Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ

യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ

By Admin
March 26, 2026
193
0

ഹോട്ടലുകൾക്ക് യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും

തിരുവനന്തപുരം:മധ്യപൂർവ ഏഷ്യയിൽ നിലവിലുള്ള യുദ്ധസാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങളും വിതരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേരള സർക്കാർ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ മെമ്പർമാർ ആയും ഒരു സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറെ സ്റ്റേറ്റ് നോഡൽ ഓഫീസറായും നിയമിച്ചിട്ടുണ്ട്.

വാണിജ്യ എൽപിജി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന നിർദേശങ്ങൾ

വിതരണ നിയന്ത്രണം: നിലവിലെ സാഹചര്യത്തിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിത രീതിയിലായിരിക്കും. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നിർദ്ദിഷ്ട മേഖലകൾക്ക് മുൻഗണന നൽകി വിതരണം നടത്തും.

മുൻഗണന മേഖലകൾ: ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്‌കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്‍റീനുകൾ, സ്‌കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയുടെ യഥാർത്ഥ ആവശ്യകതയുടെ 100 ശതമാനം ലഭ്യമാക്കും.

അർദ്ധ-മുൻഗണനാ മേഖലകൾ: ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കാന്‍റീനുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രൻ്റ് തൊഴിലാളികൾക്കുള്ള 5 കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഇളവ് നൽകി അവരുടെ യഥാർത്ഥ ആവശ്യകതയുടെ 40% ലഭ്യമാക്കും.

പി.എൻ.ജി (Piped Natural Gas) നടപടി: എല്ലാ വാണിജ്യ/ഇൻഡസ്ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ലഭ്യമാണെങ്കിൽ ഈ സ്ഥാപനങ്ങളിൽ നിന്ന് പൈപ്‌ലൈൻ നാചുറൽ ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കേണ്ടതാണ്. പി.എൻ.ജി സൗകര്യം ലഭ്യമാകുന്നിടത്ത് അതിലേക്ക് മാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം ഭാവിയിൽ എൽ.പി.ജി ലഭ്യതയിൽ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

SOS അപേക്ഷ സംവിധാനം: അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ്പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വാണിജ്യ എൽപിജി ആവശ്യങ്ങൾക്കായി SOS അപേക്ഷകൾ ഇവിടെ സമർപ്പിക്കാം. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി അപേക്ഷകൾ പരിശോധിച്ച് ആവശ്യകതയുടെ ആനുപാതികമായി ഗ്യാസ് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കും

ജില്ലാതല നിയന്ത്രണ സംവിധാനം: ജില്ലാ കളക്ടർ അധ്യക്ഷതയിൽ ജില്ലാ ക്രൈസിസ് മാനേജ്മെൻ്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വിതരണ നിരീക്ഷണം, ആവശ്യാനുസരണം മുൻഗണനാ വിതരണം എന്നിവ ഉറപ്പാക്കും. പിഎൻജി വിപുലീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ കൺവീനറായി പ്രത്യേക സമിതിയും നിലവിലുണ്ട്

കടുത്ത നിരീക്ഷണവും പരിശോധനയും: ഗ്യാസ് ഏജൻസികൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പരിശോധനകൾ നടത്തുന്നു. ഡൊമസ്റ്റിക്, നോൺ ഡൊമസ്റ്റിക് എൽപിജിയുടെ വ്യവസായ ഉപയോഗം, അധിക വില ഈടാക്കൽ, കരിഞ്ചന്ത, അനധികൃത സംഭരണം, പൂഴ്ത്തിവയ്പ്പ്, കുറവുള്ള തൂക്കം തുടങ്ങിയവ കർശനമായി നിരീക്ഷിക്കുകയും ആവശ്യമായ ഇടങ്ങളിൽ കേസെടുത്ത് നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനങ്ങൾക്ക് എസൻഷ്യൽ കൊമോഡിറ്റീസ് ആക്റ്റ് പ്രകാരവും, 2000 ലെ എൽപിജി കൺട്രോൾ ഓർഡർ പ്രകാരവും കടുത്ത നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണ ജനങ്ങൾക്ക് നിർദ്ദേശങ്ങൾ:

അനാവശ്യമായി എൽപിജി സിലിണ്ടറുകൾ സംഭരിക്കരുത്. പരിഭ്രാന്തി മൂലമുള്ള (Panic) ബുക്കിംഗ് ഒഴിവാക്കുക. വ്യാജവിപണി/ദുരുപയോഗം, കരിഞ്ചന്ത, അധിക വില ഈടാക്കൽ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. തിരുവനന്തപുരം (dsotvm20@gmail.com, 9188527315), കൊല്ലം (kollamdso@gmail.com, 9188527316), പത്തനംതിട്ട (dsoptal@gmail.com, 9188527317), ആലപ്പുഴ (dsoalappuzha@gmail.com, 9188527318), കോട്ടയം (dsoktm1@gmail.com, 9188527319), ഇടുക്കി (dsoidukki@gmail.com, 9188527320), എറണാകുളം (dsoernakulam@gmail.com, 9188527321), തൃശ്ശൂർ (dsotsr@gmail.com, 9188527322), പാലക്കാട് (dsopkd@gmail.com, 9188527323), മലപ്പുറം (dsompm@gmail.com, 9188527324), കോഴിക്കോട് (dsokozhikode@gmail.com, 9188527325), വയനാട് (dsowayanad1@gmail.com, 9188527326), കണ്ണൂർ (kannur.dso@gmail.com, 9188527327), കാസറഗോഡ് (dsoksd@gmail.com, 9188527328).

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണ്. അതിനാൽ എല്ലാ വാണിജ്യ ഉപഭോക്താക്കളും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും പിഎൻജി പോലുള്ള പരിസ്ഥിതി സൗഹൃദവും സ്ഥിരതയുള്ള വഴികളിലേക്ക് മാറുകയും ചെയ്യേണ്ടതാണ്. ടി പ്രതിസന്ധി പൂർണ്ണമായും ഒഴിയുന്നതുവരെ വിറക് അടക്കമുള്ള ബദൽ ഇന്ധന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

TagsLPG Shortage
Previous Article

ഹെൽമറ്റില്ലാ യാത്രയ്ക്കു മാത്രം പിഴ 2.70 കോടി രൂപ

Next Article

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം:പവർകട്ട് ഒഴിവാക്കി കെ എസ് ...

Related articles More from author

  • GeneralHeadlines

    അനധികൃതമായി വിതരണം ചെയ്ത 57 എൽപിജി സിലിണ്ടറുകള്‍ കോട്ടയത്തും 7 എണ്ണം തിരുവനന്തപുരത്തും പിടിച്ചെടുത്തു

    March 14, 2026
    By Admin
  • GeneralHeadlines

    വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

    May 30, 2026
    By Admin
  • HeadlinesHealth

    ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഡെങ്കി വൈറസ് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍

    July 19, 2026
    By Admin
  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • HeadlinesPolitics

    ”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു

    December 15, 2025
    By Admin
  • HeadlinesHealth

    ‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

    June 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions