Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

GeneralHeadlinesHealth
Home›General›ആയുർവേദം നിർമ്മിത ബുദ്ധിയുമായി ചേർത്ത് വ്യക്തിഗത ചികിത്സാ സാധ്യത പഠിക്കണം:കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക

ആയുർവേദം നിർമ്മിത ബുദ്ധിയുമായി ചേർത്ത് വ്യക്തിഗത ചികിത്സാ സാധ്യത പഠിക്കണം:കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക

By Admin
September 23, 2026
221
0

‘സെൻ്റർ ഓഫ് എക്സലൻസ് ഫോർ ബയോ എഐ ‘ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ ഇലക്ട്രോണിക്സ് ആൻ്റ് ഐടി മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചതായും അനൂപ് അംബിക

തിരുവനന്തപുരം:ആയുർവേദം നിർമ്മിത ബുദ്ധിയുമായി ചേർത്ത് വ്യക്തിഗത ചികിത്സാ സാധ്യതകളെപ്പറ്റി പഠിക്കണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു.
പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനബന്ധിച്ച് “ആരോഗ്യപരമായ നാളെക്കായി ആയുർവേദം”എന്ന ദേശീയ പ്രമേയത്തിൽ നടന്ന ചടങ്ങ് ഗവൺമെൻറ് ആയുർവേദ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുർവേദം വിവിധ ആരോഗ്യ പ്രശ്നങ്ങളിൽ വിജയകരമായി ഉപയോഗിക്കാൻ ഉള്ള സാധ്യതകൾ നമ്മൾ ലോകജനതയുടെ മുന്നിൽ കൊണ്ടുവരണം . ഇപ്പോഴുള്ള ആയുർവേദ മരുന്നുകൾ ലോകത്തിലേക്ക് കൂടുതൽ എത്തണമെങ്കിൽ അതിൻ്റെ പാക്കേജ് , ഡിസൈനിംഗ് എന്നിവയിൽ കൂടുതൽ ഗവേഷണം നടത്തണം.ഇതുൾപ്പെടെയുള്ള കാര്യങ്ങൾക്കായി 20 കോടി രൂപ മുതൽ മുടക്കിൽ സെൻ്റർ ഓഫ് എക്സലൻസ് ഫോർ ബയോ എഐ സ്റ്റാർട്ട് അപ് മിഷൻ ആവിഷ്കരിച്ചു വരികയാണ്.ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ ഇലക്ട്രോണിക്സ് ആൻ്റ് ഐടി മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിച്ചതായും അനൂപ് അംബിക അറിയിച്ചു.
ഇന്ത്യയുടെ ആയുഷ് വിപണി 2.85 ബില്ല്യൺ ഡോളറിൽ നിന്ന് 43 ബില്ല്യൺ ഡോളറിലേക്ക് വളർന്ന ഈ കാലത്ത്, ആയുർവേദത്തിന്റെ ലോക തലസ്ഥാനമായ കേരളത്തിന് സ്റ്റാർട്ട് മേഖലയിലേക്ക് ഗൗരവമായി കടക്കുന്നത് ശ്രദ്ധേയമാണ്. ആയുർവേദ വിദ്യാർഥികളെ വെൽനസ് ഉൽപ്പന്നങ്ങൾ, ഔഷധസസ്യ സംസ്കരണം,ആയുർ ഡയറ്റ്, ആയുർ ടെക് തുടങ്ങിയ മേഖലകളിൽ സംരംഭകരാകുന്നതിനുള്ള പരിശീലനം ഉൾപ്പെടെ നൽകുന്നതിലേക്കുള്ള കാൽവെപ്പാണ് തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ ദേശീയ ആയുർവേദ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിൻ്റെയും റിസർച്ച് സെല്ലിന്റെയും ഉദ്ഘാടനം കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ. ഒ അനൂപ് അംബിക നിർവഹിക്കുന്നു .
ഗവണ്‍മെന്‍റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ രാജം, വൈസ് പ്രിൻസിപ്പാൾ ഡോ. കെ.എൻ. അജിത് കുമാർ, ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കുസുമം ജോസഫ്. ഡോ: നീനു പീറ്റർ, ഡോ. സീമജ. ജി, ഡോ. ആനന്ദ്. എസ്, നോഡൽ ഓഫീസർ ഡോ: സോണിയരാജ് എന്നിവർ സമീപം

തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൽ പുതിയതായി റിസർച്ച് എൻ്റർപ്രണർഷിപ്പ് ഇന്നൊവേഷൻ സെല്ലും സംരംഭകത്വ ക്ലബ്ബും അദ്ദേഹം ഉദ്ഘാടനം ചെയ്തു.സെൽ കൺവീനർ ഡോ.ആനന്ദ്.എസ് സെല്ലിന്‍റെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.പ്രിൻസിപ്പാൾ ഡോ. രാജം അധ്യക്ഷത വഹിച്ച ചടങ്ങിൽ ധ്യാപക സംഘാടന സെക്രട്ടറി ഡോ. നീനു പീറ്റർ,പി ടി എ സെക്രട്ടറി ഡോ സീമജ എന്നിവർ പ്രസംഗിച്ചു.നോഡൽ ഓഫീസർ ഡോ. സോണിയ രാജ് സ്വാഗതം പറഞ്ഞു.വൈസ് പ്രിൻസിപ്പൽ ഡോ.അജിത്കുമാർ,ആശുപത്രി സൂപ്രണ്ട് ഡോ.കുസുമം ജോസഫ് എന്നിവരും പങ്കെടുത്തു.
സെപ്റ്റംബർ 6 മുതൽ ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് കോളേജിൽ അരങ്ങേറിയത്. പൊതുജനങ്ങൾക്കായി വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ ക്ലാസുകളും നടത്തി.വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നിരവധി മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ആയുർവേദ രീതിയിലുള്ള ഭക്ഷണക്രമം പരിചയപ്പെടുത്തുന്ന ആയുർവേദാഹാര ഫുഡ് എക്സ്പോയും, ആഹാരകല്പനാ നിർമ്മാണ മത്സരവും ഇതിൻ്റെ പ്രധാന ആകർഷണങ്ങളായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് ആകർഷകമായ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.

TagsGovt Ayurveda CollegeNational Ayurveda Day
Previous Article

‘സുഡാനി ഫ്രം നൈജീരിയ’യിൽ ഉമ്മയായി അഭിനയിച്ച നടി സാവിത്രി ...

Next Article

സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ ...

Related articles More from author

  • HeadlinesHealth

    ‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ

    February 18, 2026
    By Admin
  • HeadlinesHealth

    ശമ്പള പരിഷ്കരണ കുടിശ്ശിക ആവശ്യപ്പെട്ട് ആയുർവേദ കോളെജുകളിൽ അധ്യാപകരുടെ അവകാശദിനാചരണം

    January 19, 2026
    By Admin
  • GeneralHeadlines

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

    September 1, 2026
    By Admin
  • GeneralHeadlines

    ജയിലിടിഞ്ഞാലും പുറത്തുവരാത്ത വിധം ശിക്ഷ,വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്‍റെ മൂന്നാമത്തെ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും 79,000 രൂപ രൂപ പിഴയും

    June 27, 2026
    By Admin
  • AstrologyHeadlines

    ഡിസംബർ 1 മുതൽ 31 വരെ മാസഫലം

    December 1, 2025
    By Admin
  • GeneralHeadlines

    യുഎസ്എ, സിങ്കപ്പൂര്‍, യുണൈറ്റഡ് കിങ്ഡം, മലേഷ്യ എന്നിവിടങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും  എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്പെയ്ഡ് 

    May 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു
  • ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’
  • വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ
  • സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം
  • സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Timeline

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

  • September 23, 2026

    ‘ കഴിഞ്ഞ അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പല യാത്രകളും നടത്തിയിട്ടുണ്ട്. ഒരു യാത്രയ്ക്ക് പോലും ചെലവ് വാങ്ങിച്ചിട്ടില്ല,സുഹൃത്തുക്കളോ സംഘടനകളോ ടിക്കറ്റ് എടുത്ത് കൊടുത്തു എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴില്ല:വി.ഡി സതീശൻ’

  • September 23, 2026

    വിമാനയാത്ര നടത്തിയതില്‍ ഒരു രൂപ പോലും ഗവണ്‍മെന്‍റിന് ചെലവായിട്ടില്ല, അതിൻ്റെ സ്പോണ്‍സര്‍ ആരാണെന്ന് പറയേണ്ട കാര്യമില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

  • September 23, 2026

    സിബിഎല്‍ ആറാം സീസണ്‍ കല്ലടയിലെ രണ്ടാം ലീഗ് മത്സരത്തിലും അരോമ ചുണ്ടന് ജയം

  • September 23, 2026

    സൂര്യ കൃഷ്ണമൂർത്തി(78) അന്തരിച്ചു,വേർപാട് ഒക്ടോബർ 1 ന് സൂര്യ മേളയുടെ 49 ആം എഡിഷൻ തുടങ്ങാനിരിക്കെ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions