Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

GeneralHeadlines
Home›General›അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു

അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു

By Admin
March 14, 2026
280
0

പാചകവാതക പ്രതിസന്ധി: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം:മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗാർഹിക മേഖലയിലും വാണിജ്യ മേഖലയിലും എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധിയെ നേരിടുന്നതിന് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ റൂം സജ്ജമാക്കി.
രാജ്യത്തിനകത്ത് എൽപിജി വിതരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം സംജാതമായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ മുഖ്യമന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണിത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്‍റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നല്‍കണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി.ആര്‍. അനില്‍ കത്ത് നല്‍കി. മുന്‍ഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ / സുഭിക്ഷാ ഹോട്ടലുകൾ എന്നിവിടങ്ങളിലും സ്കൂൾ, കോളേജ് ഹോസ്റ്റലുകളിലും ഹോസ്റ്റലുകളോട് ചേർന്നുള്ള ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകള്‍, സര്‍ക്കാര്‍ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്‍റീനുകള്‍‍ എന്നിവയിലും മുന്‍ഗണന നല്‍കി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നുള്ള സര്‍ക്കാരിൻ്റെ അഭ്യര്‍ത്ഥന അനുകൂലമായി പരിഗണിക്കാമെന്ന് ഓയിൽ കമ്പനികൾ അറിയിച്ചു. ഇതിലേക്കായി മുന്‍ഗണനാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊതുവിതരണ വകുപ്പ് അംഗീകരിച്ച് ഓയില്‍ കമ്പനികള്‍ക്ക് കൈമാറണമെന്നും യോഗം തീരുമാനിച്ചു. ഓയില്‍ കമ്പനികൾ നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ ഡാറ്റാബേസ് ഉടൻ തന്നെ വകുപ്പിന് കൈമാറുകയും സിവിൽ സപ്ലൈസ് വാർ റൂം,ഐടി മിഷൻ ടീമിൻ്റെ പിന്തുണയോടെ ഡാറ്റ വിശകലനം ചെയ്ത് എസൻഷ്യൽ കാറ്റഗറികളിൽപ്പെടുന്ന നോൺ-ഡൊമസ്റ്റിക് ഉപഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും ചെയ്യും.
പൊതുമേഖലാ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക്, വരവ്, വിതരണം, നീക്കിയിരിപ്പ് അടക്കമുള്ള വിവരങ്ങൾ എല്ലാ ദിവസവും 11 മണിക്ക് മുന്‍പായി ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ ഓയിൽ കമ്പനികൾ സ്വീകരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിലേക്കായി ഒരു ഡാഷ്ബോർഡ് സംവിധാനം തയ്യാറാക്കുന്നതിനായി ഐ.ടി മിഷനെ ചുമതലപ്പെടുത്തി. അത് സജ്ജമാകുന്നതുവരെ പൊതുവിതരണ വകുപ്പ് ലഭ്യമാക്കുന്ന ഗൂഗിൾ ഷീറ്റിൽ ഓയിൽ കമ്പനികൾ വിവരം ലഭ്യമാക്കും.
കൂടാതെ, ബോട്ടിലിംഗ് പ്ലാന്‍റിന്‍റെ പ്രതിദിന ഉല്പ്പാദനം, നീക്കിയിരിപ്പ് എന്നിവ സംബന്ധിച്ച വിവരം സംസ്ഥാന സിവിൽ സപ്ലൈസ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ദിവസേന മോണിറ്റർ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഓയിൽ കമ്പനികൾ ലഭ്യമാക്കും. പ്രൈവറ്റ് ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് പൊസിഷൻ, വിതരണം എന്നിവ സംബന്ധിച്ച വിവരം എല്ലാ ദിവസവും താലൂക്ക് സപ്ലൈ ആഫീസർമാർ ശേഖരിച്ച് വിശകലനം ചെയ്യുന്നതാണ്.
വാണിജ്യാവശ്യത്തിന് വേണ്ടി കണക്റ്റ് ചെയ്ത് ഉപയോഗിക്കുന്ന സിലിണ്ടറുകൾ കൂടാതെ പരമാവധി 5 സിലിണ്ടറുകളിൽ കൂടുതൽ അധികമായി സംഭരിച്ച് സൂക്ഷിക്കുവാൻ പാടില്ലായെന്നും കർശന നിർദ്ദേശം നല്കി. അനധികൃതമായി ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഹോട്ടലുകളിലേക്ക് കടത്തി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955 ലെ അവശ്യസാധന നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള എൽപിജി നിയന്ത്രണ ഉത്തരവ് പ്രകാരം ആയത് പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യുവാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും സിവിൽ സപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 84 ഗ്യാസ് ഏജന്‍സികളിലും 252 ഹോട്ടലുകളിലും പരിശോധന നടത്തുകയുണ്ടായി. അനധികൃതമായി വിതരണം ചെയ്ത 57 ഗ്യാസ് സിലിണ്ടറുകള്‍ കോട്ടയം ജില്ലയിലും 7 എണ്ണം തിരുവനന്തപുരം ജില്ലയിലും പിടിച്ചെടുത്തു. കരിഞ്ചന്തയും പൂഴ്തിവയ്പ്പും നടക്കാനുള്ള സാധ്യത കണ്ടെത്തി തടയാന്‍ അവധി ദിവസങ്ങളിലടക്കം സ്ക്വാഡുകള്‍ രൂപീകരിച്ച് കര്‍ശന പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

TagsLPG Shortage
Previous Article

ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര ...

Next Article

അഞ്ച് കോടി അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം ...

Related articles More from author

  • GeneralHeadlines

    യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ

    March 26, 2026
    By Admin
  • HeadlinesTravel

    ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

    December 1, 2025
    By Admin
  • GeneralHeadlinesTechnology

    ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ

    May 26, 2026
    By Admin
  • BusinessHeadlines

    3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’  ഒരുക്കി രാംരാജ് കോട്ടൺ

    August 22, 2026
    By Admin
  • HeadlinesMovies

    ‘കാട്ടുങ്കൽ പോളി’ എന്ന പോളച്ചനായി ജോജു ജോർജ് ,’മേടയിൽ കോച്ച്’ ആയി മുരളി ഗോപി, ഷാജി കൈലാസിൻ്റെ ‘വരവ്’ ജൂലൈ 16ന്

    June 28, 2026
    By Admin
  • Headlines

    പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു

    November 15, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ
  • പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി
  • റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
  • സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
  • സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Timeline

  • September 16, 2026

    ചികിത്സകരാകാൻ യോഗ്യരല്ലാത്തവർക്ക് നിയമപരിരക്ഷ നൽകാനുള്ള സർക്കാർ നീക്കം പൊതുജനാരോഗ്യത്തിന് ഭീഷണിയെന്ന് എ.എം.എ.ഐ

  • September 16, 2026

    പോലീസ് റെയ്ഡ് നടത്തിയ ടി.വി ചാനലിന്‍റെ വാര്‍ത്താപ്രക്ഷേപണം തടസപ്പെടുത്തിയതായി അറിയില്ലെന്നും റെയ്ഡ് സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞത് ആ ടി.വി ചാനലില്‍ നിന്നാണെന്നും മുഖ്യമന്ത്രി

  • September 16, 2026

    റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്‍റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

  • September 16, 2026

    സർക്കാരിൻ്റെ നൂറുദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

  • September 15, 2026

    സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions