Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

  • ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

  • കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

  • ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

  • ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

GeneralHeadlinesPolitics
Home›General›‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി

By Admin
March 3, 2026
120
0

‘മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു’
തിരുവനന്തപുരം:’നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും’ എന്ന ദലിത് തീവ്രവാദ ബുദ്ധിജീവി നിലപടിനെതിരെ പട്ടികജാതി ക്ഷേമ സമിതി(പികെ എസ്) സംസ്ഥാന സമിതി.നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്നാണ് പികെഎസ് സംസ്ഥാന സമിതിയുടെ ചോദ്യം.
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു എന്ന് ഓർമിപ്പിക്കുന്ന പികെഎസ് സംസ്ഥാന സമിതി വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായർ എന്ന എൻ എസ് എസ് ജനറൽ സെക്രട്ടറിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആണ്.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു എന്ന് വ്യക്തമാക്കിയ പികെഎസ് സംസ്ഥാന സമിതി ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല എന്നും വിശദീകരിക്കുന്നു.വ്യക്തിയുടെ ജാതിയല്ല ,പ്രശ്നം നിലപാടുകളാണ് എന്ന് സംഘടന വ്യക്തമാക്കി.
പികെഎസ് സംസ്ഥാന സമിതിയുടെ ഫെയ്സ് ബുക് കുറിപ്പ്:
‘നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും – ദലിത് തീവ്രവാദ ബുദ്ധിജീവികൾ.
നായർ എന്നു കേട്ടാൽ ദലിത് തീവ്രവാദികൾ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണ്?
മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു.
മഹാത്മാ അയ്യൻകാളിയുടെ പിതാവ് അയ്യന് 8 ഏക്കർ ഭൂമി പതിച്ചു കിട്ടുന്നതിന് സഹായിച്ചത് അച്ഛൻ്റെ തമ്പുരാൻ, നായരായ പരമേശ്വരൻ പിള്ളയായിരുന്നു.


പെരിനാട് കലാപത്തെ തുടർന്ന് സമാധാന സ്ഥാപനത്തിന് അയ്യൻകാളി കൊല്ലത്തു വിളിച്ചു ചേർത്ത സർവ്വസമുദായ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷനായി അയ്യൻകാളി നിയോഗിച്ചത് NSS ൻ്റെ സ്ഥാപക പ്രസിഡൻ്റായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയെയായിരുന്നു.
വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കത്തു നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ്ണ ജാഥ നയിച്ച മന്നത്ത് പത്മനാഭൻ നായരും NSS ജനറൽ സെക്രട്ടറിയുമായിരുന്നു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന് നേതൃത്വം നൽകിയ കേളപ്പനും എകെജിയും നായർ സമുദായത്തിന്റെ വകഭേദത്തിൽ പെട്ടവരായിരുന്നു.
ഡോ. ബി ആർ അംബേദ്കർ രണ്ടാമത് വിവാഹം കഴിച്ച സവിത ബ്രാഹ്മണ സമുദായക്കാരിയായിരുന്നു.
തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ ദലിതർക്ക് വേണ്ടി 1911 ഡിസംബർ വരെ പങ്കെടുത്തിരുന്നതും പ്രസംഗിച്ചിരുന്നതും നായരായ ഗോവിന്ദപിള്ള ആയിരുന്നു .
പെരിനാട് കലാപ കേസിലെ പ്രതികൾ ആയിരുന്ന ദലിതർക്കുവേണ്ടി കോടതിയിൽ ഹാജരായി കേസു വാദിക്കാൻ തയ്യാറായത് ഇലഞ്ഞിക്കൽ ജോൺ എന്ന സവർണ്ണ ക്രിസ്ത്യാനി വക്കീൽ ആയിരുന്നു.
ഡോക്ടർ അംബേദ്കർക്കും ഡോക്ടർ കെ ആർ നാരായണനും വിദേശ പഠനത്തിന് ആദ്യ സ്കോളർഷിപ്പുകൾ നൽകിയത് ദലിതരായിരുന്നില്ല.
മഹാനായ ഭീം റാവു അംബേദ്കറുടെ പേരിലെ അംബേദ്കർ എന്ന നാമം ദലിതനല്ലാത്ത ഒരു അധ്യാപകന്റെ സമ്മാനമായിരുന്നു.
വ്യക്തിയുടെ ജാതിയല്ല പ്രശ്നം നിലപാടുകളാണ്. അതു മനസ്സിലാക്കാൻ എത്ര ജന്മം കഴിയേണ്ടി വരും !’

Previous Article

സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ ...

Next Article

പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന ...

Related articles More from author

  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി

    November 29, 2025
    By Admin
  • HeadlinesHealth

    ശമ്പള പരിഷ്കരണ കുടിശ്ശിക ആവശ്യപ്പെട്ട് ആയുർവേദ കോളെജുകളിൽ അധ്യാപകരുടെ അവകാശദിനാചരണം

    January 19, 2026
    By Admin
  • HeadlinesPolitics

    കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • GeneralHeadlines

    ‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’

    April 23, 2026
    By Admin
  • GeneralHeadlines

    അന്ധത, അവശതകളുള്ളവർക്ക് വോട്ട് ചെയ്യാൻ സഹായി

    November 27, 2025
    By Admin
  • GeneralHeadlines

    ഇഡി നോട്ടീസ് വീണ്ടും:ഇഡിയുടേത് കള്ളക്കണക്കെന്ന് ഡോ.ടി.എം തോമസ് ഐസക്,നിയമപോരാട്ടം ഉടൻ

    December 2, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം
  • ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ
  • കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി
  • ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ
  • ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

Timeline

  • May 17, 2026

    നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

  • May 17, 2026

    ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

  • May 17, 2026

    കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

  • May 17, 2026

    ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

  • May 17, 2026

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions