Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

GeneralHeadlines
Home›General›കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

By Admin
October 6, 2026
44
0

14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്
തിരുവനന്തപുരം:സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും പ്രവർത്തനോദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും സംരക്ഷിക്കുന്നത് സമൂഹം ഒരുക്കുന്ന അടിസ്ഥാനസൌകര്യത്തിന്‍റെ ഭാഗമായി കാണണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്‌സ് എന്ന് പേരിട്ട പദ്ധതിയിലൂടെ യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്‌കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയും ചെയ്യുന്നു. 14 ജില്ലകളിലും ഓരോ കെഎസ്ആർടിസി ബസ് ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. തുടർന്ന് ടൂറിസം കേന്ദ്രങ്ങളിലും പൊതുവിടങ്ങളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കെഎസ്ആർടിസി ടെർമിനലുകളിലെ ശുചിമുറിക്ക് സമീപമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടാകും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് വനിതാ ശിശുവികസനവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളുടെ പരിപാലനം കെഎസ്ആർടിസി നിർവഹിക്കും.
ഉദ്ഘാടനചടങ്ങിൽ വനിതാ ശിശുവികസന ഡയറക്ടർ വി വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കർ ആശംസകൾ നേർന്നു

TagsSanitary Napkin Wending Mechine at KSRTC Station
Previous Article

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ ...

Related articles More from author

  • General

    നിയമസഭാ പുസ്തകോത്സവം:ഓൺലൈൻ മത്സരങ്ങൾ നടത്തും

    November 19, 2025
    By Admin
  • HeadlinesPolitics

    പത്തനാപുരത്ത് ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് ചോർന്നെന്ന് ബ്ലോക് പഞ്ചായത്ത് അംഗം അനന്തു

    May 5, 2026
    By Admin
  • General

    ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ

    November 17, 2025
    By Admin
  • GeneralHeadlinesLiterature

    അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

    October 4, 2026
    By Admin
  • GeneralHeadlines

    അതിശക്തമായ മഴയ്ക്ക് സാധ്യത: 8 ജില്ലകളിൽ 4 ന് റെഡ് അലർട്ട്,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്ക് ആഗസ്റ്റ് ...

    August 4, 2026
    By Admin
  • GeneralHeadlines

    പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു

    July 6, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’
  •  ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം
  • ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Timeline

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

  • October 6, 2026

     ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം നടത്തുന്ന എസ്എംഇ ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം

  • October 6, 2026

    ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് അതോറിറ്റി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • October 5, 2026

    സൈബീരിയയിൽ പ്ലേഗ് ബാധയെന്ന് സംശയം: ഗവേഷകയുടെ മരണത്തെ തുടർന്ന് ഇരുന്നൂറിലധികം പേർ നിരീക്ഷണത്തിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions