ് കാർ റേസിന് സാക്ഷിയാകാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബ്രിട്ടനിലെ പ്രശസ്തമായ സിൽവർ സ്റ്റോൺ സർക്യൂട്ടിൽ എത്തിയത് ഇരുവരുടെയും ആരാധകർക്ക് ആവേശക്കാഴ്ച്ചയായി.
സെപ്തംബർ 12ന് നടന്ന മത്സരത്തിൽ വിജയ് ചടങ്ങിന്‍റെ ഭാഗമായി ഗ്രീൻ ഫ്ലാഗ് വീശി റേസ് ഉദ്ഘാടനം ചെയ്യുകയും ഇന്ത്യൻ ഡ്രൈവർമാർക്ക് പിന്തുണ നൽകുകയും ചെയ്തു. അജിത്ത് തന്‍റെ അജിത് റെഡ് ആന്‍റ് ബൈ വിറേജ് ടീമിനായി LMP3 Pro/Am വിഭാഗത്തിലാണ് മത്സരിക്കുന്നത്.
റേസിന് മുന്നോടിയായി വിജയ്–അജിത്ത് കൂടിക്കാഴ്ചയും നടന്നു. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.






