Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

GeneralHeadlines
Home›General›അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം

By Admin
February 27, 2026
130
0

അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുമ്പോൾ ഫൈറോസ് ബീഗം ചിത്രം പകർത്തി

തിരുവനന്തപുരം :കേരളത്തിൽ ആദ്യമായി ‘ഇരുളൻ പാറ്റാ പിടിയ’നെ കണ്ടെത്തി.ഇവയുടെ ഇംഗ്ലീഷ് പേര് ഡാർക്ക് സൈഡഡ് ഫ്ലൈകാച്ചർ എന്നാണ്.
പക്ഷി നിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ബീഗം, രാജീവ് മണ്ണയം എന്നിവർ അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുമ്പോൾ ഫൈറോസ് ബീഗമാണിതിൻ്റെ ചിത്രം പകർത്തിയത്.
2024 ജനുവരി 28 നാണ് ഇതിനെ കണ്ടത്. തിരുവനന്തപുരം അരിപ്പ ഫോറസ്റ്റിൽ ഇവർ പക്ഷി നിരീക്ഷണത്തിനും ഫോട്ടോ പകർത്താനുമായി വനം വകുപ്പിൻ്റെ സഹകരണത്തോടെ രണ്ടു ദിവസത്തെ പ്രോഗ്രാമിന് പോയതായിരുന്നു.വൈകുന്നേരം നാലരയ്ക്കു ശേഷം പക്ഷികളെ കൂടുതൽ കാണാൻ സാധ്യതയുള്ള ട്രെയിനിംഗ് സെൻ്ററിനടുത്തുള്ള വഴിയിലൂടെ നടന്നു. കുറച്ചധികം കോഴി വേഴാമ്പലുകളെയും ഇണകാത്തേവൻ, മണികണ്ഠൻ എന്നിവയുൾപ്പെടെ കണ്ടു. അതിനിടയിലാണ് ഈ പക്ഷിയെ കാണുന്നത്. വൈദ്യുതി കമ്പിയിലും മരത്തിലും മാറി മാറി ഇരിക്കുകയായിരുന്നു.
പക്ഷി ഡാർക്ക് സൈഡഡ് ഫ്ലൈകാച്ചർ ആണെന്നോ ആദ്യത്തെ റിപ്പോർട്ടിംഗ് ആണെന്നോ ഇവർക്ക് അറിയില്ലായിരുന്നു.പിന്നീട് WWF ൻ്റെ കീഴിലുള്ള തിരുവനന്തപുരം ബോർഡിംഗ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോഴാണ് അതിൻ്റെ പ്രാധാന്യം മനസ്സിലായത്. ഇതിൻ്റെ പേരും വിശേഷവുമെല്ലാം ഗ്രൂപ്പിൽ ഉള്ളവർ വ്യക്തമാക്കുകയായിരുന്നു.അന്നു തന്നെയി വർ ഇ-ബേർഡിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ പക്ഷി ഇവിടെ സ്ഥിരമായി എത്തുന്നതല്ലെന്നും ദേശാടനത്തിനിടയിൽ ഇടത്താവളമായി കേരളത്തിലും എത്താറുണ്ടെന്നുമാണ് കരുതുന്നതെന്ന് എഴുത്തുകാരനും  പക്ഷിനിരീക്ഷകനുമായ സി.റഹിം അറിയിച്ചു.
തുടർച്ചയായി കുറേ ദിവസം ഒരേ സ്ഥലത്ത് നിൽക്കാത്തതിനാൽ, ഒരു തവണ കണ്ട സ്ഥലത്ത് വീണ്ടും കാണാനുള്ള സാദ്ധ്യത കുറവാണ്. 2025 ജനുവരിയിൽ ഒരു ടീം അരിപ്പയിൽ വീണ്ടും ഒരു സന്ദർശനം നടത്തിയെങ്കിലും ഇവയെ കാണാൻ സാധിച്ചില്ല. ഹിമാലയത്തിലും ദക്ഷിണ പൂർവ്വേഷ്യയിലും പ്രജനനം നടത്തുന്ന ഇവ വളരെ അപൂർവ്വമായാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്താറുള്ളത്. ഏഷ്യൻ ബ്രൗൺ ഫ്ലൈകാച്ചർ എന്ന ഇനവുമായി ഏറെ സാമ്യമുള്ള ഇവയെ തിരിച്ചറിയുകയെന്നത് ക്ലേശകരമാണ്. പക്ഷിലോകത്തെ ഈ അപൂർവ അതിഥിയെ ഈ വർഷം അതിരപ്പള്ളി – വാഴച്ചാൽ റൂട്ടിൽ പക്ഷി നിരീക്ഷകനായ റാഫി കല്ലേറ്റുങ്കര കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

TagsArippaDark sided fly catcher
Previous Article

മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ...

Next Article

കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത

Related articles More from author

  • Headlines

    എം.എ യൂസഫലിയുടെ പിറന്നാളിന് ‘ജീവകാരുണ്യ’ സമ്മാനമൊരുക്കി വിദ്യാർത്ഥി കൂട്ടായ്മ

    November 16, 2025
    By Admin
  • BusinessHeadlines

    മില്‍മയുടെ പുതിയ ഉല്പന്നങ്ങളായ ‘ന്യൂട്രിലെവല്‍”കഫേ മോക്ക’, ‘കോള്‍ഡ് കോഫി’ എന്നിവ പുറത്തിറക്കി

    February 26, 2026
    By Admin
  • HeadlinesLiterature

    വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

    February 22, 2026
    By Admin
  • Headlines

    മരുന്നു മാഫിയ ശക്തം,പിടികൂടിയത് 2 ലക്ഷത്തിൻ്റെ വ്യാജമരുന്ന്

    November 19, 2025
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • HeadlinesPolitics

    ഒന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി,രണ്ടാം കേസിൽ അറസ്റ്റിന് തടസ്സമില്ല

    December 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions